Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വൃശ്ചികമാസം സമ്പൂര്‍ണഫലം: എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക്, വൃശ്ചികമാസം ഈ നാളുകാരെ തകര്‍ക്കും
നവംബര്‍ 17-ന് വൃശ്ചികം 1-ന് തുടക്കമാവും, പലപ്പോഴും ഓരോ നക്ഷത്രക്കാര്‍ക്കും അനുകൂല പ്രതികൂല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ഈ സമയമാണ്. എന്നാല്‍ പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങള്ക്കാണ് വൃശ്ചിക മാസം തുടക്കം കുറിയ്ക്കുന്നത്. വ്യാഴത്തിന്റെ വക്രഗതി സഞ്ചാരവും ശനിയുടേയും വക്രത്തിലുള്ള മാറ്റവും എല്ലാം നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ വൃശ്ചികം 16 മുതല്‍ ശനി അതിന്റെ വക്രഗതിയില്‍ നിന്ന് നേര്‍ഗതിയില്‍ സഞ്ചരിക്കുന്നു.
ഈ സമയം രാഹു കുംഭം രാശിയിലേക്ക് മാറുന്നു. കൂടാതെ ചൊവ്വയുടെ മൗഢ്യം നിങ്ങളെ അല്പം പ്രശ്നത്തിലേക്ക് എത്തിക്കും. എന്നാല്‍ വൃശ്ചിരം 21-ന് ചൊവ്വ ധനുരാശിയിലേക്ക് പ്രവേശിക്കും. കൂടാതെ ബുധന്‍ വക്രഗതിയില്‍ തുലാം രാശിയിലേക്കും പിന്നീട് വൃശ്ചികത്തിലേക്കും സഞ്ചരിക്കും. ശുക്രന്റെ മാറ്റവും നിസ്സാരമായി കാണേണ്ടതില്ല. ഇത്തരത്തില്‍ വൃശ്ചിക മാസത്തില്‍ ഭാഗ്യക്കേടില്‍ മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് വൃശ്ചികമാസം നല്‍കുന്നത് അത്ര നല്ല ഫലമല്ല. അത് മാത്രമല്ല നിങ്ങളുടെ നിലപാടുകളോട് പലപ്പോഴും പല കാര്യങ്ങളിലും വിയോജിപ്പ് തോന്നുന്ന സമയം കൂടിയാണ്. കൂടാതെ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന ഫലം തേടി എത്തണം എന്നില്ല. പലരും സഹായഹസ്തവുമായി മുന്നോട്ട് വരുമെങ്കിലും പലപ്പോഴും അല്പം ശ്രദ്ധിച്ച് വേണം അതെല്ലാം സ്വീകരിക്കുന്നതിന്. കൂടാതെ അച്ഛന്റെ ആരോഗ്യവും അല്പം പ്രശ്നത്തിലാവാം.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ അത്ര നല്ലതായിക്കൊള്ളണം എന്നില്ല. പലപ്പോഴും കുടുംബത്തില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവാം. പലപ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത നിരവധി സാഹചര്യങ്ങള്‍ ഉണ്ടായിരിക്കും. മാതാപിതാക്കളെ സംരക്ഷിക്കുന്നതിനൊപ്പം അധിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതായി വരുന്നു. പലപ്പോഴും അശ്രദ്ധ നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. രാഷ്ട്രീയത്തിലും ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്കും വൃശ്ചികമാസം അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. അതിന്റെ ഫലമായി പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. തൊഴില്‍ രംഗത്ത് പ്രശ്നങ്ങളുണ്ടാവും. പലപ്പോഴും നിങ്ങളുടെ നിലപാടില്‍ ഉറച്ച് നില്ക്കാന് സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാവാം. വീട് പണി പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. എന്നാല്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും എന്നത് ഒരു ചോദ്യമാണ്. ചില വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുന്നു.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് അവരുടെ ക്ലേശാനുഭവങ്ങള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ബിസിനസ് സംബന്ധമായി ഒരിക്കലും പുതിയ തീരുമാനങ്ങള്‍ എടുക്കരുത്. വക്രഗതിയില്‍ സഞ്ചരിക്കുന്ന വ്യാഴം പലപ്പോഴും നിങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. കൂടാതെ കാര്‍ഷിക സംബന്ധമായ കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. മത്സരപ്പരീക്ഷകളില്‍ പരാജയം സംഭവിക്കാം. ദൈവാനുഗ്രഹമില്ലെന്ന് നിങ്ങള്‍ക്ക് തന്നെ അനുഭവപ്പെടുന്ന അവസ്ഥയുണ്ടാവാം.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്കും അത്ര നല്ല സമയമായിരിക്കുകയില്ല കാത്തിരിക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് അശ്രാന്ത പരിശ്രമം അനിവാര്യമായി വരുന്നു. ധാരാളം യാത്രകള്‍ നടത്തേണ്ടി വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും കുറയുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നിന് പുറകേ ഒന്നായി നിങ്ങളെ അലട്ടുന്നു, ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങളുണ്ടാവുന്നു. പല കാര്യങ്ങളിലും മേലധികാരികള്‍ നിങ്ങള്‍ക്ക് വേണ്ട പിന്തുണ നല്കുകയില്ല.



Click it and Unblock the Notifications
