Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
27 നാളുകാര്‍ക്കും സമ്പൂര്‍ണഫലം, കഴിഞ്ഞ ആഴ്ചയേക്കാള്‍ അപ്രതീക്ഷിത നേട്ടങ്ങള്‍
ഓരോ രാശിക്കാരിലും വാരഫലം ഓരോ തരത്തിലുള്ള പ്രതിഫലനങ്ങളാണ് നല്‍കുന്നത്. അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പലപ്പോഴും അനുകൂലാവസ്ഥകള്‍ സൃഷ്ടിക്കും. 27 നക്ഷത്രക്കാരിലും എന്തൊക്കെയാണ് കാത്തിരിക്കേണ്ട ഫലം എന്തൊക്കെയാണ് നിങ്ങള്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും എല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ജീവിതം മാറിക്കൊണ്ടിരിക്കുന്ന സമയം നിങ്ങള്‍ക്കുണ്ടാവുന്ന അനുകൂല പ്രതികൂല മാറ്റങ്ങള്‍ എത്രത്തോളം എന്നത് ആദ്യം തിരിച്ചറിയണം. ഈ ആഴ്ചയില്‍ നിങ്ങളെ കാത്തിരിക്കുന്ന നക്ഷത്രഫലം എന്താണെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുവന്നവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാവും. പക്ഷേ സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കുടുംബത്തില്‍ നടക്കുന്ന മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവും. ജീവിതത്തില്‍ സന്തോഷം നിറയും.
ഇടവക്കൂറ് ((കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികപരമായി മികച്ച സമയമാണ്. ഏത് പ്രതിസന്ധിക്കും പരിഹാരം കാണാം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം നിങ്ങള്‍ക്ക് സാധിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും നേട്ടങ്ങളുണ്ടാവുകയും ചെയ്യും. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. ബിസിനസ് പുതിയതായി ആരംഭിക്കുന്നു.
മിഥുനക്കൂറ് ((മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യം ശ്രദ്ധിക്കണം. ജോലിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക നേട്ടവും ശമ്പള വര്‍ദ്ധനും പ്രമോഷനും ഉണ്ടാവും. പലരില്‍ നിന്നായി സമ്മാനങ്ങള്‍ നിരവധി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മികച്ച മാറ്റങ്ങള്‍ സ്വകാര്യ ജീവിതത്തില്‍ ഉണ്ടാവും. എല്ലാ തരത്തിലും നേട്ടങ്ങളുണ്ടാവുന്ന സമയമാണ്.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യം ശ്രദ്ധിക്കണം. പരീക്ഷയില്‍ വിജയം കരസ്ഥമാക്കാം. സഹോദരന്‍മാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവാം. യാത്രാക്ലേശം വര്‍ദ്ധിക്കുകയും വാഹന ഉപയോഗം ശ്രദ്ധിക്കുകയും വേണം. വീട് പണി കൃത്യമായി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ നഷ്ടം സംഭവിക്കുന്നു. പല വെല്ലുവിളികള്‍ക്കും പരിഹാരം കാണാന്‍ ശ്രദ്ധിക്കണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല സമയമല്ല വരാന്‍ പോവുന്നത്. പഠനത്തില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ പലപ്പോഴും വെല്ലുവിൡയായി മാറുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതാവും. ബന്ധുക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ബന്ധുക്കളോടൊപ്പം സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്
ഈ നക്ഷത്രക്കാര്‍ക്ക് പഠനകാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദേശത്തുള്ളവര്‍ക്ക് ധനലാഭവവും നേട്ടവും ഇങ്ങോട്ട് തേടി വരുന്നു. വാഹന സംബന്ധമായ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം. വീട് പണി പൂര്‍ത്തിയാക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ജോലിയില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാരില്‍ അനുകൂല മാറ്റങ്ങള്‍ക്കുള്ള സമയമാണ്. ബന്ധുക്കളുടെ കാര്യങ്ങളില്‍ അധികം ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. പലപ്പോഴും ഓരോ കാരണങ്ങള്‍ കണ്ടെത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. യാത്രകള്‍ എന്നും നിങ്ങള്‍ക്ക് സന്തോഷം കൊണ്ട് വരുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ് ഓരോ കാര്യത്തിനും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഏത് കാര്യവും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സമാധാനപരമായ അന്തരീക്ഷം നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലി സാധ്യത വളരെയധികം അനുകൂലമായി മാറുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നെഗറ്റീവ് കാര്യങ്ങള്‍ പലപ്പോഴും സംഭവിക്കുന്നതിന് ഇടയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. ശുഭകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ജോലി സ്ഥലത്ത് നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമായതായിരിക്കും. നെഗറ്റീവ് ചിന്തകളില്‍ പലതും അനുകൂലമായി മാറുന്നു.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
മകരക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ പലപ്പോഴും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു ആഴ്ചയാണ് എന്നതാണ് സത്യം. മനസ്സിന്റെ താല്‍പ്പര്യവും ഇഷ്ടവും അനുസരിച്ച് പെരമാറുന്നതിന് സാധ്യതയുണ്ട്. ജോലി സ്ഥലത്ത് ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവാം. എല്ലാ കാര്യവും നിങ്ങള്‍ക്ക് മികച്ചതായി മാറുന്നു. പല കോണില്‍ നിന്നും ശുഭകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ പരസഹായം ആവശ്യമായി വരുന്നു. ജോലിയില്‍ മാറ്റങ്ങളുണ്ടാവുന്നു. വിവാഹത്തിന് അനുകൂല സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. അസുഖം മാറി ആരോഗ്യം നിലനില്‍ക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിദേശത്ത് നിന്ന് ജോലി വാഗ്ദാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ സ്ഥലം മാറ്റം ലഭിക്കുകയും പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഭാഗ്യം നിങ്ങളെ തേടി എത്തുന്ന സമയമാണ്. അനുകൂല സമയമായിരിക്കും നിങ്ങള്‍ക്ക് പൊതുവേ എന്നതാണ് സത്യം. എങ്കിലും പതീക്ഷിക്കാത്ത തടസ്സങ്ങള്‍ ജീവിതത്തില്‍ നേരിടുന്നതിന് ഉള്ള സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











