Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
വിഷ്ണുദേവന് അനുഗ്രഹം ചൊരിയും, ഇന്ന് ഭാഗ്യദിനമാകുന്ന 4 രാശിക്കാര്‍
ഏപ്രില്‍ 18 വ്യാഴാഴ്ച ചന്ദ്രന് കര്ക്കടകത്തിന് ശേഷം ചിങ്ങത്തിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിന്റെ പത്താം തിയ്യതിയാണ്. ഈ ദിവസം വൃദ്ധിയോഗം, രവിയോഗം, ആയില്യം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ജ്യോതിഷ പ്രകാരം, ഇന്ന് രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളുടെ ഗുണം നിങ്ങള്‍ക്ക് ലഭിക്കും.
ഈ രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ജോലിയില്‍ വളരെ നല്ല ഫലങ്ങള്‍ ലഭിക്കും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും വിഷ്ണുഭഗവാന്റെ അനുഗ്രഹത്താല്‍ എല്ലാ വിഷമങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും ചെയ്യും. ഏപ്രില്‍ 18 ന് വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്ക് ഭാഗ്യമുണ്ടാകുമെന്ന് നമുക്ക് നോക്കാം.

ഇടവം
ഏപ്രില്‍ 18 ഇടവം രാശിക്കാര്‍ക്ക് ശുഭകരമാണ്. പഴയ നിക്ഷേപത്തില്‍ നിന്ന് നല്ല വരുമാനം ലഭിക്കുകയും ജീവിതത്തില്‍ വളരെയധികം വിജയം നേടുകയും ചെയ്യും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വിജയം ലഭിക്കും. അത് നിങ്ങളുടെ തൊഴില്‍ പുരോഗതിക്ക് വഴിയൊരുക്കും. ജീവിതത്തില്‍ പുതിയ ഊര്‍ജ്ജം അനുഭവിക്കുകയും നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ പുതിയ ശക്തി നേടുകയും ചെയ്യും. ബിസിനസുകാര്‍ക്ക് നല്ല ലാഭം ഉണ്ടാകും. കുടുംബാംഗങ്ങളുമായുള്ള എല്ലാത്തരം തെറ്റിദ്ധാരണകളും നീങ്ങും. കുടുംബജീവിതം സന്തോഷകരമായിരിക്കും.
ദോഷപരിഹാരം: തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വാഴയെ പൂജിക്കുക, പഴങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ മഞ്ഞനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക. എന്നാല്‍ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കുക.
ചിങ്ങം
ഏപ്രില്‍ 18 ചിങ്ങം രാശിക്കാര്‍ക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ്. ചിങ്ങം രാശിക്കാര്‍ക്ക് ധനസമ്പാദനത്തിനുള്ള പുതിയ വഴികളുണ്ടാകും, ബാങ്ക് ബാലന്‍സില്‍ നല്ല വര്‍ധനവുണ്ടാകും. ബിസിനസ്സില്‍, നിങ്ങള്‍ നിങ്ങളുടെ എതിരാളികളേക്കാള്‍ മുന്നിലായിരിക്കും. വിജയകരമായ ഒരു സംരംഭകന് എന്ന നിലയില്‍ നിങ്ങളുടെ ഐഡന്റിറ്റി വളര്‍ത്താന്‍ കഴിയും. നിങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്ന് നല്ല ലാഭം നേടാനും വസ്തുവോ വാഹനമോ വാങ്ങാനും കഴിയും. കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടെങ്കില്‍ അതെല്ലാം ഇന്ന് അവസാനിക്കും, കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കുക. ജോലിസ്ഥലത്ത് മഞ്ഞനിറത്തിലുള്ള വസ്ത്രം ഉപയോഗിക്കുക. ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുക.
കന്നി
ഏപ്രില്‍ 18 കന്നി രാശിക്കാര്‍ക്ക് പുരോഗതിയുടെ ദിവസമാണ്. മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ കന്നിരാശിക്കാര്‍ക്ക് അവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. അപ്രതീക്ഷിത സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല വിജയം നേടാനും നിങ്ങളുടെ ജോലിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും കഴിയും. ഒരു പുതിയ വാഹനമോ വീടിന് ആവശ്യമായ ചില സാധനങ്ങളോ വാങ്ങാനാകും. ഏറെ നാളായി വസ്തുവോ വാഹനമോ വാങ്ങാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ ഇന്ന് നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം. ജോലിയുള്ളവര്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കും, നിങ്ങളുടെ പല ജോലികളും പൂര്‍ത്തീകരിക്കപ്പെടും. കുടുംബാംഗങ്ങളുടെ സന്തോഷത്തില്‍ നിന്ന് മാനസിക സമാധാനവും ലഭിക്കും.
പ്രതിവിധി: കുബേര യന്ത്രമോ ശ്രീ യന്ത്രമോ ഒരു ചെമ്പ് തകിടില്‍ കൊത്തി നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കുക. ഒരു കഷണം ഗോമതി ചക്രം, അടക്ക, കുങ്കുമം അല്ലെങ്കില്‍ മഞ്ഞള്‍ എന്നിവ നിങ്ങള്‍ക്കൊപ്പം വയ്ക്കുക.
ധനു
ഏപ്രില്‍ 18 ധനു രാശിക്കാര്‍ക്ക് വളരെ ഫലപ്രദമായ ദിവസമാണ്. ധനു രാശിക്കാര്‍ക്ക് ചില സാമൂഹിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ ബഹുമാനം ഗണ്യമായി വര്‍ദ്ധിക്കും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും, അവരുടെ പിന്തുണയോടെ നിങ്ങളുടെ പല ജോലികളും പൂര്‍ത്തിയാകും. ജോലി, പഠനം എന്നിവയ്ക്കായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന ധനു രാശിക്കാര്‍ക്ക് ഇന്ന് അവരുടെ ആഗ്രഹം സഫലമാകും. ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം നല്ലതായിരിക്കും.
പ്രതിവിധി: പണസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍, ഒരു ആലില ഗംഗാജലത്തില്‍ കഴുകി 'ഓം ശ്രീം ഹ്രീം ശ്രീം നമഃ' എന്ന മന്ത്രം എഴുതി പേഴ്സില്‍ സൂക്ഷിക്കുക. കൂടാതെ ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു വെള്ളി നാണയവും സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications