Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
വിഷുവാരത്തില് 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍
ഏപ്രില്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ സമയം ഓരോ നക്ഷത്രക്കാരുടേയും ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ചിലരില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുകയും എന്നാല്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അശ്വതി - രേവതി വരെയുള്ള നക്ഷത്രക്കാരില്‍ പലപ്പോഴും പലവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു.
ഈ ആഴ്ചയുടെ അവസാനത്തില്‍ മേടമാസത്തിന്റെ തുടക്കവും വിഷുവും ആരംഭിക്കുന്നു. ഈ സമയം ഓരോരുത്തരിലും എന്തൊക്കെയാണ് അപ്രതീക്ഷിതമായി സംഭവിക്കുന്നതെന്ന് അറിയാന്‍ എല്ലാവര്ക്കും ആഗ്രഹം കാണും. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. കാര്യങ്ങള്‍ എപ്പോഴും കൃത്യമായ രീതിയില്‍ മുന്നോട്ട് പോവുന്നു. പ്ലാന്‍ ചെയ്ത് ചെയ്യുന്ന പല കാര്യങ്ങളും നടക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അതുകൊണ്ട് അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവണം.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരില്‍ കാര്യങ്ങള്‍ പലപ്പോഴും അനുകൂലമായി വരുന്നു. ആരോഗ്യം മാത്രം ശ്രദ്ധിക്കേണ്ടതാണ്. പ്രതിസന്ധികള്‍ ഒന്നും തന്നെ ഈ ആഴ്ച ഉണ്ടാവാന്‍ സാധ്യതയില്ല. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. ജോലിയില്‍ അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്ന ഒരു ആഴ്ചയാണ്.. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കടങ്ങള്‍ മാറുന്നതിനും പുരോഗതിക്കും സാധ്യത കാണുന്നു. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കുന്നതിന് യോഗം കാണുന്നു.
കര്‍ക്കിടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്കുന്ന ഒരു ആഴ്ചയായിരിക്കും. ജോലിയില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കാന്‍ സാധിക്കുന്നു. ജോലി രംഗത്ത് മികച്ച മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. മംഗള കാര്യങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പൊതുവേ നിങ്ങളില്‍ അനുകൂലമല്ലാത്ത സമയമാണ് ഈ ആഴ്ച. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദൈവാനുഗ്രഹം ഉണ്ടാവുന്ന ആഴ്ചയാണ് വരുന്ന ആഴ്ച. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇതിലൂടെ പരിഹാരം കാണുന്നു എന്നാണ് വിശ്വാസം. പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. സന്താനഭാഗ്യം നിങ്ങളെ ഈ ആഴ്ചയില്‍ കാത്തിരിക്കുന്നു. സാമ്പത്തികം ശക്തം.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തടസ്സങ്ങളെല്ലാം ഇല്ലാതാവുന്ന ഒരു ആഴ്ചയാണ്. ജോലിയില്‍ പല വിധത്തിലുളള തടസ്സങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ എപ്പോഴും അനുകൂലമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. സാമ്പത്തിക നഷ്ടത്തിന് സാധ്യത കാണുന്നു.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുന്നു. പല കാര്യങ്ങളും മികച്ച ഫലം ലഭിക്കുന്നു. ഏറ്റെടത്ത കാര്യങ്ങള്‍ എല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ ശ്രദ്ധ കുറയാതിരിക്കാന്‍ ശ്രമിക്കണം.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ചയില്‍ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും വരുന്നു. അനുകൂലമായ പല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവും.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കാര്യങ്ങള്‍ പലപ്പോഴും അനുകൂലമായി വരുന്നു. ജോലി രംഗത്ത് ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാവും. ഇതിലൂടെ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. പുതിയ വരുമാന സാധ്യത കണ്ടെത്തുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും അത്യാവശ്യമാണ്. പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിന് പരിഹാരം നിങ്ങള്‍ക്ക് തന്നെ കാണാന്‍ സാധിക്കുന്നു. പൊതുവേ നല്ല ഫലങ്ങള്‍ നിങ്ങളെ തേടി വരുന്ന ആഴ്ചയാണ്. ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദൈവാനുഗ്രഹം കൂടെയുണ്ടാവുന്നു. ഏത് കാര്യത്തിനും നിങ്ങള്‍ക്ക് അനുകൂലമായ സമയവും അനുകൂല മാറ്റങ്ങളും പ്രതീക്ഷിക്കാം. കുടുംബവുമൊത്ത് യാത്ര പോവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷം നിലനില്ക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











