Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
വൃദ്ധിയോഗം 2024; ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ ഈ രാശിക്കാര്‍ പ്രവേശിക്കുന്നത് ഭാഗ്യത്തിലേയ്ക്ക്
ചന്ദ്രന് മൂലം ഓരോ രാശിക്കാര്‍ക്കും ഈ മാസം നിരവധി ഗുണങ്ങളും, നേട്ടങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിലവില്‍ ചന്ദ്രന് മകരം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ നില്‍ക്കുകയാണ്. അതിനാല്‍, ഡിസംബര്‍ മാസം 5 ന് ചില രാശിക്കാരില്‍ ചന്ദ്രന്റെ ഈ മാറ്റം മൂലം വൃദ്ധിയോഗം രൂപപ്പെടുന്നു.

വേദ ജ്യോതിഷപ്രകാരം, ഒരു വ്യക്തിയുടെ ജീവിതം ശോഭിക്കണമെങ്കില്‍ ചന്ദ്രന്റെ അനുഗ്രഹം അനിവാര്യമാണ്. ചന്ദ്രന് ഓരോ രാശിയിലേയ്ക്ക് മാറുമ്പോഴും നക്ഷത്രം മാറുമ്പോഴും ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത ഫലങ്ങള്‍ ലഭിക്കുന്നു. നിലവില്‍ ചന്ദ്രന് മകരത്തില്‍ പ്രവേശിച്ചിരിക്കുന്നതിനാല്‍, ഇടവം, കന്നി, മകരം, വൃശ്ചികം എന്നീ രാശിക്കാര്‍ക്ക് നിരവധി സൗഭാഗ്യങ്ങളാണ് വൃദ്ധിയോഗത്താല് ലഭിക്കാന്‍ പോകുന്നത്. ഈ രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കും നാളെ. ജീവിതത്തില്‍ നടക്കില്ല എന്ന് കരുതിയ പല കാര്യങ്ങളും, നടത്തിയെടുക്കാന്‍ സാധിക്കും. കച്ചവടക്കാരാണ് നിങ്ങള്‍ എങ്കില്‍ നല്ല കച്ചവടം ഉണ്ടായിരിക്കുന്നതാണ്. പല കടങ്ങളും വീട്ടാന്‍ ഇന്നേ ദിവസം ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ലാഭം നോക്കി ചെയ്യുന്ന ഓരോ കാര്യത്തിനും കൃത്യമായ ഫലം ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. നല്ല വിവാഹ ആലോചനകള്‍ വരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കും. ശത്രുക്കളോട് ക്ഷമിക്കും. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
കന്നി
കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നതാണ്. നല്ല സന്തോഷവും സമാധാനവും ലഭിക്കും. ജീവിതത്തിന് ഒരു ലക്ഷ്യബോധം ഉണ്ടാകും. സാമ്പത്തിക ലാഭം ഉണ്ടായിരിക്കുന്നതാണ്. പ്രത്യേകിച്ച്, കച്ചവടക്കാര്‍ക്ക് നല്ല ഉയര്‍ച്ച ഉണ്ടായിരിക്കും. പുതിയ ഉപഭോക്താക്കളെ ഇവര്‍ക്ക് ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും. വിദേശത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ബന്ധുക്കളില്‍ നിന്നും സാമ്പത്തിക ധനസഹായം ലഭിക്കും. പുതിയ സാധനങ്ങള്‍ വീട്ടിലേയ്ക്ക് വാങ്ങാന്‍ സാധിക്കും.
മകരം
വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് ബിസിനസ്സില്‍ നിന്നും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്നതാണ്. കുടുംബക്കാരില്‍ നിന്നും മാനസിക പിന്തുണ ലഭിക്കുന്നതാണ്. നല്ല സന്തോഷകരമായ ദാമ്പത്യ ജീവിതം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കും. എല്ലാ കാര്യത്തിനും അച്ചടക്കം ഈ രാശിക്കാര്‍ക്ക് വരുന്നതാണ്. ജോലിയില്‍ നല്ലതുപോലെ തിളങ്ങാന്‍ സാധിക്കും. പല ഉന്നതതല പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പ്രണയ സാഫല്യം ഉണ്ടായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ ശോഭിക്കാന്‍ സാധിക്കും. കഴിവിനൊത്ത പല അവസരങ്ങളും വരുന്നതാണ്. നാട് വിട്ട് പുറം നാട്ടില്‍ ജോലി ചെയ്യാന്‍ യോഗം ലഭിക്കും. വിദ്യയില്‍ ശോഭിക്കുന്ന രാശിക്കാരായിരിക്കും വൃശ്ചികം രാശിക്കാര്‍. വിവാഹയോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. സമ്പത്ത് കൃത്യമായ രീതിയില്‍ വിനിയോഗിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
