Latest Updates
-
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍ -
മുട്ടയുടെ മുഴുവന്‍ ഗുണങ്ങളും വേണോ? എന്നാല്‍ കഴിക്കാം ഇവയോടൊപ്പം -
ദിവസവും ഒരു പേരക്കയെങ്കിലും ശീലമാക്കൂ: കരുതുന്നതിനേക്കാള്‍ ഇരട്ടിയാണ് ഗുണങ്ങള്‍ -
ചന്ദ്രഗ്രഹണ ദിനത്തില്‍ ഈ 5 വസ്തുക്കള്‍ ദാനം ചെയ്യൂ: ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും -
ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടണോ? ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നത് ഈ ഭക്ഷണങ്ങള്‍ -
മീനത്തിലെ കേന്ദ്രത്രികോണ രാജയോഗം: ധനമഴ പെയ്യും രാശിക്കാര്‍, ലോട്ടറി വെറുതെയെടുത്താലും അടിക്കും
Weekly Horoscope: ഈ നാളുകാര്‍ക്ക് അവസരങ്ങളുടെ പെരുമഴ: മെയ് 19-25 വരെ സമ്പൂര്‍ണഫലം
ഓരോ ആഴ്ചയിലേയും നക്ഷത്രഫലം വ്യത്യസ്തമാണ്. ഈ വരുന്ന ആഴ്ചയില്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്താണ് നിങ്ങള്‍ക്കുണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ എന്നിവ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ഓരോ ആഴ്ചയിലും സംഭവിക്കുന്ന ഗ്രഹരാശിമാറ്റങ്ങള്‍ നിങ്ങളില്‍ എപ്രകാരം അനുകൂലമായി മാറുന്നു, ആരിലെല്ലാം അനുകൂല മാറ്റങ്ങളുണ്ടാക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
അശ്വതി- രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും ഈ ആഴ്ചയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. കരിയര്‍, സാമ്പത്തികം, കുടുംബം, ദാമ്പത്യം, രോഗാവസ്ഥകള്‍ എന്നിവയെല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലത്തെക്കുറിച്ച് വായിക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളു ഈ ആഴ്ചയില്‍ ഉണ്ടാവുന്നു. കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു, കൂടാതെ ആഴ്ചയുടെ അവസാനത്തിലേക്ക് അടുക്കുമ്പോള്‍ ചെറിയ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. ചെറിയ തോതില്‍ യാത്രകള്‍ തടസ്സപ്പെടുന്നു. ബിസിനസില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതാണ് ഈ ആഴ്ചയുടെ പ്രത്യേകത. പലപ്പോഴും ശാരീരികമായുണ്ടാവുന്ന അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയും അതിന് വേണ്ടി ആശുപത്രി വാസം ഉണ്ടാവുകയും ചെയ്യും. ബന്ധുക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കാം. പലപ്പോഴും ബിസിനസില്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍ സ്വകാര്യ ജീവിതത്തേയും ബാധിക്കും. ആഗ്രഹങ്ങള്‍ പലതും സഫലീകരിക്കുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സ്വസ്ഥതക്കുറവുണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും കാര്യപരാജയം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. മത്സരങ്ങളില്‍ വിജയിക്കുമെങ്കിലും അംഗീകാരങ്ങള്‍ അടുത്ത് നിന്ന് നഷ്ടപ്പെടുന്നു. ജോലിയില്‍ പക്ഷേ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. സാമ്പത്തിക പ്രയാസം അനുഭവിക്കേണ്ടി വരുന്നു. ജീവിതത്തില്‍ പല പ്രതിസന്ധികളും ഈ ഒരു ആഴ്ചയില്‍ ഉണ്ടാവാം.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പരീക്ഷയില്‍ വിജയവും അംഗീകാരവും എല്ലാം തേടിയെത്തുന്നു. പലപ്പോഴും സ്ഥാനമാറ്റം ജോലിയില്‍ അനുകൂലമായ നേട്ടങ്ങള്‍ സൃഷ്ടിക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പൊതുവേ അനുകൂല ഫലങ്ങളുള്ള ഒരു ആഴ്ചയായതിനാല്‍ അല്‍പം നേട്ടങ്ങള് തേടി എത്തും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഴ്ചയുടെ ആദ്യ പകുതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി കാണുന്ന ഒരാഴ്ചയാണ് ഇത്. ചെറിയ തോതില്‍ പ്രതിസന്ധികള്‍ക്ക് പരിഹാരം അവസാന ദിവസങ്ങളില്‍ ഉണ്ടാവുന്നു. ലോണ്‍ എടുക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് അതിന് അനുകൂലമായ സമയമായിരിക്കും. ശാരീരിക അസ്വസ്ഥതകള്‍ ചെറിയ രീതിയില്‍ ബാധിക്കും.
കന്നിക്കൂറ്(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ പ്രതികൂലാവസ്ഥകള്‍ നിലനില്‍ക്കുന്ന ഒരു ആഴ്ചയാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും കൃത്യമായി ചെയ്യുന്നതിന് സാധിക്കുകയില്ല. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവേണ്ടതാണ്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. വ്യാഴാഴ്ചക്ക് ശേഷം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. യാത്രകളെല്ലാം തന്നെ വിജയത്തില്‍ എത്തുന്നു. സ്വസ്ഥതക്കുറവും പ്രശ്‌നങ്ങളും ഇല്ലാതായി പുതിയ മാറ്റത്തിലേക്ക് വാതില്‍ തുറക്കുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ നഷ്ടപ്പെട്ട് പോയ പണം തിരിച്ച് കിട്ടുന്നു. പലപ്പോഴും സാമ്പത്തികമായി പല കോണില്‍ നിന്നും നിങ്ങളെ തേടി പണം വരുന്നു. എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്ന പഠനം പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. ഇവര്‍ക്ക് വിവിധ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാം. പല കാര്യങ്ങളിലും മന: പ്രയാസം അനുഭവപ്പെടുമെങ്കിലും അതെല്ലാം ഇല്ലാതാവുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ ജീവിക്കുന്നതിന് സാധിക്കുന്നു. വൈകുന്നേരത്തോടെ പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. ബിസിനസ് സംബന്ധമായി ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചെറിയ തോതില്‍ പ്രതിസന്ധികള്‍ അനുഭവപ്പെടുന്ന ആഴ്ചയാണ്. എങ്കിലും പൊതുവേ ഗുണഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയമാണ്. എപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ലാതെ പോസിറ്റീവിറ്റി നിറക്കുന്ന ഒരു ആഴ്ചയാണ്. സാമ്പത്തികമായി അനുകൂലമായ സമയമാണ്. കടം കൊടുത്ത പണം പോലും നിങ്ങള്‍ക്ക് തിരിച്ച് കിട്ടുന്നു. ജീവിതം മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. എല്ലാ അര്‍ത്ഥത്തിലും മാറ്റങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ് എന്നതാണ് സത്യം. പുതിയ കോഴ്‌സുകള്‍ക്ക് ചേരുന്നതിനുള്ള സാധ്യതയുണ്ട്.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരാഴ്ച അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എങ്കിലും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാവുന്നു. എങ്കിലും അതെല്ലാം നിങ്ങള്‍ക്ക് പരിഹരിക്കാവുന്നതാണ്. പലപ്പോഴും ആരോഗ്യത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ ചെറിയ വഴക്കുകള്‍ ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ഉള്ള സാധ്യത ഈ ആഴ്ചയില്‍ ഉണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമാണ്. അതില്‍ നിന്ന് സാമ്പത്തിക ലാഭവും നിങ്ങളെ തേടി എത്തുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











