Latest Updates
-
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം
ഈ രാശിക്കാർക്ക് അപ്രതീക്ഷിതമായി ലോട്ടറിയടിക്കാൻ സാധ്യത!
ഇനി വരും ദിവസങ്ങളിൽ ചില നാളുകാരുടെ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത പല കാര്യങ്ങളുമാണ് സംഭവിക്കാൻ പോകുന്നത്. നിങ്ങൾ പ്രതീക്ഷിക്കാത്ത വഴികളിൽ നിന്നും നിങ്ങൾക്ക് പണം ലഭിച്ചേക്കാം. പ്രത്യേകിച്ച് ലോട്ടറി അടിക്കാനുള്ള സാധ്യതപോലും നിങ്ങളിൽ പല നാളുകാർക്കും ഉണ്ട്.

ഏത് രാശിയിലുള്ളവർക്കാണ് ഈ ഭാഗ്യം കൈവന്ന് ചേരാൻ പോകുന്നതെന്നും, ആരെല്ലാം സാമ്പത്തികമായി ഉന്നതിയിലെത്തുമെന്നും നോക്കാം.
ഇടവക്കൂറ്
ഈ രാശിക്കാർക്ക് തുടക്കത്തിൽ ചില പ്രതിസന്ധികൾ നേരിടുമെങ്കിലും സാമ്പത്തികമായി പല ഉന്നതികളും വരും ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. കയ്യിൽ നിന്നും ചിലവാകുന്ന പൈസയേക്കാൾ ഇരട്ടി നിങ്ങളിലേയ്ക്ക് എത്തിച്ചേരും. പ്രതീക്ഷിക്കാത്ത പല വരുമാന മാർഗ്ഗങ്ങളും നിങ്ങൾക്ക് മുൻപിൽ തുറക്കും. വിവാഹിതരാണെങ്കിൽ ഭാര്യ മുഖേന സമ്പത്ത് വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. പഠനം പൂർത്തിയാക്കിയവരാണെങ്കിൽ പുതിയ സംരംഭങ്ങളിൽ പണം നിക്ഷേപിക്കുന്നത് നല്ലതായിരിക്കും. തുടക്കത്തിൽ തന്നെ നല്ല ലാഭം ലഭിക്കുന്നതിനുള്ള യോഗവും കണ്ടുവരുന്നു.
ബിസിനസ്സിൽ പങ്കാളികളെ തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ കുറച്ച് ശ്രദ്ധിക്കുക. നിങ്ങളുടെ വളർച്ചയിൽ അസൂയപ്പെടുന്നവർ നിങ്ങളെ തകർക്കാൻ പല വഴികളും നോക്കാം. ഇത് നിങ്ങളുടെ സാമ്പത്തിക ലാഭത്തെ തട്ടിത്തെറിപ്പിക്കും. അതിനാൽ, ഇത്തരക്കാരെ മനസ്സിലാക്കി അവരെ അകറ്റി നിർത്താൻ ശ്രദ്ധിക്കുക. ലക്കി കോണ്ടസ്റ്റുകളിൽ പങ്കെടുക്കുന്നതും, ലോട്ടറി എടുക്കുന്നതും ധന ലാഭം ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ലോട്ടറി എടുക്കുമ്പോൾ സ്വന്തമായി എടുക്കാൻ ശ്രദ്ധിക്കുക. മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ചെയ്യുന്നത് ഭാഗ്യത്തെ തട്ടിത്തെറുപ്പിക്കാം.
കന്നി
സ്റ്റോക്ക്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിൽ പണം നിക്ഷേപിക്കുന്നത് വളരെ നല്ലതാണ്. വളർച്ചയുണ്ടാകുന്നതിന് ഇത് സഹായിക്കും. കൂടാതെ, ഇനി വരും ദിവസങ്ങളിൽ പരമാവധി കടം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് പണം നഷ്ടമാകുന്നതിനും കാരണമാണ്. പുതിയ സംരഭങ്ങളിലേയ്ക്ക് പണം നിക്ഷേപിക്കുന്നത് കൂടുതൽ ലാഭം നൽകും. ചിലപ്പോൾ പ്രതീക്ഷിക്കാത്ത വളർച്ച ഉണ്ടാകുന്നതിന് ഇത് സഹായിക്കും. നിങ്ങൾ നിക്ഷേപിച്ചതിന്റെ ഇരട്ടി വരും ദിവസങ്ങളിൽ ലഭിക്കും. നിലവിൽ കുറച്ച് കഷ്ടപ്പാടിലൂടെ പോകുന്നവരാണെങ്കിൽ ധനവുമായി ബന്ധപ്പെട്ട മത്സരങ്ങൾ അല്ലെങ്കിൽ ലക്കി കോണ്ടസ്റ്റുകൾ എന്നിവയിൽ പങ്കെടുക്കുന്നത് പ്രതീക്ഷിക്കാത്ത ധന ലാഭത്തിലേയ്ക്ക് നയിക്കും.
വൃശ്ചികം
വളരെയധികം നേട്ടങ്ങൾ കൊയ്യാൻ സാധ്യത ഉള്ളവരാണ്. ഏതെടുത്താലും പൊന്നാക്കാൻ ശേഷിയുള്ളത്ര ഭാഗ്യമാണ് ഇവരെ കാത്തിരിക്കുന്നത്. ബിസിനസ്സിലായാലും ഇവർ നേട്ടങ്ങൾ കൊയ്യും. അതുപോലെ, ലോട്ടറി എടുത്താലും അത് അടിക്കാനുള്ള ഭാഗ്യവും ഇവരിൽ കാണുന്നുണ്ട്. ചിലപ്പോൾ 2 വട്ടം വരെ ലോട്ടറി അടിക്കാനും സാധ്യത കൂടുതൽ. ബന്ധുക്കളിൽ നിന്നും പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാകും. മക്കൾ വഴിയും ധനലാഭത്തിന് സാധ്യത കൂടുതൽ. മക്കൾക്ക് പുറത്ത് ജോലി ലഭിക്കാനും സാധ്യത കാണുന്നുണ്ട്.
തുലാം
ലാഭവും നഷ്ടവും ഈ രാശിക്കാർക്ക് സന്തുലിതമായിട്ടായിരിക്കും അനുഭവിക്കുക. അതിനാൽ, ആളുകളെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ബിസിനസ്സിൽ പങ്കാളികളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കാം. ചിലപ്പോൾ പങ്കാളികളിൽ നിന്നും ചതികൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ബന്ധുക്കളെ സാമ്പത്തിക കാര്യങ്ങളിൽ കൈക്കടത്താതിരിക്കാൻ ശ്രദ്ധിക്കണം. കൃത്യമായി, സ്വന്തമായി തീരുമാനങ്ങളെടുത്ത് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചാൽ നിങ്ങൾക്ക് നല്ല ധനലാഭം ഉണ്ടായിരിക്കും. പലമേഖലയിൽ നിന്നും പണം കയ്യിൽ വന്നു ചേരാനും ഭാഗ്യം ഉണ്ടായിരിക്കുന്നതാണ്. അതിനാൽ, നിങ്ങളുടെ ധനയോഗം സ്വയം ഇല്ലാതാക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications