Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ഏപ്രില്‍ ആദ്യ വാരം 27 നാളുകാരിലും ധനധാന്യ കരിയര്‍ നേട്ടങ്ങള്‍? നിങ്ങളുടേത് എപ്രകാരം
ജ്യോതിഷപ്രകാരം നക്ഷത്രഫലങ്ങള്‍ അറിയാനും അതനുസരിച്ചുള്ള മുന്‍കരുതല്‍ എടുക്കുന്നതിനും പലര്‍ക്കും താല്‍പ്പര്യം കാണും. നിങ്ങളുടെ ഈ ആഴ്ചയില്‍ എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്, ആരെല്ലാം ശ്രദ്ധയോടെ ഇരിക്കണം, ആരെല്ലാം ലാഭകരമായി മുന്നോട്ട് പോവുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. 27 നക്ഷത്രക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്.
ചിലരില്‍ അനുകൂല മാറ്റങ്ങളുണ്ടാവുമ്പോള്‍ മറ്റ് ചിലരില്‍ അത് പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കുന്നു. ഏപ്രില്‍ ആദ്യ ആഴ്ചയിലെ സമ്പൂര്‍ണ നക്ഷത്രഫലം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. ആരിലൊക്കെയാണ് മുന്‍കരുതല്‍ എടുക്കേണ്ടതെന്നും അറിയാം.

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല് ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏപ്രില്‍ ആദ്യമാസത്തില്‍ ഗുണാനുഭവങ്ങള്‍ വളരെ കൂടുതലായിരിക്കും. ഇവര്‍ എന്ത് കാര്യവും ചെയ്ത് തീര്‍ക്കുന്നു. പലപ്പോഴും തടസ്സങ്ങളെ ഇല്ലാതാക്കുകയും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടവും ഉണ്ടാവുന്ന സമയമാണ്.
ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമാറ്റങ്ങളുണ്ടാവുന്ന ഒരു ആഴ്ച തന്നെയാണ്. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാം. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുടുംബത്തിന്റെ കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ദൈവാനുഗ്രഹം ഉണ്ടാവും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ പൊതുവേ വര്‍ദ്ധിക്കുന്ന ഒരു സമയം തന്നെയാണ്. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ജോലിയില്‍ പുരോഗതിയുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഏത് കാര്യവും കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.
കര്‍ക്കടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയിലെ ഏത് പ്രതിബന്ധവും ഒഴിവാക്കാന്‍ സാധിക്കുന്നു. കുടുംബത്തിലെ സ്വസ്ഥത നിലനിര്‍ത്തുന്നു. പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സമയമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും.സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹായസഹകരണങ്ങള്‍ എല്ലാ കാര്യത്തിലും ഉണ്ടാവും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല് ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദൈവാനുഗ്രഹത്തോടെ എല്ലാ കാര്യവും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയുണ്ടാവും. ജോലിയില്‍ അനുകൂലമാറ്റങ്ങള്ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങളുണ്ടാവും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. സന്തോഷം നിറഞ്ഞ് നില്ക്കും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ ഇതിന് ആശ്വാസം ലഭിക്കുന്ന നിരവധി അവസരങ്ങളുണ്ടാവും. ജൈവാനുഗ്രഹത്താല് പല കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ജോലിയില്‍ ആഴ്ചയുടെ രണ്ടാം പകുതി അംഗീകാരങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സന്തോഷവും സമാധാനവും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച പൊതുവേ ഗുണഫലങ്ങളാണ് അനുഭവപ്പെടുന്നത്. വലിയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് പ്രശ്നങ്ങളൊന്നും അനുഭവിക്കേണ്ടി വരുന്നില്ല. പുതിയ സ്ഥാനമാറ്റങ്ങള്‍ കര്മ്മരംഗത്തുണ്ടാവുന്നു. ജോലിയിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സന്താനലബ്ധിക്ക് സാധ്യതയുണ്ട്.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല് ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഴ്ചയിലെ ആദ്യ ദിനങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പൊതുവേ അനുകൂലമായ ഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു. പ്രതിസന്ധികളെ നമുക്ക് മറികടക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ ദിവസങ്ങള്‍ ആയിരിക്കും. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബിസിനസില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു എങ്കിലും അതിനെയെല്ലാം പരിഹരിക്കാന്‍ സാധിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ വിചാരിച്ചത് പോലെ നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി വിദേശത്ത് പോവാന്‍ സാധിക്കുന്നു. ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. വിചാരിക്കാത്ത തരത്തിലുള്ള തടസ്സങ്ങള്‍ പല കാര്യങ്ങളിലും സംഭവിക്കാം. അതുകൊണ്ട് അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. പ്രതിസന്ധികളെ എല്ലാം തന്നെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. സന്തോഷകരമായ ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ നല്ല ഫലങ്ങള്‍ തന്നെയാണ് ഈ ആഴ്ച കാത്തിരിക്കുന്നത്. ജോലിയിലെ അലസത നിങ്ങളെ പിടികൂടുന്നു. പ്രതിസന്ധികളില്‍ ഒന്നും തന്നെ നിങ്ങളെ തളര്‍ത്താന്‍ സാധിക്കുകയില്ല. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. എങ്കിലും കടങ്ങളും മറ്റും വീട്ടുന്നതിന് സാധിക്കുന്നു.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറുകാര്‍ക്ക് ഈയാഴ്ച പൊതുവേ നല്ല ഫലങ്ങള്‍ ആയിരിക്കും ഉണ്ടാവുന്നത്. ജോലിയില്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. മാത്രമല്ല ഏറ്റെടുത്ത ജോലികള്‍ എല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
