Latest Updates
-
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
എപ്രില്‍ 14-വിഷുസംക്രമം: ശൂലഫലം ഇപ്രകാരം, ഒമ്പതുനാളുകാര്‍ കരുതലോടെ നീങ്ങണം, സമ്പൂര്‍ണ്ണഫലം
Shoolaphalam: കൊല്ലവര്‍ഷം 1200, മേടം ഒന്നിന് വിഷുസംക്രമം നടക്കുകയാണ്. 2025 ഏപ്രില്‍ 14 പുലര്‍ച്ച 3.28-നാണ് സൂര്യന്‍ മേടം രാശിയിലേക്ക് സംക്രമിക്കുന്നത്. തുലാക്കൂറിലാണ് ഇത്തവണ മേടംസംക്രമം നടക്കുന്നത്.
ഹൈന്ദവരെ സംബന്ധിച്ച് മേടത്തോടെ പുതുവര്‍ഷം തുടങ്ങുകയാണ്. 12 രാശികള്‍ക്കും, അതില്‍ വരുന്ന 27 നാളുകള്‍ക്കും മേടത്തിന് ശേഷമുള്ള ഒരു വര്‍ഷം എങ്ങനെ അനുഭവപ്പെടുമെന്നത് മേടസംക്രമ ഫലം അഥവാ വിഷുഫലത്തിലൂടെ അറിയാന്‍ സാധിക്കും. ഈ വര്‍ഷത്തെ വിഷുവിന് ജ്യോതിഷപരമായി വളരെ പ്രധാന്യമുണ്ട്. പ്രധാനപ്പെട്ട ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്നു. ശനിയുടെ രാശിമാറ്റം, വ്യാഴത്തിന്റെ മാറ്റം, രാഹുകേതുക്കളുടെ മാറ്റം എന്നിവയെല്ലാം സംഭവിക്കുന്നത് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഇവയെല്ലാം വിഷുഫലത്തെ സ്വാധീനിക്കുന്നുണ്ട്.

വിഷുസംക്രമത്തിന് ശേഷം നല്ലകാലം വന്നെത്തുന്ന നാളുകള്‍ നിരവധിയാണ്. ചില നാളുകള്‍ക്ക് കരുതല്‍ വേണ്ടുന്ന സമയം കൂടിയാണിത്. ഇവര്‍ക്ക് മേടത്തിന് ശേഷം ശുഭഫലങ്ങള്‍ക്ക് യോഗമുണ്ടാകുമെങ്കിലും വളരെ ശ്രദ്ധയോടെ, കരുതലോടെ നീങ്ങിയില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ ജീവിതത്തിലുണ്ടാകും. ആ നാളുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ശൂലഫലങ്ങള്‍
വിഷുഫലത്തോട് അനുബന്ധിച്ചുള്ള മറ്റൊരു ഫലമാണ് ശൂലഫലം. ശൂലഫലങ്ങള്‍ നക്ഷത്രങ്ങളെ ആധാരമാക്കിയുള്ളത്.
ആദിശൂലം
മേടസംക്രമം നടക്കുന്ന തുലാം രാശിയിലെ നക്ഷത്രങ്ങളായ ചിത്തിര, ചോതി, വിശാഖം എന്നിവ ആദിശൂലത്തില്‍ വരുന്നു. ഇവര്‍ക്ക് വിഷുഫലം അനുകൂലമാണെങ്കിലും ശൂലഫലത്തില്‍ പ്രതികൂലാവസ്ഥകള്‍ ഉള്ളതിനാല്‍ ചില ദുരിതങ്ങളും മനക്ലേശങ്ങളും അരിഷ്ടതകളും ഉണ്ടാകും. ഇവര്‍ കൃത്യമായി നാരായണ നാമം ജപിക്കുകയും വിഷ്ണുഭജനം നടത്തുകയും വിഷ്ണുക്ഷേത്രങ്ങളില്‍ ദര്‍ശനവും വഴിപാടുകളും നടക്കുകയും ചെയ്താല്‍ ശൂലഫല ദോഷങ്ങള്‍ അകന്ന് വിഷുഫലത്തിലെ പുണ്യം പൂര്‍ണതോതില്‍ അനുഭവിക്കാനാകും.
അനിഴം,തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നീ നക്ഷത്രങ്ങളും ആദിശൂലത്തിലാണ് വരുന്നത്. എന്നാല്‍ ശൂലഫലം അനുസരിച്ച് ഇവര്‍ക്ക് ഗുണഫലങ്ങള്‍ ലഭിക്കും. വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ ചില്ലറ അരിഷ്ടതകളും ബുദ്ധിമുട്ടുകളും നേരിടുമെന്ന് കരുതുന്ന നക്ഷത്രങ്ങള്‍ ആണിവ. എന്നാല്‍ ശൂലഫലം അനുകൂലം ആയതുകൊണ്ട് ഈ വര്‍ഷം ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ഇവര്‍ക്ക് ചെയ്യുന്ന കാര്യങ്ങള്‍ ശുഭമായി അവസാനിപ്പിക്കാനും ഐശ്വര്യം സിദ്ധിക്കാനും യോഗമുണ്ടാകും. പക്ഷേ ഇവരും കൃത്യമായി വിഷ്ണുഭജനം നടത്തണം.
മധ്യശൂലം
അവിട്ടം, ചതയം, പൂരൂരുട്ടാതി നക്ഷത്രങ്ങളാണ് മധ്യശൂലത്തില്‍ വരുന്നത്. ഇവര്‍ക്ക് വിഷുഫലത്തില്‍ സമ്മിശ്രഫലങ്ങളാണ് പറയുന്നത്. എന്നാല്‍ ശൂലഫലം ഇവര്‍ക്ക് എതിരാണ്. മനക്ലേശം, സുഖക്കുറവ്, ധനധാന്യക്ഷയം എന്നിങ്ങനെയുള്ള ഫലങ്ങള്‍ ഇവര്‍ക്ക് ഏപ്രില്‍ പതിനാലിന് ശേഷം അനുഉഭവപ്പെടും. ഈ നാളുകാര്‍ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനായി മഹാവിഷ്ണുവിനെയും അതുപോലെ മഹാദേവനെയും ഭജിക്കണം.
മധ്യശൂലത്തില്‍ വരുന്ന ഉത്രട്ടാതി, അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി നക്ഷത്രങ്ങള്‍ക്ക് ശൂലഫലം അനുസരിച്ച് ഏപ്രില്‍ പതിനാലിന് ശേഷം അതിഗംഭീരമായ ഫലങ്ങള്‍ ലഭിക്കും. ഇവര്‍ക്ക് സൗഭാഗ്യങ്ങള്‍ ഉണ്ടാകുകയും മധ്യശൂലത്തിലൂടെ വിഷുഫലത്തിലെ ദോഷങ്ങള്‍ ഇല്ലാതാകുകയും ചെയ്യും.
അന്ത്യശൂലം
മകയിരം, തിരുവാതിര, പുണര്‍തം എന്നീ നക്ഷത്രങ്ങള്‍ അന്ത്യശൂലത്തില്‍ വരുന്നു. ഇവര്‍ക്ക് ശൂലഫലം പ്രതികൂലമാണ്. ത്വക് രോഗങ്ങള്‍, ജോലിനഷ്ടം, മനക്ലേശം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, നഷ്ടങ്ങള്‍ വരിക, കാര്യതടസ്സം എന്നിവ അനുഭവപ്പെടാം. ഇവരും മഹാദേവനെയും മഹാവിഷ്ണുവിനെയും ഒരുപോലെ ഭജിച്ചാല്‍ ദോഷഫലങ്ങള്‍ കുറയ്ക്കാം.
അതേസമയം പൂയം, ആയില്യം, മകം, പൂരം, അത്തം, ഉത്രം നക്ഷത്രങ്ങള്‍ക്ക് ശൂലഫലം അനുകൂലമാണ്. വിഷുഫലം അനുസരിച്ച് ഇതില്‍ ചില നാളുകള്‍ക്ക് ദോഷഫലങ്ങള്‍ ഉണ്ടാകാമെങ്കിലും ശൂലഫലം ഇവര്‍ക്ക് അനുകൂലമായതിനാല്‍ വര്‍ഷത്തില്‍ നല്ല ചില മാറ്റങ്ങളും നേട്ടങ്ങളും ഇവരെ കാത്തിരിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











