Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വൃശ്ചികം നക്ഷത്രഫലം: കഷ്ടപ്പാട് വട്ടം ചുറ്റിപ്പിടിക്കും, വരുന്ന 30 നാളുകള്‍ ഇവര്‍ ഭയത്തിന്റെ നിഴലില്‍
വൃശ്ചിക മാസത്തിന് ആരംഭം കുറിക്കുമ്പോള്‍ പല ജ്യോതിഷ മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ഉള്‍പ്പടെ അനുകൂലവും പ്രതികൂലവുമായ പല കാര്യങ്ങളും സംഭവിക്കുന്നു. ജ്യോതിഷപരമായി പറയുകയാണെങ്കില്‍ വൃശ്ചികത്തില് 27 നാളുകാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍, എന്തൊക്കെയാണ് വരാനിരിക്കുന്നത്, ഗുണങ്ങളാണോ ദോഷമാണോ കാത്തിരിക്കുന്നത് തുടങ്ങി നിരവധി കാര്യങ്ങളാണ് ഉള്ളത്.
നവംബര്‍ 16-നാണ് വൃശ്ചികമാസം ആരംഭിക്കുന്നത്. മണ്ഡലകാലത്തിന് കൂടി തുടക്കം കുറിക്കുക എന്നതാണ് ഇതിന്റെ പ്രത്യേകതയും. ശുഭകരവും അശുഭകരവുമായ മാറ്റങ്ങള്‍ വന്നു ചേരുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് അല്പം കഷ്ടതകള്‍ കൂടുതലാണ്. ജീവിതത്തില്‍ ഇവര്‍ അനുഭവിക്കാത്ത ബുദ്ധിമുട്ടുകള്‍ ഇല്ല എന്ന് തന്നെ പറയാം. അത്രയധികം പ്രതിസന്ധികള്‍ പലരും അനുഭവിക്കേണ്ടി വന്നേക്കാം. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് പ്രതികൂലമായ മാറ്റങ്ങള്‍ കൂടുതലായി ബാധിക്കുന്ന ഒരു സമയമാണ് വൃശ്ചികമാസം എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഈ ദിനങ്ങളില്‍ നിങ്ങളുടെ ജീവിതം വളരെയധികം വെല്ലുവിളികളിലൂടെയാണ് കടന്ന് പോവുന്നത്. കൂടാതെ അപകടകരമായ പല അവസ്ഥകളും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അതോടൊപ്പം തന്നെ ധനനഷ്ടവും നിങ്ങള്‍ക്ക് ജീവിതത്തിന്റെ ഗതി തെറ്റിക്കുന്നതില്‍ മുന്നിട്ട് നില്ക്കുന്നു. വരാനിരിക്കുന്ന പല അപകടങ്ങളില്‍ നിന്നും തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെടുന്നത്. ഇത്തരത്തില്‍ ദോഷകരമായ ഒരു കാലത്തിലൂടെയാണ് മകയിരം നക്ഷത്രക്കാര്‍ കടന്ന് പോവുന്നത്.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് വൃശ്ചികത്തില് അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ദു:ഖദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ ഗുരുതരമായ പല മാറ്റങ്ങളും കൊണ്ട് വന്നേക്കാം. കൂടാതെ വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്ന ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കും. പലപ്പോഴും ശ്രദ്ധിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ അത് അപകടകരമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാക്കുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നിങ്ങളെ വിട്ടുമാറാതെ പിടികൂടുന്നു. എല്ലാ തരത്തിലും ദോഷകരമായ മാറ്റങ്ങള്‍ മാത്രമാണ് പൂയ്യം നക്ഷത്രക്കാരെ കാത്തിരിക്കുന്നത്.
മകം
മകം നക്ഷത്രക്കാര്‍ക്ക് വൃശ്ചികത്തില് ദു:ഖ ദുരിതങ്ങള്‍ വര്‍ദ്ധിക്കുന്നു. തൊഴില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് ജോലി പോലും നഷ്ടപ്പെടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്താം. പലപ്പോഴും കഠിനാധ്വാനത്തിന് ഫലം ലഭിക്കാതെ വരുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നെഗറ്റീവ് ആയി മാറുന്നു. വാഹന ഉപയോഗം അതീവ ശ്രദ്ധയോടെ വേണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. പരീക്ഷകളില്‍ എത്രയൊക്കെ ശ്രദ്ധിച്ച് പഠിച്ചാലും അത് ടേിയെടുക്കണം എന്നില്ല. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ നിന്ന് നഷ്ടമാവും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വിട്ടൊഴിയാതെ നില്ക്കുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിച്ചാലും നഷ്ടങ്ങളോടെയായിരിക്കും വൃശ്ചികം ആരംഭിക്കുന്നത്. ദോഷഫലങ്ങള്‍ ജീവിതത്തെ പിടിച്ച് കുലുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങള്‍ എന്നുമില്ലാത്തതിനേക്കാള് താഴെപ്പോവുന്നു. സന്തോഷകരമായ ഒരു നിമിഷം പോലും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നില്ല. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതിദയനീയമായ നഷ്ടം സംഭവിക്കാം. പലപ്പോഴും രോഗാവസ്ഥകള്‍ വീണ്ടും നിങ്ങളെ ആക്രമിച്ചേക്കാം. ഗുരുതരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സമയമാണ് വരാന്‍ പോവുന്നത് എന്നതില്‍ സംശയം വേണ്ട.
ചിത്തിര
ചിത്തിര നക്ഷത്രക്കാരില്‍ അപകടാവസ്ഥകള്‍ തലക്ക് മുകളില്‍ സ്ഥിതി ചെയ്യുന്നു. വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം. ജോലിയില്‍ അശ്രദ്ധ കാണിച്ചാല്‍ അത് ജോലി തന്നെ പോവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും. പലപ്പോഴും മരണഭയം പോലും ഇവരെ വിടാതെ പിന്തുടരുന്നു. രോഗാവസ്ഥകള്‍ ചികിത്സിക്കാതെ ഇരിക്കുന്നത് വഴി അത് ഗുരുതരമാവുന്നതിനും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും ഒരുമിച്ച് അഭിമുഖീകരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അപകടങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ പല കോണില്‍ നിന്ന് സാമ്പത്തിക നഷ്ടത്തിലേക്ക് എത്തുന്നു. പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങള്‍ ജീവിതത്തെ അടിമുടി മാറ്റും. പലപ്പോഴും ഘട്ടം ഘട്ടമായി ദുരിതമനുഭവിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ആരോഗ്യാവസ്ഥകള്‍ അനാരോഗ്യത്തിലേക്ക് എത്തുന്നതിന് അധികം സമയം ആവശ്യമില്ല. ധനനഷ്ടങ്ങള്‍ കൂടുതല്‍ വെല്ലുവിളിയോടെ നിങ്ങളെ കാത്തിരിക്കുന്നു. ചെയ്യുന്ന കാര്യങ്ങളിലും മേഖലകളിലും എല്ലാം പരാജയം അനുഭവപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും വിടാതെ പിന്തുടരുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
