Latest Updates
-
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന്‍ മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍
ഈ ആഴ്ച എല്ലാവര്‍ക്കും നിര്‍ണായകം: ജാതകപ്രകാരം 27 നാളുകാരുടേയും നക്ഷത്രഫലം
മേയ് മാസത്തില്‍ അവസാന ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ സമയം നമ്മള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സൂര്യന്‍ ഇപ്പോള് ഇടവം രാശിയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ. ഇതില്‍ തന്നെ മൂല് മുതല്‍ ഉത്രട്ടാതി വരെയുള്ള നക്ഷത്രക്കാരിലൂടേയാണ് ചന്ദ്രന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഇതെല്ലാം തന്നെ നമ്മുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. വ്യാഴം ഇപ്പോള്‍ ഇടവം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
ശുക്രനാവട്ടെ ഇടവം രാശിയില്‍ സഞ്ചരിക്കുന്നു. ശനി ഇപ്പോഴും കുംഭം രാശിയില്‍ തന്നെ തുടരുകയാണ്. രാഹു മീനം രാശിയില്‍ കേതു കന്നിരാശിയില്‍ എന്നിങ്ങനെയാണ് നിലവിലെ ഗ്രഹനില ഉള്ളത്. ഇത് പ്രകാരം 27 നക്ഷത്രക്കാര്‍ക്കും ഈ ആഴ്ച എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ ജനിച്ചവര്‍ക്ക് അനുകൂലമായ ഫലങ്ങളാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. ഇവരെ ബുദ്ധിമുട്ടിക്കുന്നത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളാണ്. എങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പൊതുവേ അനുകൂലഫലങ്ങള്‍ ഉള്ള ആഴ്ചയാണ്. വേണ്ടപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള യോഗം കാണുന്നു. പല ചികിത്സകളും ഫലവത്താവാം. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക രംഗത്ത് കുതിച്ച് ചാട്ടം പ്രതീക്ഷിക്കാം.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും കാര്യതടസ്സത്തിനുള്ള ഒരു സാധ്യതയുണ്ട്. എങ്കിലും ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. സഹപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ജോലിയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ നിങ്ങളെ തേടി വരാം. തിരഞ്ഞെടുക്കപ്പെട്ട ജോലികള്‍ ചെയ്ത് തീര്‍ക്കണം. തടസ്സങ്ങള്‍ മാറുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ ജനിച്ച മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ചര്‍ച്ചകള്‍ വിജയിക്കാം. പലപ്പോഴും പുതിയ കാര്യങ്ങള്‍ക്ക് വേണ്ടി സമയവും പണവും മാറ്റി വെക്കാം. കാര്യങ്ങളെല്ലാം തന്നെ ഗുണദോഷ സമ്മിശ്രമായിരിക്കും.. വീട്ടില്‍ ചെറിയ അസ്വസ്ഥതക്കുറവുകള്‍ ഉണ്ടായേക്കാം. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. പുതിയ ആശയങ്ങള്‍ നിങ്ങള്‍ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ചര്‍ച്ചകള്‍ പലതും വിജയിക്കും. സാമ്പത്തികം അനുകൂലമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ആശയങ്ങള്‍ക്കെല്ലാം തന്നെ അംഗീകാരം ലഭിച്ചേക്കാം. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലഫലങ്ങളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം. പല യാത്രകളും ബിസിനസ് ആവശ്യത്തിന് വേണ്ടി നടത്തേണ്ടതായി വരാം. ആരോഗ്യത്തിന്റെ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും കാര്യങ്ങള്‍. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നു. ഇവരോടൊപ്പം സമയം ചിലവഴിക്കും. കുടുംബത്തോടൊപ്പം യാത്ര പോവുന്നു. സാമ്പത്തികം ശക്തമായിരിക്കും. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്. അപകടഭീതി പലപ്പോഴും നിങ്ങള്‍ക്കുണ്ടാവാം. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ അനുകൂല ഫലങ്ങളുണ്ടാവാം.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ സമയമായിരിക്കും ഈ ആഴ്ച. ചെറിയ രീതിയില്‍ ദാമ്പത്യ കലഹങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും ആഴ്ചാവസാനത്തോടെ അതിന് പരിഹാം കാണുന്നതിന് സാധിക്കുന്നു. വേണ്ടപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കാം. ബിസിനസില്‍ പുതിയ സാധ്യതകള്‍ ഉണ്ടാവുന്നു. ഇതിനെപ്പറ്റി നടത്തുന്ന ചര്‍ച്ചകള്‍ എല്ലാം തന്നെ വിജയിക്കുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ചെറിയ പ്രതിസന്ധികള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ അനുകൂലഫലങ്ങള്‍ ഇവരെ തേടി എത്തുന്നു. പല കാര്യത്തിലും നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. വേണ്ടപ്പെട്ടവരോടൊപ്പം ധാരാളം സമയം ചിലവഴിക്കാന്‍ സാധിക്കും. യാത്രകള്‍ പലതും പരാജയപ്പെടാം. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഗുണഫലങ്ങള്‍ ലഭിക്കുന്ന ഒരു മാസമാണ്.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ മാത്രം ലഭിക്കുന്ന ഒരു ആഴ്ചയാണ്. വിദ്യാഭ്യാസത്തിന് വേണ്ടി വിദേശത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. ജീവിതം പൊതുവേ നേട്ടങ്ങളുടേത് മാത്രമായിരിക്കും. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് ജീവിതം മാറുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷം നല്‍കുന്ന പല കാര്യങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ആഴ്ചയുടെ അവസാനം ചെറിയ രീതിയില്‍ മനപ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ സംഭവിക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ആഴ്ചയാണ്. ധനനേട്ടങ്ങളും കര്‍മ്മരംഗത്തേ മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ലോട്ടറി ഭാഗ്യം വരെ നിങ്ങളുടെ കൂടെ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് എന്നത് അത്ഭുതം തന്നെയാണ്. സൗഹൃദങ്ങള്‍ വിലപ്പെട്ടതായിരിക്കും. എല്ലാ തരത്തിലും അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു ആഴ്ചയായിരിക്കും.
മകരക്കൂറ്(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും സംഭവിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആഗ്രഹിക്കുന്ന പോലെ കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാം. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവാം. എല്ലാ അര്‍ത്ഥത്തിലും നിങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒരാഴ്ചയാണ്. ജീവിതത്തിലെ സന്തോഷം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നത് പോലെ നടക്കുന്നു.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സന്തോഷത്തിന്റെ ആകെത്തുകയാണ് വരുന്ന ആഴ്ച. ഇന്ന് മുതല്‍ തന്നെ അതിന്റെ അനുഭവങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ജീവിതം ആരോഗ്യകരമായി തീരുന്നു. ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പൊതുവേ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരും അവരുടെ ആഗ്രഹപ്രകാരം മുന്നോട്ട് പോവുന്നു. ജീവിതം തന്നെ മാറി മറിയുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഏത് തരത്തിലുള്ള നേട്ടങ്ങളിലും നിങ്ങള്‍ സന്തോഷവാനായിരിക്കും. ജീവിതത്തിലെ പ്രശ്‌നങ്ങളെ നിങ്ങള്‍ക്ക് ചിരിച്ച് കൊണ്ട് നേരിടാന്‍ സാധിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്ന ഒരാഴ്ചയായിരിക്കും മീനക്കൂറുകാര്‍ക്ക് വരുന്ന ആഴ്ച.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











