Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
വിഷുഫലം 2025: ശുഭയോഗത്താല്‍ തലവര തെളിയും, 12 രാശിക്കും മേടം 1 മുതല്‍ സമ്പൂര്‍ണ വിഷുഫലം
Vishuphalam: വിഷു എപ്പോഴും ഗൃഹാതുരത ഉണര്‍ത്തുന്ന ഒന്നാണ്. നിലവിളക്കും കൊന്നപ്പൂവും വിഷുക്കണിയും വിഷുസദ്യയും മലയാളി ഏത് കോണിലാണെങ്കിലും ആഘോഷിക്കുന്ന ഒരു ആഘോഷമാണ്. ജ്യോതിഷ പ്രകാരം സൂര്യന്റെ മേടം രാശി സംക്രമണ ദിനമാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. വര്‍ഷം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന ഒരു വര്‍ഷത്തെ വിഷുഫലത്തെക്കുറിച്ച് നമുക്ക് നോക്കാം.
12 രാശിക്കാര്‍ക്കും വരുന്ന ഒരു വര്‍ഷം എപ്രകാരമാണ് വിഷുഫലം എന്ന് നോക്കാം. അത് മാത്രമല്ല ആരെല്ലാം ഈ സമയം കരുതിയിരിക്കണം ആര്‍ക്കൊക്കെ ഗുണാനുഭവങ്ങളുണ്ടായിരിക്കും ആര്‍ക്കൊക്കെ മാറ്റങ്ങളുണ്ടാവുന്നു ഉയര്‍ച്ച താഴ്ചകള്‍ എപ്രകാരം എന്നതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമാണ്. എന്നാല്‍ ചെറിയ അശ്രദ്ധ ജീവിത ഗതി മാറ്റുന്നു. പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കാം. അനാവശ്യ ആശങ്കകള്‍ നിലനില്ക്കും. ആരോഗ്യം നിസ്സാരമാക്കരുത്. വിദേശയാത്രക്ക് ഏറ്റവും അനുകൂലമായ സമയമാണ്. പഠന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നിസ്സാര കാര്യങ്ങള്‍ക്ക് പലപ്പോഴും ശ്രദ്ധ വേണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ വര്ദ്ധിക്കുന്ന ഒരു വിഷുവര്‍ഷമാണ് വരുന്നത്. അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കും. വിദേശ യാത്രക്ക് യോഗ കാണുന്നു. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാ. പല മാറ്റങ്ങളും ഉണ്ടാവുന്നു. ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മാറി മറിയും. അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്ന സമയമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്നത് അത്ര നല്ല ഫലം നല്‍കുകയില്ല. ജോലിഭാരം വര്‍ദ്ധിക്കുന്നതിനാല്‍ വളരെയധികം ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ആരോഗകാര്യത്തില്‍ അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. ചെയ്യുന്ന ജോലി എപ്പോഴും ആത്മാര്‍ത്ഥതയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമായി ഒരു കാര്യത്തിനേയും സമീപിക്കരുത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് തീര്‍ത്ഥയാത്രകള്‍ക്ക് ഏറ്റവും അനുകൂലമായ വര്‍ഷമാണ്. പലപ്പോഴും ധാരാളം പണം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. എങ്കിലും ഗുണാനുഭവങ്ങളും അതോടൊപ്പം വന്നു ചേരും. സാമ്പത്തിക നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. വിദേശത്ത് പോവുന്നവര്‍ക്ക് വരുമാന മാര്‍ഗ്ഗം തേടി എത്തുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും പൂവണിയുന്നു. സാമ്പത്തികമായി അനുകൂല സമയമാണ്. പലപ്പോഴും ജോലിയില്‍ നേട്ടങ്ങളുണ്ടാവും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് വരുന്നത്. മാത്രമല്ല സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. സന്താനസൗഭാഗ്യത്തിന് യോഗമുണ്ട്. സാമ്പത്തിക പരാധീനതകള്‍ ഇല്ലാതാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ നിങ്ങളെ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കും. വിദേശയാത്ര നടത്തുന്നതിനുള്ള യോഗം കാണുന്നു. നിലവിലെ ജോലി ഉപേക്ഷിക്കരുത്. അത് അത്ര നല്ല ഫലമല്ല നല്‍കുന്നത്. അപകടസാധ്യത പല കാര്യങ്ങളിലും ഉണ്ടാവാം. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക നില മികച്ചതായിരിക്കും. ഈശ്വരാധീനമുള്ള പല കാര്യങ്ങളും നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നു. സാമ്പത്തിക ബാധ്യതകള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിനെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഭാഗ്യം നിങ്ങളെ എപ്പോഴും കടാക്ഷിച്ചിരിക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ അധികം പണം ചിലവാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും നിങ്ങളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന സമയം കൂടിയാണ് ഈ വിഷുവര്‍ഷം. അപകടങ്ങളെ കരുതിയിരിക്കണം. ദൈവാനുഗ്രഹത്തിന് പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധമാക്കണം. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷകരമായ പല നേട്ടങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു
ധനു രാശിക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഈ വിഷുവര്‍ഷത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും സൗഹൃദം നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. പുണ്യ കര്‍മ്മങ്ങള്‍ക്ക് അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. പ്രതീക്ഷിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും ഉത്തരവാദിത്വങ്ങളെല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. വിട്ടുമാറാത്ത പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കണം എന്നില്ല. തടസ്സങ്ങള്‍ പല കോണില്‍ നിന്നും നേരിടേണ്ടി വരുന്നു. അനാരോഗ്യത്തെ നിസ്സാരമാക്കരുത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നിങ്ങളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. എങ്കിലും ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും. പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. എങ്കിലും മൂന്നാമതൊരാളെ ഒരിക്കലും പ്രശ്‌നത്തിലേക്ക് അടുപ്പിക്കരുത്. നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളെ പോലും ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
മീനം രാശിക്കാര്‍ക്ക് വീട് പണി ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പഴയ വാഹനം മാറ്റി വാങ്ങുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സമ്മാനങ്ങള്‍ പലരില്‍ നിന്നായി തേടി എത്തുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. കൃഷിയില്‍ ആദായം വര്‍ദ്ധിക്കുന്നു. സമാധാനവും സന്തോഷവും എപ്പോഴും നിറയുന്നു. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും. ഈ വിഷുവര്‍ഷം ഇവര്ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











