Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
വൃശ്ചികത്തില് മഹാരാജയോഗം: ഈ ഒമ്പത് നക്ഷത്രക്കാര്‍ക്ക് തേച്ചാലും മായ്ച്ചാലും മാറാത്ത സൗഭാഗ്യം
മണ്ഡലകാലത്തിന്റെ ദിവ്യാനുഗ്രഹവുമായി വൃശ്ചികമാസം വന്നെത്തുകയാണ്. വ്രതപുണ്യവും ശാസ്താവിന്റെ അനുഗ്രഹവും നിറഞ്ഞുതുളമ്പുന്ന വൃശ്ചികമാസം ചില നാളുകാര്‍ക്ക് മഹാരാജയോഗത്തിന് തുല്യമായ സമയമാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും നഷ്ടസൗഭാഗ്യങ്ങള്‍ തിരിച്ചുപിടിക്കാനും ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കാനും തിരാദുരിതത്തില് നിന്ന് കരകയറാനും കഴിയുന്ന സമയമാണ് വൃശ്ചികം ഇവര്‍ക്ക്. വൃശ്ചികത്തിന്റെ ഐശ്വര്യം സ്വന്തമാക്കുന്ന ആ ഒമ്പതുനാളുകാര് ആരെല്ലാമാണെന്ന് നോക്കാം.

പൂയ്യം
പൂയ്യം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ക്ക് വൃശ്ചികമാസത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായ നല്ല കാര്യങ്ങള്‍ നടക്കുന്ന സമയമാണ്. ഇവരുടെ ജീവിതത്തിലെ ഉയര്‍ച്ചയുടെ നാളുകളാണ് വൃശ്ചികത്തില് വരാന്‍ പോകുന്നത്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയവും കര്‍മ്മരംഗത്ത് അഭിവൃദ്ധിയും ഇവരെ തേടിയെത്തും. പൊതുവെ ശത്രുക്കളുടെ കാര്യത്തില്‍ മുമ്പിലാണ് പൂയ്യം നക്ഷത്രക്കാര്‍. എന്നാല്‍ വൃശ്ചികത്തില് ഇവരില്‍ ശത്രുദോഷം ഇല്ലാതാകും. ഇവരുടെ പ്രാര്‍ത്ഥനകളും ആഗ്രഹങ്ങളുമെല്ലാം സഫലമാകുന്ന സമയം കൂടിയാണിത്.
അശ്വതി
വൃശ്ചികമാസത്തില്‍ സൗഭാഗ്യകാലം വന്നെത്തുന്ന അടുത്ത നക്ഷത്രം അശ്വതിയാണ്. അശ്വതി നക്ഷത്രത്തില്‍ ജനിച്ചവരുടെ കുടുംബജീവിതം സന്തോഷത്താല്‍ നിറയുന്ന സമയമാണിത്. സങ്കടങ്ങളും ആശങ്കകളും ഒഴിഞ്ഞ് സന്തോഷവും സമാധാനവും നിറയുന്ന ദിവസങ്ങളാണ് ഇവരുടെ മുമ്പിലുള്ളത്. ഭാഗ്യപരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്കും റിയല്‍എസ്റ്റേറ്റ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമ്പത്തികനേട്ടം വന്നണയുന്ന സമയമാണ് ഇത്. ധനലബ്ധിയുടെ സമയമാണിത്.
ഭരണി
ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആഗ്രഹങ്ങളെല്ലാം സഫലമാക്കാന്‍ കഴിയുന്ന സമയമാണ് വൃശ്ചിക മാസം. ഉള്ളില്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതും ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നതുമായ ആഗ്രഹങ്ങളെല്ലാം സാധിക്കുന്ന അത്ഭുതകാലമാണിത്. ഭാഗ്യത്തിന്റെ പിന്തുണയോടെ എല്ലാ കാര്യങ്ങളും അവരുടെ ഹിതം പോലെ സാധിക്കുന്ന സമയമാണിത്. അയ്യപ്പക്ഷേത്ര സന്ദര്‍ശനം നടത്തുന്നത് ഈ സമയത്ത് വളരെ ശുഭകരമാണ്. അതിലൂടെ നേട്ടങ്ങള്‍ ഇരട്ടിയാക്കാന്‍ സാധിക്കും.
തിരുവോണം
തിരുവോണം നാളില്‍ ജനിച്ചവര്‍ക്ക് രാജയോഗത്തിന്റെ സമയമാണ് വൃശ്ചികം. ഈ നാളുകാര്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന അപൂര്‍വ്വ സമയമാണിത്. സാമ്പത്തികമായി അഭിവൃദ്ധിയിലേക്ക് കുതിക്കും. എല്ലാ സാമ്പത്തികപ്രയാസങ്ങളും ആശങ്കകളും ഇല്ലാതാകുന്ന സമയം കൂടിയാണിത്. സമ്പത്ത് വര്‍ധിക്കും. ആസ്തികള്‍ വന്നുചേരും. സമൂഹത്തില്‍ ഇവരുടെ നിലയും വിലയും വര്‍ധിക്കും. അംഗീകാരങ്ങളും പ്രശസ്തിയും തേടിയെത്തും.
രേവതി
കാലങ്ങളായി തുടരുന്ന ആശങ്കകകളില്‍ നിന്നും മനപ്രയാസങ്ങളില്‍ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നുമുള്ള മോചനത്തിന്റെ സമയമാണ് രേവതി നക്ഷത്രക്കാര്‍ക്ക് വൃശ്ചികം മാസം. മനസാവാചാ അറിയാതെ പ്രശ്നങ്ങളില്‍ ചെന്നുപെടുന്ന രേവതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ആശ്വാസത്തിന്റെ കാലമാണ് വൃശ്ചികം. കാത്തിരുന്നതും ആഗ്രഹിച്ചതുമായ നേട്ടങ്ങളും അംഗീകാരങ്ങളും സ്ഥാനമാനങ്ങളും സ്വന്തമാക്കുകയും ഉയര്‍ച്ചയിലേക്ക് പറക്കുകയും ചെയ്യും ഈ നാളുകാര്‍. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന യാത്രകള്‍ ഈ സമയത്ത് നടത്താന്‍ സാധിക്കും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നെത്തും.
തൃക്കേട്ട
തൃക്കേട്ട നാളുകാര്‍ വീടിനും നാടിനും ഐശ്വര്യമായി മാറുന്ന സമയമാണ് വൃശ്ചികം. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ക്ക് എന്ത് കാര്യത്തിലും വിജയവും സാമീപ്യം പോലും ഐശ്വര്യകരവും ആയി മാറും. തൃക്കേട്ട നക്ഷത്രക്കാര്‍ ഉള്ള ഭവനങ്ങളില്‍ ഐശ്വര്യവും സമൃദ്ധിയും ഇക്കാലയളവില്‍ വന്നെത്തും. പാതിവഴിയില്‍ നിന്നുപോയതും മുടങ്ങിക്കിടക്കുന്നതുമായ കാര്യങ്ങളെല്ലാം ഒന്നുകൂടി ആരംഭിച്ച് വിജയത്തിലെത്തിക്കാന്‍ തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് കഴിയും. വീടും വാഹനവും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കും.
അനിഴം
അനിഴം നക്ഷത്രക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമാണ് വൃശ്ചികം. വലിയ സൗഭാഗ്യങ്ങള്‍ ഇക്കാലയളവില്‍ ഇവരെ തേടിയെത്തും. സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത വിജയങ്ങളും നേട്ടങ്ങളും ഇവര്‍ സ്വന്തമാക്കും. ഇവരുടെ പരിശ്രമങ്ങളെല്ലാം ഇരട്ടിഫലം നല്കുന്ന കാലമാണിത്. ദീര്‍ഘകാല സ്വപ്നങ്ങള്‍ പൂവണിയുന്ന സമയമാണിത്. ഇവരുടെ കഴിവ് തിരിച്ചറിയപ്പെടുകയും ആഗ്രഹിക്കുന്ന സ്ഥാനത്തേക്ക് എത്തിച്ചേരുകയും ചെയ്യും.
ഉത്രം
ഉത്രം നക്ഷത്രക്കാരിലൂടെ സങ്കടങ്ങളും ക്ലേശങ്ങളും ദോഷങ്ങളും ഇല്ലാതാകുന്ന കാലമാണ് വൃശ്ചികം. വീട്ടില്‍ വൃശ്ചികം നക്ഷത്രക്കാര്‍ ഉണ്ടെങ്കില്‍ എല്ലാ ദുരിതങ്ങളും ഈ മാസം അവസാനിക്കും. ഉത്രം നക്ഷത്രക്കാരുടെ മനപ്രയാസങ്ങളെല്ലാം അവസാനിക്കും. ഇവര്‍ക്ക് നേട്ടങ്ങളും ഭാഗ്യവും അനുഭവവേദ്യമാകും. ഇവര്‍ക്ക് സാമ്പത്തികമായി ഉയരാന്‍ അനുകൂലമായ സമയമാണിത്. നിക്ഷേപം, സ്വത്തുക്കള്‍ സ്വന്തമാക്കല്‍ എന്നിവയ്ക്കെല്ലാം അനുയോജ്യമാണ് ഈ സമയം.
ആയില്ല്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് മടുപ്പോ ചെയ്യാനാകാത്തതോ കാരണം നിര്‍ത്തിയ കാര്യങ്ങളെല്ലാം ഒന്നുകൂടി ആരംഭിക്കാനും അതിലൂടെ വിജയം നേടാനും അനുകൂലമായ സമയമാണ് വൃശ്ചികം. ആയില്യം നാളുകള്‍ ഏത് തൊഴിലിലും വിജയിക്കുന്ന സമയമാണിത്. മത്സരപ്പരീക്ഷകളില്‍ വിജയവും വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ചയും ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും ഇവര്‍ക്കുണ്ടാകും. ഉദ്യോഗസ്ഥരായുള്ള ആയില്യം നാളുകാര്‍ക്ക് പ്രമോഷനും ശമ്പളവര്‍ധനയും ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബജീവിതത്തിലും വലിയ സന്തോഷങ്ങള്‍ വന്നണയുന്ന നാളുകളാണ് വൃശ്ചികം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല.
The image used in the story is AI-generated



Click it and Unblock the Notifications











