Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇട്ടുമൂടാന്‍ തക്ക ധനം, കരിയറില്‍ കുതിപ്പ്, മുന്നില്‍ ഭാഗ്യം മാത്രം: വൃശ്ചികത്തില് രാജയോഗം 30 ദിനങ്ങള്‍
വൃശ്ചിക മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ഒരു മാസത്തെ ഓരോ നക്ഷത്രക്കാരുടേയും ജ്യോതിഷഫലത്തെയാണ് പലരും തിരയുന്നത്. അത് അനുകൂലമാണോ പ്രതികൂലമാണോ എന്നതാണ് പലരും ആലോചിക്കുന്ന കാര്യം. ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതിന് ജ്യോതിഷവുമായുള്ള ബന്ധവും അത് നിങ്ങളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നും എല്ലാം പലയിടത്തും ചര്‍ച്ചയാവാറുണ്ട്. വൃശ്ചിക മാസത്തില്‍ ധാരാളം ഗ്രഹ രാശി മാറ്റങ്ങള്‍ നടക്കുന്ന സമയമാണ്. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും ധനനേട്ടവും ദാമ്പത്യ സുഖവും എല്ലാം ഓരോരുത്തരുടേയും ഗ്രഹനില പ്രകാരം അനുഭവിക്കാന്‍ സാധിക്കുന്നു.
വൃശ്ചിക മാസത്തില്‍ ഗുണഫലങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ചില രാശിക്കാരുണ്ട്. ഒരിക്കലും ഇവരെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം. കാരണം വരുന്ന ഒരുമാസക്കാലം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. എന്നാല്‍ അതിനെയെല്ലാം എപ്രകാരം കൈകാര്യം ചെയ്യണം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നിങ്ങനെയെല്ലാം തന്നെ ജ്യോതിഷ പ്രകാരം അറിയാന്‍ സാധിക്കും. വൃശ്ചിക മാസത്തില്‍ ഭാഗ്യം തെളിയുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഗ്രഹങ്ങളെല്ലാം തന്നെ അനുകൂല ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അത് മാത്രമല്ല ഇവര്‍ക്ക് നേട്ടങ്ങളുടെ ഒരു കലവറ തന്നെയാണ് ഈ സമയം തുറന്ന് വരുന്നത്. തൊഴില്‍ നേട്ടങ്ങള്‍ നിങ്ങളെ അമ്പരപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും. കൈവെക്കുന്ന എല്ലാ മേഖലകളിലും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും അതില്‍ സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു. അച്ഛന്റേയും അമ്മയുടേയും സ്വത്തുക്കള്‍ പാരമ്പര്യമായി നിങ്ങളില്‍ വന്ന് ചേരും. ഉപരിപഠനത്തിന് ചേരുന്നതിനും വിദേശത്ത് ജോലിക്കും സാധ്യത കാണുന്നു.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അവരുടെ ഭാഗ്യാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സുഖലോലുപതയില്‍ ആറാടുന്നതിനുള്ള യോഗം വൃശ്ചിക മാസത്തില്‍ ഇവര്‍ക്കുണ്ട്. സൂര്യന്റെ അഷ്ടമത്തിലെ സ്ഥാനം ഔദ്യോഗിക രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. വാഹനയോഗവും സന്തോഷവും നിലനില്ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് അവരുടെ ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. കാലങ്ങളായി പരിശ്രമിച്ചിട്ടും പരാജയപ്പെട്ട് പോയ കാര്യങ്ങള്‍ വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ബുധന്റെ സ്ഥിതി അനുകൂലമായതിനാല്‍ അത് പലപ്പോഴും കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിലേക്ക് എത്തിക്കുന്നു. മക്കളുടെ പഠനം, വിദേശത്ത് ജോലി എന്നിവയെല്ലാം അനുകൂലാവസ്ഥയില്‍ മുന്നോട്ട് പോവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ അവരുടെ കഴിവ് തെളിയിക്കാന്‍ പറ്റിയസമയമാണ്. തൊഴിലില്ലാത്തവര്‍ക്ക് പുതിയ ജോലി ലഭിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ ഗുണപ്രദമായ സമയം ചിലവഴിക്കുന്നതിന് സാധിക്കും. കോണ്ട്രാക്റ്റ് ജോലികള്‍ സ്ഥിരമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ബന്ധം വിവാഹത്തിലേക്ക് എത്തുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും എക്കാലവും നിലനില്ക്കുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ മാറ്റങ്ങള്‍ തേടി വരുന്ന സമയമാണ്.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് വൃശ്ചികമാസത്തില്‍ കൂടുതല്‍ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ ഇവര്‍ക്ക് ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ പൂര്‍ണ തൃപ്തിയുണ്ടാവും. കൂടാതെ സാമ്പത്തിക ഇടപെടലുകള്‍ നടത്തുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. ചിന്താശക്തിയില്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. കാര്യങ്ങളെ ബുദ്ധിയോടെ സമീപിക്കുന്നതിനും പക്വതയോടെ തീരുമാനമെടുക്കുന്നതിനും സാധിക്കുന്നു. ജീവിത ശൈലി രോഗങ്ങള്‍ അലട്ടിയിരുന്നവര്‍ക്ക് അതില്‍ നിന്ന് മോചനം ലഭിക്കുന്നു. രാജയോഗ സമാനമായ ഫലങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് അനുകൂലമായസമയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇവര്‍ക്ക് സൂര്യന് അനുകൂല ഭാവത്തില്‍ നില്ക്കുന്നതിനാല് നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ മനസ്സിന്റെ സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. അതോടൊപ്പം തന്നെ ഭൂമി സംബന്ധമായ കാര്യങ്ങളില്‍ വില്ക്കല് വാങ്ങലുകള്‍ മികച്ച രീതിയില്‍ നടക്കുന്നു. ഏത് കാര്യവും അനുകൂലാവസ്ഥയിലേക്ക് നീങ്ങുന്നതിനാല്‍ കാര്യങ്ങളെല്ലാം മികച്ച രീതിയിലേക്ക് മാറുന്നു, എല്ലാ രംഗത്തും നേട്ടങ്ങള്‍ ദൃശ്യമാവുന്നു. സമ്പത്തും ധനവും തേടിഎത്തുന്നു. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള യോഗവും കാണുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications