Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
വിഷുഫലം: വിഷുസംക്രമത്തോടെ ഈ നാളുകാരുടെ ജീവിതത്തില്‍ ശുക്രനുദിക്കും
vishuphalam: 2025 ഏപ്രില്‍ പതിനാലിനാണ് വിഷു സംക്രമം. ജ്യോതിശാസ്ത്രപ്രകാരമുള്ള പുതുവര്‍ഷമാണ് വിഷുസംക്രമം. മേടം ഒന്ന് മുതല്‍ സൂര്യന്റെ പരിക്രമണം ഓരോ രാശിയെയും എങ്ങനെയാണ് സ്വാധീനിക്കുക എന്നതാണ് വിഷുഫലം കൊണ്ട് അര്‍ത്ഥമാക്കുന്നത്. വിഷു സംക്രമത്തോടെ ജീവിതത്തില്‍ നല്ലകാലം ആരംഭിക്കുന്നവരും മോശം സമയം ആരംഭിക്കുന്നവരും ഉണ്ടാകും. ചിലര്‍ക്ക് രാജയോഗതുല്യമായ ഫലങ്ങള്‍ ലഭിക്കും. വിഷുവിന് ശേഷം ജീവിതത്തില്‍ നല്ലനാളുകള്‍ ആരംഭിക്കുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ഇടവം
കാര്‍ത്തിക, രോഹിണി, മകയിരം
ഈ നാളുകാര്‍ക്ക് ജീവിത്തില്‍ ഏറ്റവും നല്ല സമയം വന്നെത്താന്‍ പോകുകയാണ്. ഇവര്‍ക്ക് വിഷുവിന് ശേഷം ധനാഭിവൃദ്ധി ഉറപ്പാണ്. ഇതുവരെ അനുഭവിച്ചിരുന്ന ദുരിതങ്ങളും ദുഃഖങ്ങളില്‍ നിന്നും ഇവര്‍ കരകയറുന്ന സമയമാണ് വിഷു സംക്രമത്തോടെ വന്നെത്തുന്നത്. എങ്കിലും ഇവര്‍ പണച്ചിലവുകള്‍ കുറയ്ക്കണം. ധനവിനിയോഗത്തില്‍ വളരെ കരുതല്‍ വേണ്ടതുണ്ട്. എല്ലാ കാര്യങ്ങളിലും വളരെയധികം ആലോചിച്ച് വേണം തീരുമാനങ്ങള്‍ എടുക്കാന്‍. പുതിയ ചിന്തകളും ആശയങ്ങളും മനസ്സിലുദിക്കും. പരാജയങ്ങളില്‍ തളരാതെ വീണ്ടും ശ്രമിക്കാനും വിജയിക്കുന്നത് വരെ പരിശ്രമം തുടരാനും ശ്രദ്ധിക്കുക. പുതിയ ജോലി നേടാനും വീട് സ്വന്തമാക്കാനും സാമ്പത്തികമായി വളരാനും ഇവര്‍ക്ക് യോഗങ്ങള്‍ ഉണ്ടാകും.
കര്‍ക്കിടകം
പുണര്‍തം, പൂയ്യം, ആയില്യം
വിഷുസംക്രമത്തോടെ കര്‍ക്കിടകം രാശിയില്‍ ഉള്‍പ്പെട്ട നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ഭാഗ്യാനുവങ്ങള് വര്‍ധിക്കും. പ്രശസ്തി, ജോലിയില്‍ ഉയര്‍ച്ച, ധനവരവ്, വിദേശവാസ യോഗം എന്നിങ്ങവെ ജീവിതത്തില്‍ ഏറെ ആശിച്ച ഒരു സമയമാണ് ഇവരുടെ മുന്നിലുള്ളത്. വീട് വാങ്ങാനോ പണിയാനോ ഏറ്റവും അനുകൂലമായ സമയമാണിത്. വിവാഹക്കാര്യങ്ങളില്‍ തടസ്സം നേരിട്ട് വിവാഹം നടക്കാതിരുന്നവര്‍ക്ക് വിഷുവിന് ശേഷം സമയം തെളിയുകയും നല്ല ആലോചനകള്‍ വന്നെത്തുകയും ചെയ്യും. ഒന്നിന് പിറകേ ഒന്നായി വന്നെത്തുന്ന ഭാഗ്യാനുഭവങ്ങള്‍ ഇവരെ അത്ഭുതപ്പെടുത്തും. ഏറെക്കാലമായി ആഗ്രഹിക്കുന്ന യാത്രകള്‍, ആഗ്രഹിച്ച വ്യക്തിയുമായുള്ള കൂടിക്കാഴ്ച എന്നിവയെല്ലാം സഫലമാകും. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങള്‍ പോലും ഇവരുടെ ജീവിതത്തിലുണ്ടാകും.
കന്നി
ഉത്രം, അത്തം, ചിത്തിര
കന്നി രാശിക്കാര്‍ക്ക് വിഷുസംക്രമത്തോടെ ശത്രുദോഷങ്ങളില്‍ നിന്ന് മുക്തി ലഭിക്കുകയും ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. 12 രാശികളില് വിഷുസംക്രമത്തോടെ ഏറ്റവുമധികം ഭാഗ്യം വന്നെത്തുന്നത് കന്നി രാശിക്കാര്‍ക്കാണ്. എ്ല്ലാ പ്രതിസന്ധികളും മാറിക്കിട്ടും. സാമ്പത്തികബാധ്യതകള്‍ ഒഴിയും. കടങ്ങള്‍ വീടും. ലോട്ടറി ഭാഗ്യം ഉണ്ടാകും. ആഗ്രഹങ്ങളെല്ലാം സാധിക്കും. ആശിച്ച ജീവിതം ഇവര്‍ക്ക് മുന്നില്‍ തെളിയും.
ധനു
മൂലം, പൂരാടം, ഉത്രാടം
വിഷു സംക്രമത്തോടെ ധനുക്കൂറുകാര്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഒന്നിന് പിറകേ ഒന്നായി ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. വിഷുവിന് ശേഷം ഇവര്‍ക്ക് എല്ലാം നേടാന്‍ സാധിക്കും. പ്രതിസന്ധികളും വെല്ലുവിളികളും മാറി ഇവരുടെ ജീവിതത്തില്‍ സമ്പല്‍സമൃദ്ധി നിറയും. ആഗ്രഹങ്ങളെല്ലാം നേടിയെടുക്കാനുള്ള ഇച്ഛാശക്തി ഇവരുടെ ജീവിതത്തിലുണ്ടാകും. ജോലി ഇല്ലാത്തവര്‍ക്ക് ജോലി നേടാനും വാഹനം പോലെ ആഗ്രഹിച്ച സ്വത്തുക്കള്‍ നേടാനും ഈ സമയം അനുകൂലമാണ്. ഇവരുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ധിക്കും.
മീനം
പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി
ജീവിതത്തില്‍ കഷ്ടകാലം അവസാനിക്കുന്ന കാലമാണ് മീനം രാശിക്കാര്‍ക്ക് വിഷുസംക്രമം. ഇതുവരെയുള്ള കഷ്ടപ്പാടുകളും അലച്ചിലുകളും തീരും. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഈ സമയം അനുകൂലമാണ്. വേണ്ട സഹായവും പിന്തുണയും ലഭിക്കുകയും ജീവിതം പുരോഗതിയിലേക്ക് നീങ്ങുകയും ചെയ്യും. ആരോഗ്യപ്രശ്നങ്ങള്‍ മാറും. ജീവിതത്തില്‍ വലിയ ചില നേട്ടങ്ങളും സ്ഥാനമാനങ്ങളും പദവികളും വന്നുചേരും. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാന്‍ സാധിക്കും. പിതൃക്കളുടെ അനുഗ്രഹത്തോടെ കുടുംബത്തില്‍ സര്‍വ്വൈശ്വര്യവും സുഖാനുഭവങ്ങളും സന്തോഷവും വന്നുചേരുന്ന സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
