Latest Updates
-
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം
ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ അതിഗംഭീര തുടക്കം: 27 നാളിനും കൃത്യതയുള്ള ഒരാഴ്ചയിലെ നക്ഷത്രഫലം
Weekly Horoscope: ഓരോ ആഴ്ചയിലും ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ വരുന്ന ആഴ്ചയില്‍ എന്തൊക്കെയാണ് 27 നക്ഷത്രക്കാര്‍ക്കും കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. പുതിയ ആഴ്ചയിലേക്ക് എത്തുമ്പോള്‍ അത് 27 നാളുകാരേയും എത്രത്തോളം ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.
അശ്വതി മുതല്‍ രേവതി വരെയുള്ളവരില്‍ എത്രത്തോളമാണ് ജീവിതത്തില്‍ ഈ ആഴ്ചയിലെ ഫലം എന്ന് നോക്കാം. കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുന്ന ആഴ്ചയില്‍ സംഭവിക്കുന്ന ഗുണദോഷ മാറ്റങ്ങള്‍ എത്രത്തോളം 27 നാളുകാരേയും ബാധിക്കുന്നു എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ചയില് പല വിധത്തിലുള്ള ഗുണജദോഷ ഫലങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഗുണകരമായ പല മാറ്റങ്ങളും ഈ ആഴ്ചയില്‍ കാത്തിരിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറുക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളും കാത്തിരിക്കുന്ന ആഴ്ചയാണ് വരുന്നത്. അത് മാത്രമല്ല ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഒരാഴ്ചയാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)
മിഥുനക്കൂറുകാര്‍ക്ക് വരുന്ന ആഴ്ചയില്‍ സാമ്പത്തിക സ്ഥിതി പലതും അനുകൂലമായിരിക്കും. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. കടം കൊടുക്കുന്ന പണം തിരികെ കിട്ടുന്നതിന് യോഗം കാണുന്നു. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളെങ്കിലും അതിന് പരിഹാരം കാണുന്നതിന് നിസ്സംഗത പാടില്ല.
കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറുകാര്‍ക്ക് ഈ ആഴ്ച മികച്ച സമയമാണ്. ആഗ്രഹിക്കുന്നത് പോലെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. എങ്കിലും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കണം എന്നില്ല. സന്തോഷകരമായ പല മാറ്റങ്ങളും ഞൊടിയിട കൊണ്ട് പ്രശ്‌നങ്ങളിലേക്ക് എത്താം. ആരോഗ്യത്തെ അനാരോഗ്യമാക്കുന്നതിനും അധികം സമയം വേണ്ട.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് ഈ മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണകരമായ ആഴ്ചയാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ഓരോ ഗ്രഹരാശി മാറ്റവും അനുകൂല ഫലങ്ങള്‍ ഈ മൂന്ന് നക്ഷത്രക്കാരിലും വാരിക്കോരി നല്‍കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ എല്ലാം തന്നെ മികച്ച മാറ്റങ്ങളുണ്ടാവുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറുകാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും കാര്യങ്ങളെല്ലാം. എന്നാല്‍ ചെറിയ അശ്രദ്ധ പോലും നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നതിന് സാധ്യതയുണ്ട്. സാമ്പത്തികമായി ആരേയും കണ്ണടച്ച് വിശ്വസിക്കരുത്. പലയിടത്തും ചതി ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണ് സത്യം. നിസ്സാര കാര്യങ്ങളില്‍ പോലും നിങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവാം.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. സന്തോഷത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കുമെങ്കിലും അത് എത്രത്തോളം ഗുണാനുഭവങ്ങള്‍ നല്‍കുന്നു എന്നത് മനസ്സിലാക്കണം. ജോലിയുടെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്.
വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. പലപ്പോഴും ചെറിയ അശ്രദ്ധ പോലും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മാറി മറിയും. കടം കൊടുത്ത പണം തിരികെ കിട്ടുമെങ്കിലും വീണ്ടും കടം കൊടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തെ ബാധിക്കാം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം1/4)
ധനുക്കൂറുകാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും പലപ്പോഴും പല കോണില്‍ നിന്നും തേടി എത്തുന്നു. കൈകകളില്‍ ധാരാളം പണം പലപ്പോഴായി വന്ന് ചേരും. അതിന്റെ ഫലമായി വരുമാനം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇരട്ടിയാവുകയും ചെയ്യുന്നു. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. പകുതിയില്‍ നിര്‍ത്തിയ പല ജോലിയും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
മകരക്കൂറുകാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ അവരുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എങ്കിലും കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്. ജോലിയില്‍ അശ്രദ്ധയുണ്ടാവുന്നത് നിങ്ങളുടെ വരുന്ന ആഴ്ച മാത്രമല്ല ഭാവിയെ തന്നെ പ്രശ്‌നത്തിലാക്കുന്നു. കാര്യങ്ങള്‍ പലപ്പോഴും ആഗ്രഹം പോലെ സംഭവിക്കണം എന്നില്ല.
കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വരുന്ന ആഴ്ച അനുകൂലമായി വരുന്ന സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് കാരണം സാമ്പത്തിക ലാഭം നിങ്ങളുടെ ജീവിതത്തില്‍ ഈ ആഴ്ചയില്‍ തേടി എത്തുന്നു. അനാവശ്യമായി ആരോടും ദേഷ്യപ്പെടരുത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.
മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായ ആഴ്ചയായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്. പല കോണില്‍ നിന്നും നിങ്ങളെ തേടി അഭിനന്ദനങ്ങള്‍ എത്തുന്നു. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications











