Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
ജ്യോതിഷത്തിന് പിഴയ്ക്കില്ല: ദോഷ പരിഹാരം ഇതെങ്കില്‍ വൃശ്ചികത്തില് 27 നാളിനും കണ്ടകശനിപോലും മാറും
രാശിമാറ്റവും ഗ്രഹമാറ്റവും വൃശ്ചികത്തില് ഓരോ നക്ഷത്രക്കാര്‍ക്കും ഗുണദോഷപ്രദമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഓരോ നാളുകാര്‍ക്കും ഉണ്ടാവുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുമ്പോള്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് വൃശ്ചിക മാസം. കാരണം ഗുണദോഷ ഫലങ്ങള്‍ ഗ്രഹരാശി മാറ്റം നിമിത്തം ഓരോ നക്ഷത്രക്കാരേയും ബാധിക്കുന്നു.
വൃശ്ചികത്തില് നിങ്ങള്‍ ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്താണ് ദോഷഫലങ്ങളെ ചെറുക്കാനും ഗുണവര്‍ദ്ധനവിനും വേണ്ടി അനുഷ്ഠിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരും എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

മേടക്കൂര്: (അശ്വതി , ഭരണി, കാര്‍ത്തിക 1/4 )
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ഗുണഫലങ്ങള്‍ മികച്ചതായിരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇവര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനായി ദിവസവും വീട്ടില്‍ ദേവീ മാഹാത്മ്യം പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ജന്മനക്ഷത്ര ദിനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക.
ഇടവക്കൂര് (കാര്‍ത്തിക 3/ 4, രോഹിണി ,മകയിരം 1/ 2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിനും അവരുടെ ശനിദോഷത്തെ ചെറുക്കുന്നതിനും വേണ്ടി ശാസ്താവിനെയാണ് ആരാധിക്കേണ്ടത്. വൃശ്ചികമാസത്തില്‍ കണ്ടകശനി പോലും ഇവരെ തൊടാന്‍ ഭയക്കും എന്നതാണ്. ശാസ്താവിന് എള്ള് തിരി കത്തിക്കുന്നത് നിങ്ങളുടെ എല്ലാ ദോഷത്തേയും ഇല്ലാതാക്കുന്നു.
മിഥുനക്കൂര് (മകയിരം 1/ 2 , തിരുവാതിര , പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങള്‍ ഇല്ലാതാക്കുന്നതിനും ഗുണവര്‍ദ്ധനവിനും വേണ്ടി വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ വിഷ്ണു ഭഗവാന് പാല്‍പ്പായസം സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്.
കര്ക്കിടക്കൂര് ( പുണര്‍തം 1/ 4, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷ പരിഹാരത്തിന് വേണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. കൂടാതെ ഭഗവാന് തൃക്കൈവെണ്ണ വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യണം. കൂടാതെ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശിവന് ധാര വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ഇത് ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
ചിങ്ങക്കൂര് ( മകം, പൂരം , ഉത്രം 1/ 4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷങ്ങളെ അകറ്റി ഗുണവര്‍ദ്ധനവിന് വേണ്ടി മഹാദേവനെ ആരാധിക്കാം. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ ശിവന് ഭസ്മാഭിഷേകം നടത്തുകയും ഇളനീര് അഭിഷേകം നടത്തുന്നതും ദോഷഫലങ്ങളെ ചെറുക്കും.
കന്നിക്കൂര് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ഗുണവര്‍ദ്ധനവിനും ജന്മനക്ഷത്ര ദോഷം ഇല്ലാതാക്കുന്നതിനും വേണ്ടി വെള്ളിയാഴ്ചകളില്‍ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഗണപതിഭഗവാന് ക്ഷേത്രത്തില്‍ നാളികേരം ഉടക്കുകയും ഗണപതി ഹോമം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. സ്ഥിരം അഷ്ടോത്തരം ജപിക്കുകയും ചെയ്യുക.
തുലാക്കൂര് (ചിത്തിര 1/2 , ചോതി, വിശാഖം 3/ 4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണവര്‍ദ്ധനവിനായി ശിവനെ ആരാധിക്കേണ്ടതാണ്. കൂടാതെ ശിവക്ഷേത്ര ദര്‍ശനം നടത്തുകയും മൃത്യുഞ്ജയ പുഷ്പാഞ്ജലി വവിപാടായി സമര്‍പ്പിക്കാം. കൂടാതെ ജന്മനക്ഷത്ര ദിനത്തില്‍ സര്‍പ്പാരാധനയും നല്ലതാണ്. ഇത് ദോഷഫലങ്ങളെ ഇല്ലാതാക്കി ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.
വൃശ്ചികക്കൂര് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണ വര്‍ദ്ധനവിന് വേണ്ടി ഹനുമാന് സ്വാമിയെ ആരാധിക്കേണ്ടതാണ്. കൂടാതെ ക്ഷേത്രത്തില്‍ ജന്മനക്ഷത്ര ദിനത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ ദോഷഫലങ്ങളെ ചെറുക്കുകയും ചെയ്യുന്നു. സര്‍പ്പാരാധനയും ഈ ദിനങ്ങളില്‍ കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിറക്കുന്നു.
ധനുക്കൂര് ( മൂലം, പൂരാടം, ഉത്രാടം1/4 )
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ദോഷ പരിഹാരത്തിനായി ദേവി ഭജനം നടത്തേണ്ടതാണ്. കൂടാതെ ഇവര്‍ക്ക് ഗുണവര്‍ദ്ധനവിനായി ശാസ്താവിന് എള്ള് തിരി വഴിപാടായി സമര്‍പ്പിക്കാം. കൂടാതെ ഇത് വഴി ശനിദോഷവും അകലുന്നു. ശനിയാഴ്ച ദിനത്തില്‍ വ്രതമെടുക്കുന്നതും ദോഷങ്ങളെ ചെറുക്കും.
മകരക്കൂര് (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 )
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ദോഷ പരിഹാരത്തിന് വേണ്ടി നിത്യവും ശിവക്ഷേത്ര ദര്‍ശനം നടത്താം. അതോടൊപ്പം തന്നെ ഭഗവാന് ശംഖധാര, പുഷ്പാഞ്ജലി എന്നിവ വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യും. ദാമ്പത്യ കലഹം ഒഴിവാക്കാനും ഐശ്വര്യത്തിനും വേണ്ടി തിങ്കളാഴ്ച ദിവസങ്ങളില്‍ വ്രതമെടുക്കണം.
കുംഭക്കൂര് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി ഹനുമാന് സ്വാമിയെ ആരാധിക്കാവുന്നതാണ്. കൂടാതെ ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വെറ്റിലയും വടമാലയും സമര്‍പ്പിക്കാം. ശാസ്താവിന് വിളക്ക് തെളിയിക്കുന്നതും ദോഷഫലങ്ങളെ ചെറുക്കുന്നു.
മീനക്കൂര് (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ദോഷശമനത്തിന് വേണ്ടി നിത്യവും ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കാം. കൂടാതെ ഇത് നിങ്ങള്‍ക്ക് ഗുണവര്‍ദ്ധനവിനും സഹായിക്കുന്നു. അതോടൊപ്പം തന്നെ എല്ലാ ദിവസവും ലളിതാസഹസ്രനാമം ഉരുവിടുന്നതിനും ശ്രദ്ധിക്കുക. വീട്ടില്‍ നെയ് വിളക്ക് കൊളുത്തുന്നതും ദോഷങ്ങളെ പ്രതിരോധിച്ച് ഐശ്വര്യം നല്കുന്നു.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


