Weekly Horoscope: ഈ ഏഴ് നാള്‍ താണ്ടിയാല്‍ ജീവിതം പിന്നെ സ്വര്‍ഗ്ഗം: 27 നാളിനും സമ്പൂര്‍ണ വാരഫലം

ഓരോ ആഴ്ചയിലേയും നക്ഷത്രഫലം വ്യത്യസ്തമാണെന്ന് നമുക്കറിയാം. ഓഗസ്റ്റ് മാസത്തിലെ അവസാന ആഴ്ചയില്‍ 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാവുന്നതാണ്.ഓരോ സമയത്തും ഉണ്ടാവുന്ന ഗ്രഹ രാശിമാറ്റങ്ങള്‍ നിങ്ങളില്‍ എപ്രകാരം സ്വാധീനം ചെലുത്തും എന്നത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

അശ്വതി- രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും ഈ ആഴ്ചയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. അത് നിങ്ങളുടെ കരിയര്‍, സാമ്പത്തികം, കുടുംബം, ദാമ്പത്യം, രോഗാവസ്ഥകള്‍ എന്നിവയില്‍ എല്ലാം മാറ്റങ്ങള്‍ വരുത്തുന്നു. ഇത്തരത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമ്പൂര്‍ണ വാരഫലത്തെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

Weekly Birth Star Prediction

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ സാധിക്കുന്നു. എന്നാല്‍ ആഴ്ചയുടെ അവസാനത്തിലേക്ക് അടുക്കുമ്പോള്‍ ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യത കാണുന്നു. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി അനുകൂലമായ മാറ്റങ്ങള്‍ക്കുള്ള യോഗമുണ്ട്. ബിസിനസില്‍ ചെറിയ നഷ്ടം സംഭവിക്കാം. കൂടുതല്‍ ശ്രദ്ധ വേണ്ടത് ആരോഗ്യത്തിലാണ്.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഉണ്ടാവുന്നത്. അവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ മാറ്റങ്ങളും ഉണ്ടാവുന്നു. ശാരീരികമായുണ്ടാവുന്ന അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ബിസിനസില്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും മാറ്റങ്ങള്‍ വരുത്താം.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സ്വസ്ഥതക്കുറവുണ്ടാവുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്. കാര്യപരാജയം നേരിടാം എല്ലാ കാര്യത്തിലും മത്സരങ്ങളില്‍ ശ്രദ്ധ വേണം. ജോലിയില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. പല കോണില്‍ നിന്നും സാമ്പത്തിക പ്രയാസം അനുഭവിക്കേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. അല്ലെങ്കില്‍ കൂടുതല്‍ വെല്ലുവിളികളുണ്ടാവാം.

കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നിറയുന്ന ആഴ്ചയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയവും അംഗീകാരവും ലഭിക്കുന്നു. സ്ഥാനമാറ്റം ജോലിയില്‍ അനുകൂലമായ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള യോഗം കാണുന്നു. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യ കാര്യങ്ങളില്‍ വീഴ്ച പാടില്ല.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആഴ്ചയുടെ ആദ്യ പകുതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ അത് ലഭിക്കുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. ശാരീരിക അസ്വസ്ഥതകള്‍ വിടാതെ പിന്തുടരുന്നു.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൃത്യമായി നടക്കണം എന്നില്ല. എങ്കിലും അവയെല്ലാം മാറി വരാന്‍ അധികം സമയം വേണ്ടതില്ല എന്നതും സത്യം. ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവാം. യാത്രകള്‍ പലപ്പോഴും നേട്ടങ്ങള്‍ നല്‍കുമെങ്കിലും അതീവ ശ്രദ്ധ വേണം. സ്വസ്ഥതക്കുറവും പ്രശ്നങ്ങളും നിങ്ങളെ ബാധിക്കുന്ന ഒരു ദിവസം തന്നെയാണ് എന്നതില്‍ സംശയം വേണ്ട.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. അവരുടെ നഷ്ടപ്പെട്ടെന്ന് കരുതിയ പോയ പണം തിരിച്ച് കിട്ടുന്നു. പലപ്പോഴും സാമ്പത്തികമായി പല കോണില്‍ നിന്നും നിങ്ങളെ തേടി മാറ്റങ്ങള്‍ വരുന്നു. ആഗ്രഹിക്കുന്ന മേഖലയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുകൂല സമയമാണ്. പലപ്പോഴും ജോലിക്ക് സ്രമിക്കുന്നവര്‍ക്ക് അതിനുള്ള യോഗം കാണുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ് വരുന്നത്.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂലമായ സമയമാണ് വരുന്ന 7 ദിവസവും ഉണ്ടാവുന്നത്. വിവിധ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. പല കാര്യങ്ങളിലും മന: പ്രയാസം ഉണ്ടാവുമെങ്കിലും അതെല്ലാം മാറ്റി മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിക്കുന്നതിനുള്ള സമയമാണ് വരുന്ന ഒരാഴ്ച. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. ബിസിനസ് സംബന്ധമായി ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഫലങ്ങള്‍. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെയെല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് മുന്‍ഗണന നല്‍കണം. പ്രശ്നങ്ങളില്ലാതെ പോസിറ്റീവിറ്റി നിറക്കുന്ന ഒരു ആഴ്ചയാണ്. സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. പലപ്പോഴും കടം കൊടുത്ത പണം പോലും ചോദിക്കാതെ തിരിച്ച് കിട്ടുന്നു.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ജീവിതത്തില്‍ ഭാഗ്യം നിറയുന്ന ഏഴ് ദിവസങ്ങളാണ് വരാന്‍ പോവുന്നത്. എങ്കിലും ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഇവര്‍ക്ക് ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവുകയും അത് ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും നല്‍കുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും മാറ്റങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ് വരുന്ന ദിവസങ്ങള്‍. ബിസിനസില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ഒരാഴ്ച ഗുണദോഷ സമ്മിശ്രമാണ് ഫലങ്ങള്‍. ജോലിയില്‍ ചെറിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്നതിനും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. പലപ്പോഴും ആരോഗ്യത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാം. വിവാഹക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പുതിയ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളുണ്ടാവുന്നു എന്നതാണ ്പ്രധാന കാര്യം. എല്ലാ കാര്യത്തിലും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. സാമ്പത്തിക ലാഭവും നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള യോഗം കാണുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, August 25, 2024, 8:44 [IST]
X
Desktop Bottom Promotion