Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
വിവാഹ പഞ്ചമി: രാമനും സീതയും പോലെ ജീവിക്കുന്നവര്‍, സമ്പത്ത് കയ്യിലെത്തുന്നവര്, നേട്ടങ്ങള്‍ ഇവര്‍ക്ക്
രാമന്റെയും സീതയുടെ വിവാഹം ആഘോഷിക്കുന്ന ദിവസമാണ് വിവാഹ പഞ്ചമി എന്ന് വിശേഷിക്കപ്പെടുന്നത്. നവംബര്‍ മാസത്തില്‍, അല്ലെങ്കില്‍ ഡിസംബര്‍ മാസത്തില്‍ ശുക്ല പക്ഷത്തിന്റെ അഞ്ചാം ദിവസമാണ് വിവാഹ പഞ്ചമി ആഘോഷിക്കപ്പെടുന്നത്.

വിവാഹ പഞ്ചമി ദിവസമായ ഇന്ന് ചന്ദ്രന് മകരം രാശിയില്‍ നിന്നും കുംഭം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. ചന്ദ്രന്റെ ഈ രാശിമാറ്റവും വിവാഹ പഞ്ചമിയും ഒന്നിക്കുമ്പോള്‍ ചില രാശിക്കാര്‍ക്ക് സൗഭാഗ്യവും വര്‍ദ്ധിക്കുന്നു. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യത്തില്‍ സന്തോഷം ലഭിക്കുന്നതാണ്. പങ്കാളിയുമായി ചേര്‍ന്ന് യാത്രകള്‍ ചെയ്യാന്‍ സാധിക്കും. പങ്കാളിയുമായി ചേര്‍ന്ന് ബിസിനസ്സ് ആരംഭിക്കുന്നതും വളരെ ഉചിതമായ കാര്യമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്ക് ലഭിക്കുന്നതാണ്. ജോലിയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ലാഭം പ്രതീക്ഷിക്കുന്ന മേഖലകളില്‍, പണം നിക്ഷേപിക്കുന്നത് നല്ലതാണ്. പുതിയ ജോലിയില്‍ ശോഭിക്കാന്‍ സാധിക്കും. ശമ്പള വര്‍ദ്ധനവ് ഉണ്ടായിരിക്കും. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച്് നടത്തുന്ന ബിസിനസ്സില്‍ നിന്നും നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. പങ്കാളിയില്‍ നിന്നും മാനസിക പിന്തുണ ലഭിക്കും. പുതിയ സ്ഥലം വാങ്ങാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. വീടുപണിയെല്ലാം വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കുടുംബ ബന്ധങ്ങള്‍ മനോഹരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. മറ്റുള്ളവരുടെ പ്രീതി നേടിയെടുക്കാന്‍ സാധിക്കും. ഇത് ജോലിയില്‍ വളരാന്‍ സഹായിക്കും. അതുപോലെ, ബിസിനസ്സ് ചെയ്യുന്നവര്‍ക്കും വളരെയധികം പ്രയോജനപ്പെടും.
കന്നി
കന്നി രാശിക്കാര്‍ക്ക് സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ തീര്‍പ്പാക്കാന്‍ സാധിക്കും. മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും പണം വന്നു ചേരുന്നതാണ്. ബിസിനസ്സ് നടത്തുന്നവര്ക്ക്് സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. ഉപഭോക്താക്കളില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക സ്രോതസ്സ് വര്‍ദ്ധിക്കും. ബന്ധുക്കളുമായി നിലനിന്നിരുന്ന പല പ്രശ്നങ്ങളും തീര്‍പ്പാക്കാന്‍ സാധിക്കും. നല്ല സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കും. ദമ്പതികള്‍ക്കിടയില്‍ സന്തോഷം വര്‍ദ്ധിക്കും. ഒരുമിച്ചെടുക്കുന്ന പല തീരുമാനങ്ങളും ജീവിതത്തില്‍ ഗുണകരമായി ഭവിക്കും.
മിഥുനം
നല്ല ദാമ്പത്യ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ ലക്ഷ്യബോധം വര്‍ദ്ധിക്കും. സന്തോഷകരമായ ജീവിതം നയിക്കാന്‍ സാധിക്കും. വിദ്യയില്‍ ശോഭിക്കും. പുതിയ സ്ഥലം വാങ്ങാന്‍ യോഗം. രണ്ട് വീട് സ്വന്തമാക്കാന്‍ യോഗം. വാഹനം മാറ്റി വാങ്ങാന്‍ യോഗം. വിലപിടിപ്പുള്ള വസ്തുക്കള്‍ വീട്ടിലേയ്ക്ക് വാങ്ങി നല്കാന് യോഗം. യാത്രകള്‍ ചെയ്യാന്‍ യോഗം. പല പ്രമുഖരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കും. ജോലിയില്‍ വളരാന്‍ സാധിക്കും. മക്കളില്‍ നിന്നും നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. ദാമ്പത്യം മനോഹരമായിരിക്കും. സന്തോഷവും സമാധാനവും ജീവിതത്തില്‍ ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications