Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
ആര്, എങ്ങനെ തലകുത്തി ശ്രമിച്ചാലും പണം സമ്പാദിക്കുന്നതില്‍ ഇവരെ കടത്തി വെട്ടാന്‍ ആര്‍ക്കും സാധിക്കുകയില്ല!
പണം സമ്പാദിക്കാനും ഒരു യോഗം വേണം! ഇടയ്ക്കെങ്കിലും നമ്മള് ആത്മഗതം ചെയ്യുന്ന കാര്യമാണിത്. എന്നാല്‍, വേദ ജ്യോതിഷ പ്രകാരം ഈ യോഗമുള്ള ചില രാശിക്കാരുണ്ട്. ഗ്രഹങ്ങള്‍ രാശിമാറിയാലും, സമ്പാത്തികപരമായ കാര്യത്തില്‍ ഇവര്‍ ഒരിക്കലും പിന്നാക്കം പോവുകയില്ല. അവരുടെ നിത്യേനയുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടത്ര പണം ഏത് പ്രതിസന്ധിയിലും ഇവര്‍ക്ക് ലഭിക്കുന്നതായിരിക്കും.

അതുപോലെ, സാമ്പത്തിക ബാധ്യതകൾ കുറവായിരിക്കും. പണം എങ്ങനെ സമ്പാദിക്കണം എന്നതിനെക്കുറിച്ചും ഇവര്‍ക്ക് കൃത്യമായ ധാരണകള്‍ ഉണ്ടായിരിക്കും. ഈ അപൂര്‍വ്വ സൗഭാഗ്യം സിദ്ധിച്ച രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.
മേടം
പൊതുവില്‍ അധികം ക്ഷമാശീലമില്ലാത്ത രാശിക്കാരാണ് മേടം രാശിക്കാര്‍. എല്ലാം വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കാനാണ് ഇവര്‍ക്ക് താല്പര്യം. അതുപോലെ, ഏതെങ്കിലും കാര്യം മുന്‍കൂട്ടി കണ്ട് അതിനുവേണ്ട നടപടികള്‍ വേഗത്തില്‍ എടുക്കുകയും ചെയ്യും. ഇവരിലെ ഈ ശീലം സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും ഇവരെ സഹായിക്കുന്നു. കൂടാതെ, ഏതൊരു കാര്യവും വളരെ കൃത്യതയോടെയും കാര്യക്ഷമതയോടെയും ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഈ ശീലം ഇവര്‍ക്ക് വളരെയധികം ഗുണമാണ് ചെയ്യുന്നത്. ഇവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കുന്നു. സാമ്പത്തികപരമായി സുരക്ഷിതത്വം ഉറപ്പാക്കാന്‍ സഹായിക്കുന്നു. ജീവിതത്തില്‍ നിരവധി ഉയര്‍ച്ചകള്‍, പല കാര്യങ്ങളില്‍ ഉണ്ടാകാനും ഇത് സഹായിക്കുന്നുണ്ട്.
ഇടവം
ഒരു കാര്യം നേടിയെടുക്കണം എന്നാഗ്രഹിച്ചാല്‍, എന്ത് വിലകൊടുത്തും നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. അത്രയ്ക്കും കഴിവാണ് ഈ രാശിക്കാര്‍ക്ക് ഉള്ളത്. ഏത് മേഖലയിലും വിജയിക്കാന്‍ ഇവര്ക്കാ സാധിക്കും. പേരും പ്രശസ്തിയും ഇവര്‍ ഉണ്ടാക്കിയെടുക്കും. അതിനാല്‍ തന്നെ, സാമ്പത്തികപരമായി ബുദ്ധിമുട്ടുകള്‍ ഇവര്‍ക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. എത്ര പ്രതിസന്ധിയിലും പണം എങ്ങനെ ഉണ്ടാക്കിയെടുക്കണമെന്ന് ഇവര്‍ക്ക് കൃത്യമാ ധാരണ ഉണ്ടായിരിക്കും.ഇത് ഇവരുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിന് സഹായിക്കും. കൂടാതെ, സമ്പത്ത് വേണ്ടുവോളം സമ്പാദിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം വളരെയധികം കൂടുതലാണ്.
ചിങ്ങം
പണം സമ്പാദിക്കാന്‍ മിടുക്കരാണ് ചിങ്ങം രാശിക്കാര്‍. ഇവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ കൃത്യമായി നിറവേറ്റുന്നതിന് എങ്ങനെ പണം സ്വരൂപിക്കണം എന്ന ധാരണ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, കഴിവിലും ഇവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ഏത് ജോലിയിലും വളരെ മികവോടെ ചെയ്തെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും. ഇത് മറ്റുള്ളവരുടെ പ്രീതി നേടിയെടുക്കാന്‍ സഹായിക്കുന്നുണ്ട്. കൂടാതെ, പ്രശസ്തി, നേട്ടങ്ങള്‍ എന്നിവ ആസ്വദിക്കുന്ന രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍. അതിനാല്‍, ഇവരുടെ നേട്ടത്തിനായി കഠിനധ്വാനം ചെയ്യാനും ഇവര്‍ മടിക്കുകയില്ല. ഇതെല്ലാം ഇവരെ ധനികരാക്കുന്നു.
കന്നി
പണം സമ്പാദിക്കാന്‍ യോഗമുള്ള രാശിക്കാരില്‍ ഒരു രാശിയാണ് കന്നി. ഒരു ജോലി എങ്ങനെ വേഗത്തില്‍ കൃത്യമായി ചെയ്ത് തീര്‍ക്കണമെന്ന് ഇവര്‍ക്ക് ധാരണ ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍ തന്നെ, ഏത് പ്രതിസന്ധിയിലും ഇവര്‍ പണം സമ്പാദിക്കും. പേരും പ്രശസ്തിയും സമ്പാദിക്കും. കൂടാതെ, സ്വയം വളരാനും ഇത് സഹായിക്കും. കൃത്യസമയത്ത് കൃത്യമായ രീതിയില്‍ ഇവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നതാണ്. ഇത് ഇവരെ പരാജയങ്ങളില്‍ നിന്നും രക്ഷിക്കും. എല്ലായ്പ്പോഴും വിജയം കൈവരിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. ഇവരുടെ നേതൃ ഗുണങ്ങളും ജീവിതത്തില്‍ വിജയിക്കാന്‍ സഹായിക്കുന്നു.
വൃശ്ചികം
പണം സമ്പാദിക്കാനുള്ള ശരിയായ മാര്‍ഗ്ഗം കണ്ടെത്തുന്നതില്‍ മിടുക്കരാണ് വൃശ്ചികം രാശിക്കാര്‍. ഇവര്‍ അത്യാവശ്യഘട്ടങ്ങളില്‍ കൃത്യമായ രീതിയില്‍ പണം കണ്ടെത്തുന്നതായിരിക്കും. അതുപോലെ, എല്ലാ മേഖലയിലും ഉയര്‍ന്ന പദവിയിലെത്താനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് കൂടുതലാണ്. ഇത് ഇവരെ ധനികരാക്കുന്നു. കൂടാതെ, ഇവരുടെ സാമ്പത്തിക ഭദ്രതയും സുരക്ഷിതമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
