Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ നേട്ടം; ചിലർക്ക് പണനഷ്ടം! -
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം
നല്ലകാലം വരുത്തും ഇടവ സംക്രാന്തി; 12 രാശിചിഹ്നങ്ങളിലും സൂര്യന്റെ പ്രഭാവം, ജീവിതമാറ്റം
നവഗ്രഹങ്ങളുടെ രാജാവായി സൂര്യനെ കണക്കാക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തമാണെങ്കില്‍, ഓരോ ഘട്ടത്തിലും ഭാഗ്യം ആ വ്യക്തിയെ അനുകൂലിക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി നല്‍കുകയും ചെയ്യുന്നു. സൂര്യനെ മുഴുവന്‍ ലോകത്തിന്റെയും ആത്മാവായി കണക്കാക്കുന്നു. ലോകത്തെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന സൂര്യന് മെയ് 14 ന് ഇടവത്തിലേക്ക് സംക്രമിക്കുന്നു.
സൂര്യന്റെ ഈ സംക്രമണം 12 രാശികളിലും സ്വാധീനം ചെലുത്തും. ചിങ്ങം, മേടം എന്നീ രാശികള്‍ ഉള്ളവര്‍ക്ക് ഭാഗ്യം ഉയരും. കന്നി, ധനു രാശിക്കാര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. ഇടവത്തിലെ സൂര്യന്റെ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്ക് എന്തൊക്കെ ഫലങ്ങള്‍ നല്‍കുമെന്ന് നമുക്ക് നോക്കാം.

മേടം
ബിസിനസ്സില്‍ പുതിയ ചില പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആരോഗ്യരംഗത്ത് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ജോലിയില്‍ നല്ല മാറ്റം കാണാനാകും. രാഷ്ട്രീയക്കാര്‍ക്ക് വിജയം ലഭിക്കും. ചുവപ്പ് നിറം നിങ്ങള്‍ക്ക് ശുഭകരമാണ്. എല്ലാ ഞായറാഴ്ചയും ഗോതമ്പ് ദാനം ചെയ്യുക. ദിവസവും മൂന്നു പ്രാവശ്യം ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുക.
ഇടവം
ജോലിയില്‍ നിങ്ങളുടെ സ്ഥാനം വളരെ മികച്ചതായിരിക്കും. ബിസിനസ്സിലെ നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ നിരന്തരം പരിശ്രമിക്കും. ജോലിയില്‍ കാര്യമായ വിജയം ലഭിക്കും. വീട്ടില്‍ ചില വലിയ ചടങ്ങുകള്‍ നടത്തും. ഞായറാഴ്ച ഗോതമ്പ് ദാനം ചെയ്യുക. വെളുത്ത നിറം നിങ്ങള്‍ക്ക് ശുഭകരമാണ്.
മിഥുനം
ആരോഗ്യകാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. സൂര്യന്റെ ഇടവത്തിലേക്കുള്ള സംക്രമണം നിങ്ങള്‍ക്ക് വളരെ ശുഭകരമാണ്. പച്ചയും ചുവപ്പും നിറങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമാണ്. എല്ലാ ഞായറാഴ്ചയും ചൊവ്വാഴ്ചയും പശുവിന് ശര്‍ക്കര ഭക്ഷണമായി കൊടുക്കുക. പിതാവിന്റെ പാദങ്ങള്‍ തൊട്ട് അനുഗ്രഹം തേടുക.
കര്‍ക്കിടകം
ജോലിയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇത് വിജയത്തിന്റെ സമയമാണ്. ഭൂമിയോ വാഹനമോ വാങ്ങാനാകും. സൂര്യ സംക്രമണം ബിസിനസ്സില്‍ നിങ്ങള്‍ക്ക് മികച്ച വിജയം നല്‍കും. ഓറഞ്ച് നിറം നിങ്ങള്‍ക്ക് ശുഭകരമാണ്. ദിവസവും ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുക. ശര്‍ക്കര ദാനം ചെയ്യുന്നത് തുടരുക.
ചിങ്ങം
ബിസിനസ്സില്‍ വിജയത്തിനും ജോലിയില്‍ സ്ഥാനക്കയറ്റത്തിനും അനുകൂല സമയമാണ് ഇത്. രാഷ്ട്രീയക്കാര്‍ക്ക് വിജയം ലഭിക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ അവരുടെ കരിയറിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം. മഞ്ഞയും ചുവപ്പും നിറങ്ങള്‍ ശുഭകരമാണ്. സൂര്യനെയും ഹനുമാനെയും ആരാധിക്കുന്നത് തുടരുക. എല്ലാ ഞായറാഴ്ചയും ചൊവ്വാഴ്ചയും ഗോതമ്പും പയറും ദാനം ചെയ്യുക.
കന്നി
ബിസിനസ് സംബന്ധമായ പല സുപ്രധാന തീരുമാനങ്ങളും എടുക്കും. ദിവസങ്ങളായി കിട്ടാതെ കിടന്ന പണം തിരികെ ലഭിക്കും. പച്ചയും ചുവപ്പും നിറങ്ങള്‍ ശുഭകരമാണ്. ആദിത്യ ഹൃദയ സ്തോത്രവും സുന്ദരകാണ്ഡവും ദിവസവും പാരായണം ചെയ്യുക. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെ അനുകൂല സമയമാണ്. സൂര്യനെ ആരാധിക്കുന്നത് തുടരുക.
തുലാം
ബിസിനസ്സില്‍ വിജയം കൈവരിക്കാനുള്ള നല്ല സമയമാണിത്. ജോലിയില്‍ മുടങ്ങിക്കിടന്ന പദ്ധതികള്‍ പുനരാരംഭിക്കും. ഏറെ നാളായി നടക്കാന്‍ കൊതിച്ച ചില ആഗ്രഹങ്ങള്‍ ഈ സമയം സഫലമാകും. ഓറഞ്ച് നിറം നിങ്ങള്‍ക്ക് ശുഭകരമാണ്.
വൃശ്ചികം
ജോലിയുമായി ബന്ധപ്പെട്ട പല തടസങ്ങളും നീങ്ങും. ബിസിനസ്സില്‍ പണം വരും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള വഴികള്‍ ഉണ്ടാകും. സാമ്പത്തിക സന്തോഷത്തിലും വിജയമുണ്ട്. ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമാണ്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അല്പം ബോധവാനായിരിക്കുക. പരിഹാരമായി എള്ള് ദാനം ചെയ്യുക.
ധനു
ബിസിനസ്സില്‍ ചില പുതിയ പദ്ധതികള്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ പുരോഗതി കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ പുരോഗതിയില്‍ സന്തോഷമുണ്ടാകും. ആരോഗ്യ കാര്യങ്ങള്‍ നല്ലതായിരിക്കും. നിങ്ങളെ അലട്ടിയിരുന്ന രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. എല്ലാ ഞായറാഴ്ചയും ശര്‍ക്കര ദാനം ചെയ്യുക.
മകരം
ജോലിയില്‍ വിജയം കൈവരിക്കും. സന്താനങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങും. ബിസിനസ്സില്‍ വിജയിക്കും.എല്ലാ ദിവസവും അച്ഛന്റെ അനുഗ്രഹം വാങ്ങുക. വെളുത്ത നിറം നിങ്ങള്‍ക്ക് ശുഭകരമാണ്.
കുംഭം
ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക വിജയം ലഭിക്കും. മുടങ്ങിക്കിടക്കുന്ന ബിസിനസ് സംബന്ധമായ പദ്ധതികള്‍ പുനരാരംഭിക്കും. ബിസിനസ്സിലെ എല്ലാ തടസ്സങ്ങളും നീങ്ങും. പച്ച നിറം നിങ്ങള്‍ക്ക് ശുഭകരമാണ്. എല്ലാ ഞായറാഴ്ചയും ഗോതമ്പ് ദാനം ചെയ്യുക. സൂര്യനെയും ശിവനെയും ആരാധിക്കുകയും ചെയ്യുക.
മീനം
ഈ സംക്രമണം നിങ്ങള്‍ക്ക് നിരവധി വലിയ നേട്ടങ്ങള്‍ നല്‍കും. ബിസിനസ്സ് കാഴ്ചപ്പാടില്‍, സൂര്യന് നിങ്ങള്‍ക്ക് ഒരു വലിയ അവസരം നല്‍കിയേക്കാം. രാഷ്ട്രീയക്കാര്‍ക്ക് വിജയം കൈവരിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വെള്ള, ഓറഞ്ച് നിറങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമാണ്. എല്ലാ ഞായറാഴ്ചയും ആദിത്യ ഹൃദയ സ്തോത്രം 3 തവണ പാരായണം ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











