Latest Updates
-
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
Weekly Horoscope: ഏപ്രില്‍ 21 മുതല്‍ 27 വരെ 27 നക്ഷത്രത്തിനും സമ്പൂര്‍ണഫലം
ഈ ആഴ്ചയിലെ നക്ഷത്രഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് അവരുടെ വരും ദിനങ്ങളെക്കുറിച്ച് അറിയാന്‍ ഈ ലേഖനം സഹായിക്കുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന ജ്യോതിഷപരമായ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് നമ്മള്‍ മുന്നോട്ട് പോവുമ്പോള്‍ അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്ന ചില നക്ഷത്രക്കാരും ഉണ്ട്. ഇത്തരം മാറ്റങ്ങള്‍ ആര്‍ക്കൊക്കെ അനുകൂലമായി വരുന്നു, ആര്‍ക്കെല്ലാം പ്രതികൂലമായി വരുന്നു എന്നതിനെക്കുറിച്ച് അറിയാന്‍ ഈ ലേഖനം വായിക്കൂ.
27 നക്ഷത്രക്കാരിലും ഉണ്ടാവുന്ന നക്ഷത്രമാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
വരുന്ന ഏഴ് ദിവസങ്ങളില്‍ നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ എപ്രകാരമാണെന്നും എന്തൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതിലുപരി അത് നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെ ഈ ഗ്രഹരാശി നക്ഷത്ര മാറ്റങ്ങള്‍ സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് നമുക്് വായിക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ പല മാറ്റങ്ങളും അനുകൂലമായി മാറുകയും ചെയ്യുന്നു. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും നിലനില്‍ക്കുന്നതോടൊപ്പം ആരോഗ്യകാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം. ജോലിയില്‍ അശ്രദ്ധ ചെലുത്തരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തുനന്നു. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ഒത്തുതീര്‍പ്പാക്കുന്നതിനും ജോലിയില്‍ അനുകൂലമായ നേട്ടങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജീവിതത്തില്‍ അനുകൂല സാഹചര്യങ്ങള്‍ നിങ്ങളെ തേടി വരുന്നു. എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ സാധിക്കും. ഔദ്യോഗിക രംഗത്തുണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സൗഹൃദങ്ങള്‍ വളരെയധികം ജീവിതത്തെ സ്വാധീനിക്കുന്നു.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജോലിയില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങളുണ്ടാവാം. ദൈവാനുഗ്രം കൊണ്ട് പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം ലഭിക്കും. എങ്കിലും അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാവും. വീട് പണി പുനരാരംഭിക്കുന്നന്നതോടൊപ്പം അനുകൂല മാറ്റങ്ങളും ഉണ്ടാവും.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് ഈ ആഴ്ച. ഏറ്റെടുത്ത കാര്യങ്ങള്‍ എല്ലാം തന്നെ ഭംഗിയായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. പല അനാരോഗ്യകരമായ അവസ്ഥകളേയും പ്രതിരോധിക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക കാര്യങ്ങളിലും പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ ആഴ്ച ദൈവാനുഗ്രഹം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. എല്ലാ തടസ്സങ്ങളേയും മറികടന്ന് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന അംഗീകാരവും സ്ഥാനവും ലഭിക്കുന്നു. ജീവിതം കൂടുതല്‍ അടുക്കും ചിട്ടയും ഉള്ളതായി മാറും.
തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ഏത് പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് സാധിക്കും. ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക ്ഭാഗ്യം കൂടെയുണ്ടാവുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പല വിധത്തിലുള്ള അനുകൂല സാഹചര്യങ്ങള്‍ പലപ്പോഴും സൃഷ്ടിക്കപ്പെടുന്നു. ജോലിയില്‍ അതീവ ശ്രദ്ധ കാണിക്കണം കാരണം തെറ്റുകള്‍ പലതും വരാം.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അല്‍പം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്ന സമയം നടക്കുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ എല്ലാം തന്നെ വിചാരിച്ചത് പോലെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. അനുകൂല ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തികം മോശമല്ലെങ്കിലും ശ്രദ്ധയോടെ ചിലവാക്കണം.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ദൈവാനുഗ്രഹമുള്ള സമയമായത് കൊണ്ട് തന്നെ ചെയ്യുന്ന കാര്യങ്ങളെല്ലാം മികച്ച് നില്‍ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. മാനസികാരോഗ്യം നിലനില്‍ക്കുന്നതിന് വേണ്ടി പല കാര്യങ്ങളിലും ശ്രദ്ധിക്കണം. രോഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായയ പല മാറ്റങ്ങളും നല്‍കുന്നു. ജോലിയില്‍ നിങ്ങളെ തേടി ഗുണഫലങ്ങള്‍ വരുന്നു. വരുമാന സാധ്യത വര്‍ദ്ധിക്കുകയും അതുമായി ബന്ധപ്പെട്ട് സാമ്പത്തിക നേട്ടങ്ങള്‍ വരുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു. ജോലി രംഗത്ത് ഗുണഫലങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കാം. പഠന കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിദോഷ സാധ്യതയുണ്ട്. എങ്കിലും വലിയ പ്രതിസന്ധികള്‍ക്കൊന്നും സാധ്യതയില്ല. അനുകൂലമായ പല ഫലങ്ങളും നിങ്ങളെ തേടി വരുന്നു. എങ്കിലും അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് സമയം കണ്ടെത്തണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. ജോലി ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴം അനുകൂല ഭാവത്തില്‍ ആയതിനാല്‍ അത് ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാക്കുന്നു. ഏഴരശനി വരുന്നതിനാല്‍ അത് കാര്യങ്ങള്‍ക്ക് ചെറിയ തടസ്സം സൃഷ്ടിക്കുന്നു. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും എപ്പോഴും തേടി വരും. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











