Latest Updates
-
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ!
അശ്വതി - രേവതി സമ്പൂര്‍ണ വാരഫലം: 27 നാളുകാരില്‍ നിങ്ങളറിയേണ്ട ഒരാഴ്ച ഇപ്രകാരം നേട്ടമോ കോട്ടമോ അറിയാം
വരുന്ന ആഴ്ചയില്‍ 27 നാളുകാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്, എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല. എന്നാല്‍ ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എന്നാല്‍ വരുന്ന 7 ദിനങ്ങള്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
ജീവിതത്തിലുണ്ടാവുന്ന എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ജനുവരി 19- 24 വരെയുള്ള 27 നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ സംഭവിക്കും. ഭക്ഷണവും വിശ്രമവും അനിവാര്യമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ധൈര്യം വേണം. നിക്ഷേപങ്ങള്‍ ഒട്ടും നിസ്സാരമല്ല. ജോലി സ്ഥലത്ത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. വ്യായാമം ചെയ്യുന്നതില്‍ വിട്ടുവീഴ്ച വരുത്തരുത്.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സാമ്പത്തികം സ്ഥിരതയുണ്ടാവുന്നു. അത് മാത്രമല്ല ജോലിയുടെ കാര്യത്തില്‍ പുരോഗതിയുണ്ടാവും. ആരോഗ്യം നിസ്സാരമല്ല. പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉചിതമായ സമയമാണ്. വ്യക്തിപരമായ ബന്ധങ്ങള്‍ മികച്ച് നില്ക്കുന്നു. കൂടാതെ വീട്ടിലും ജോലി സ്ഥലത്തും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിലും ധനകാര്യത്തിലും ശ്രദ്ധ ആവശ്യമാണ്. സഹപ്രവര്‍ത്തകരുമായി സഹകരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ആസ്വദിക്കുന്നതിന് സാധിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാം. കുടുംബ ബന്ധങ്ങളില്‍ സുഖകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ ജോലി സംബന്ധമായ ഉത്തരവാദിത്തങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് യാത്രകള്‍ക്കും പഠനത്തിനും മികച്ച സമയം. ആരോഗ്യത്തില്‍ ചെറിയ ജാഗ്രത പാലിക്കേണ്ടതാണ്. വ്യക്തിപരമായ ബന്ധങ്ങളില്‍ ആശ്വാസകരമായ മാറ്റങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന ആഴ്ചയാണ്. അത് മാത്രമല്ല ധനകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബബന്ധങ്ങളില്‍ സൗഹൃദവും സ്നേഹവും ശക്തമാകും.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാം. കൂടാതെ സാമ്പത്തിക പ്രതിസന്ധികളില്‍ ജാഗ്രത പാലിക്കുക. കുടുംബ സൗഹൃദം ശക്തമാകും. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് അവരുടെ ജോലി മേഖലയില്‍ പ്രോത്സാഹനങ്ങള്‍ ലഭിക്കും. ആരോഗ്യത്തില്‍ ചെറിയ ജാഗ്രത അനിവാര്യമാണ്. അത് മാത്രമല്ല കുടുംബ ബന്ധങ്ങളില്‍ സുഖകരമായ അനുഭവങ്ങള്‍ തേടി എത്തും.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. എന്നാല്‍ അതെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ഫലപ്രദമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. അത് മാത്രമല്ല കുടുംബ സൗഹൃദം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ആരോഗ്യപരമായും സാമ്പത്തിപരമായും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ബന്ധങ്ങളില്‍ സൗഹൃദം ശക്തമാക്കാം.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്ക് അവരുടെ ബന്ധങ്ങള്‍ സജീവമാകും. ആരോഗ്യത്തിലും ശ്രദ്ധ നല്‍കേണ്ടതാണ്. കൂടാതെ കുടുംബബന്ധങ്ങളിലും തൊഴില്‍ മേഖലകളിലും സന്തോഷകരമായ പുരോഗതി തേടി എത്തും. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ മുന്‍കരുതല്‍ വേണം. അത് കൂടാതെ സന്തോഷവും സമാധാനവും തേടി എത്തും.



Click it and Unblock the Notifications
