Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
വൃശ്ചിക മാസം സമ്പൂര്‍ണ നക്ഷത്രഫലം: അശ്വതി - രേവതി വരെ ഓരോ മാറ്റവും നേട്ടങ്ങളാവുന്നവര്‍
നവംബര്‍ 17 മുതല്‍ ഡിസംബര്‍ 15 വരെയാണ് വൃശ്ചിക മാസത്തിന് തുടക്കം കുറിയ്ക്കുന്നത്. ഈ സമയം സൂര്യന്‍ വൃശ്ചിക മാസത്തില്‍ സഞ്ചരിക്കുകയാണ്. എന്നാല്‍ വൃശ്ചിക മാസത്തില്‍ നിങ്ങളില്‍ ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമാണോ പ്രതികൂലമാണോ എന്ന് നമുക്ക് നോക്കാവുന്നതാണ്.
വൃശ്ചിക മാസത്തില്‍ ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലാണ് സംഭവിക്കുന്നത്. രാഹു ഈ സമയം കുംഭം രാശിയില്‍ പൂരുരുട്ടാതി നക്ഷത്രത്തിലാണ്. എന്നാല്‍ ഈ സമയം ചൊവ്വ മൗഢ്യത്തിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ വ ൃശ്ചികം 21-ന് ചൊവ്വ ധനു രാശിയിലേക്ക് മാറുന്നു. ബുധന്‍ ഈ സമയം വൃശ്ചികത്തില്‍ വക്രഗതിയില്‍ തുലാം രാശിയിലേക്കും അവിടെ നിന്ന് വീണ്ടും വൃശ്ചികം രാശിയിലേക്കും മാറുന്നു. ഈ ഗ്രഹനില പ്രകാരം നിങ്ങള്‍ക്ക് വൃശ്ചിക മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു എന്ന് നോക്കാം.

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. പല കാര്യത്തിലും കാത്തിരിപ്പ് തുടരുന്നതിന് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം.
ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സ്വന്തം തീരുമാനങ്ങളില്‍ വരെ പ്രശ്‌നങ്ങളുണ്ടാവുന്നു. പലപ്പോഴും കടബാധ്യതകള്‍ പരിഹരിക്കാന്‍ സാധിക്കും. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് അത് പല വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നു. നിങ്ങളുടെ യാത്രകള്‍ പലതും യാഥാര്‍ത്ഥ്യമാവുന്നു. കൂടാതെ പല കാര്യത്തിലും അനുമതി ലഭിക്കാത്തത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും.
മിഥുനക്കൂറ്
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെടുന്നു. പലപ്പോഴും ബന്ധുക്കള്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അതില്‍ നിങ്ങള്‍ ഇടപെടേണ്ട അവസ്ഥയുണ്ടാവുന്നു. എന്നാല്‍ വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ബിസിനസിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വ സ്വക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. പല കഷ്ടനഷ്ടങ്ങളും പരിഹരിക്കപ്പെടുന്നു. ധനവരവ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ പല കാര്യങ്ങളിലും മുന്നേറുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വിവാദങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വൃശ്ചികം പകുതിയോടെ കാര്യങ്ങള്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും. പല കാര്യത്തിലും ഏകാഗ്രത പാലിക്കാന്‍ സാധിക്കാതെ വകുന്നു. ലോണ്‍, ചിട്ടി എന്നിവയെല്ലാം നിങ്ങളിലേക്ക് എത്തും. സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ നിസ്സാരമല്ല. പങ്കാളിയുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ സ്വപ്‌നങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ഉദ്യോഗസ്ഥരായവര്‍ക്ക് അനുകൂല സമയമാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ശത്രുക്കളെ പ്രതിരോധിക്കുന്നതിനും വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. കടം വാങ്ങുന്നതിനും കടം വീട്ടുന്നതിനും ഈ സമയം ഉപകരിക്കപ്പെടുന്നു.

തുലാക്കൂറ്
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് യോഗം കാണുന്നു. നിങ്ങളെ അവഗണിച്ചവര്‍ പിന്നീട് നിങ്ങളെ അംഗീകരിക്കപ്പെടും. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. പണമിടപാടുകള്‍ നടത്തുമ്പോള്‍ രേഖകള്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് വൃശ്ചിക മാസം.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. പലപ്പോഴും നടത്തുന്ന പണമിടപാടുകളില്‍ പലതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സര്‍ക്കാര്‍ ആനൂകൂല്യം പല കാര്യത്തിലും ലഭിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് ഒന്നിക്കാന്‍ സാധിക്കണം എന്നില്ല. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതവും നിങ്ങളെ തേടി എത്തും.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അധ്വാനത്തിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. കടം വീട്ടാനായി പണം കടം വാങ്ങേണ്ട അവസ്ഥയുണ്ടാവുന്നു, ശുക്രന്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് കാര്യങ്ങള്‍ അനുഭവത്തില്‍ കൊണ്ട് വരുന്നത്. പുതിയ ജോലി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വൃശ്ചിക മാസത്തില്‍ അനുകൂല സമയമാണ്. ശത്രുക്കളുടെ ശക്തി കുറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന് ശ്രദ്ധിക്കണം. നിലവിലെ ജോലി ഉപേക്ഷിച്ച് പുതിയ അവസരങ്ങള്‍ക്ക് പുറകേ പോവരുത്. അത് നിങ്ങളെ പ്രശ്‌നത്തിലേക്ക് എത്തിക്കും.
കുംഭക്കൂറ്
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സംഭവിക്കുന്ന വെല്ലുവിളികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. നിങ്ങളുടെ ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും സമാധാനവും തേടി എത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ സമയം തേടി എത്തും. പഠന കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ്. പല ഏറ്റക്കുറച്ചിലുകളും സാമ്പത്തിക കാര്യങ്ങളില്‍ സംഭവിക്കുമെങ്കിലും അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
മീനക്കൂറ്
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്നത് വൃശ്ചിക മാസത്തിലാണ്. അത് നിങ്ങളുടെ ജോലിയില്‍ വരെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പഠന കാര്യങ്ങളില്‍ ഉണര്‍വ്വുണ്ടാവുന്നു. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് ചിലവ് വര്‍ദ്ധിക്കുന്നു. എന്നാല്‍ അത് പിന്നീട് കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കാരണം ചെയ്യുന്ന കാര്യങ്ങള്‍ക്ക് അനുസരിച്ച് വരുമാനം വര്‍ദ്ധിക്കും. ജോലി തേടുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്.



Click it and Unblock the Notifications











