Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
Weekly Horoscope: മാറിവരുന്ന 7 ദിനങ്ങള്‍ 27 നാളിനും സമ്പൂര്‍ണഫലം ഒറ്റനോട്ടത്തില്‍
വരുന്ന ആഴ്ച ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്ന് നാം വായിച്ച് കഴിഞ്ഞു. വരുന്ന ആഴ്ചയില്‍ പക്ഷേ ഓരോ നക്ഷത്രക്കാര്‍ക്കും എന്താണ് കാത്തുവെച്ചിരിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. നിങ്ങളുടെ ഈ ആഴ്ചയിലെ നക്ഷത്രഫലത്തില്‍ വരുന്ന 7 ദിവസവും അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്നും പ്രതികൂല ഫലങ്ങള്‍ ആര്‍ക്കെല്ലാം എന്നും നമുക്ക് നോക്കാം.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ച പലപ്പോഴും അനുകൂലമായ ഫലങ്ങള്‍ വരുന്നതാണ്. ജോലിയില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. വിചാരിച്ചത് പോലെ കാര്യങ്ങളെല്ലാം തന്നെ സംഭവിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നതോടൊപ്പം തന്നെ മികച്ച നേട്ടങ്ങളും കാത്തിരിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ പലപ്പോഴും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജോലിയില്‍ നിന്നുള്ള മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളിലുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അനുകൂലമല്ലാത്ത ഫലങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ സംഭവിക്കാം.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂല ഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. പലപ്പോഴും പൊതുവേ സ്വസ്ഥതക്കുറവുകള്‍ നിങ്ങളെ അലട്ടുന്നു. ദൈവാനുഗ്രഹം ഈ നക്ഷത്രക്കാരോടൊപ്പം ഉണ്ടാവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് കഠിനമായി പരിശ്രമിക്കേണ്ടി വരുന്നു.
കര്‍ക്കിടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അവര്‍ ആഗ്രഹിക്കുന്നത് പോലെയുള്ള നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സ്വസ്ഥതയും സമാധാനവും തേടി വരുന്നു. വലിയ പ്രതിസന്ധികള്‍ നിങ്ങളെ അലട്ടുന്നില്ല. എന്ന് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും വേണം.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ പ്രതികൂല മാറ്റങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ആഴ്ചയുടെ ആദ്യത്തെ കുറച്ച് ദിവസം നിങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവും. എന്നാല്‍ പിന്നീട് നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. കാര്യങ്ങള്‍ പലപ്പോഴും കൂടുതല്‍ അനുകൂലമായി മാറുന്നു. നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും മാറ്രങ്ങളുണ്ടാവുകയും ചെയ്യും വരുന്ന ദിവസങ്ങളില്‍.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലങ്ങളാണ് ഇവര്‍ നല്‍കുന്നത്. ആഴ്ചയുടെ അവസാന മൂന്ന് ദിനങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. പലപ്പോഴും ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുകയും മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുകയും ചെയ്യുന്നു.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈയാഴ്ചയില്‍ കാത്തിരിക്കുന്നത് മോശം ഫലങ്ങളാണ്. പലപ്പോഴും ആഗ്രഹിക്കുന്ന പോലെ ജീവിതം മാറണം എന്നില്ല. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നതോടൊപ്പം തന്നെ ചെറിയ പോസിറ്റീവ് മാറ്റങ്ങള്‍ കാണുകയും ചെയ്യുന്നു. ചിലവുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലങ്ങളാണ് നിങ്ങള്‍ക്ക് ഈ വരുന്ന 7 ദിവസവും ഉണ്ടാവുന്നത്. പലപ്പോഴും അനുകൂല ഫലങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് കൊണ്ട് ജീവിതം തന്നെ മാറി മറിയുന്നു. ജോലിയില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്ന സമയം കൂടിയാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളും ഇല്ലാതാവുന്നു. കൂടാതെ ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂല ഫലങ്ങള്‍ നല്കുന്നു. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വരുന്നു. സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടി നിങ്ങള്‍ അതികഠിനമായി പരിശ്രമിക്കേണ്ടി വരും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. ജോലിയില്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും സ്ഥാനലബ്ധികള്‍ നിങ്ങളെ തേടി വരുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ നല്ല ഫലങ്ങള്‍ തേടി വരുന്നു. ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പ്രതിസന്ധികള്‍ ഒന്നും തന്നെ നിങ്ങള്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം. ചെറിയ തോതില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ ആഘോഷിക്കുന്നതിന് നിങ്ങള്‍ സമയം കണ്ടെത്തുന്നു.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ എല്ലാ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. നമ്മള് വിചാരിക്കുന്നത് പോലെ കാര്യങ്ങളെല്ലാം സംഭവിക്കുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം. ഇടപടുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications