Latest Updates
-
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ!
വിഷുഫലം 2025: അശ്വതി മുതല്‍ രേവതി വരെ, 27 നാളുകളില്‍ നേട്ടങ്ങള്‍ ആര്‍ക്കെല്ലാം, ദോഷങ്ങള്‍ ആര്‍ക്കെല്ലാം
Vishuphalam 2025:2025 ഏപ്രില്‍ മാസം 13-ന് ശനി മീനത്തിലും വ്യാഴം ഇടവത്തിലും ആയിരിക്കുന്ന അവസ്ഥയില്‍ 1200-ാം ആണ്ട് മീനം30 കഴിഞ്ഞ് പുലര്‍ച്ചെ 3.30ന് ചോതി നക്ഷത്രത്തിലും തുലാക്കൂറിലും കൃഷ്ണപക്ഷ പ്രഥമ തിഥിയിലും മേട സംക്രമം നടക്കുന്നു. മേടം ഒന്നിനാണ് വിഷു. അതിനാല്‍ വിഷു സംക്രമം എന്നും മേടസംക്രമം അറിയപ്പെടുന്നു. വര്‍ഷ ആരംഭമായാണ് മേടം ഒന്ന് കരുതപ്പെടുന്നത്. അതിനാല്‍ വിഷുഫലം എന്നാല്‍ ഒരു വര്‍ഷത്തേക്കുള്ള സമ്പൂര്ണ്ണഫലമാണ്. വിഷുഫലത്തിലൂടെ തുടര്‍ന്നുള്ള ഒരു വര്‍ഷം എങ്ങനെ ആയിരിക്കുമെന്ന് അറിയാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. 27 നാളുകളുടെയും സമ്പൂര്‍ണ്ണ വിഷുഫലം വളരെ ചുരുക്കത്തില്‍ താഴെ നല്കിയിരിക്കുന്നു.

ചിത്തിര, ചോതി, വിശാഖം
ചിത്തിര, ചോതി, വിശാഖം നാളുകാര്‍ക്ക് ഇത്തവണത്തെ വിഷുഫലം അത്ര ഗുണകരമല്ല. അവര്‍ക്ക് പലതരത്തിലുള്ള രോഗങ്ങള്‍ , ബുദ്ധിമുട്ടുകള്‍, ബന്ധുജനങ്ങളുടെ പ്രീതിക്കുറവ്, അരിഷ്ടത, ശത്രുഭയം, അധികച്ചിലവുകളും ഇവര്‍ക്ക് അനുഭവപ്പെടും. എന്നാല്‍ ഇവര്‍ക്ക് ദശാകാലങ്ങള്‍ അനുകൂലമാണെങ്കില്‍ അതനുസരിച്ച് ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം
അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നീ ആറുനാളുകാര്ക്ക് ഇത്തവണത്തെ വിഷുഫലം വളരെ ശുഭകരമാണ്. ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ബഹുജനപ്രീതിയും നേതൃഗുണങ്ങളും അവസരങ്ങളും ഐശ്വര്യവും ധനലാഭവും സല്‍ക്കീര്‍ത്തിയും വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കാനുള്ള യോഗവും വിദേശവാസയോഗവും അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. പൊതുവെ ഈ വര്‍ഷം മുഴുവന്‍ ഇവര്‍ക്ക് എല്ലാ കാര്യങ്ങളും അനുകൂലമാകുകയും ആളുകളുടെ പ്രീതി സമ്പാദിക്കുകയും ചെയ്യും.
അവിട്ടം, ചതയം, പൂരൂരുട്ടാതി
അവിട്ടം, ചതയം, പൂരൂരുട്ടാതി നാളുകാര്‍ക്കും വിഷുഫലം അത്ര ശുഭകരമല്ല. ഇവര്‍ക്ക് പലതരം രോഗങ്ങള്‍, സാമ്പത്തിക പ്രയാസങ്ങള്‍, അധികച്ചിലവുകള്‍, ശത്രുദോഷങ്ങളും മാനസികമായ ടെന്‍ഷനും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
ഉത്രട്ടാതി, രേവതി, അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി
ഉത്രട്ടാതി, രേവതി, അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി നാളുകാര്‍ക്ക് ഇത്തവണത്തെ വിഷുഫലം വളരെ അനുകൂലമാണ്. ഇവര്‍ക്ക് വര്‍ഷം മുഴുവനും സന്തോഷവും, സമൃദ്ധിയും സന്താനഗുണവും സാമ്പത്തികലാഭവും സല്‍ക്കീര്‍ത്തിയും ദാമ്പത്യസുഖവും തൊഴില്‍വിജയവും കൈവരും.
മകയിരം, തിരുവാതിര, പുണര്‍തം
മകയിരം, തിരുവാതിര, പുണര്‍തം എന്നീ നാളുകള്‍ക്ക് വിഷുഫലം അത്ര ശുഭകരമല്ല. ഇവര്‍ക്ക് പലതരം ബുദ്ധിമുട്ടികളും മനക്ലേശവും രോഗാരിഷ്ടതകളും ശാരീരികക്ലേശവും അനുഭവപ്പെടും.
പൂയ്യം, ആയില്യം, മകം, പൂരം, ഉത്രം, അത്തം
പൂയ്യം, ആയില്യം, മകം, പൂരം, ഉത്രം, അത്തം ഈ ആറുനാളുകാള്ക്ക് വരുംവര്‍ഷം വളരെ അനുകൂലമായിരിക്കും. ഇവര്‍ക്ക് സല്‍ക്കീര്‍ത്തിയും സന്താനഗുണവും മനസമാധാനവും സന്തോഷവും കുടുംബ അഭിവൃദ്ധി, ഭൂമിലാഭം എല്ലാവിധ ലാഭങ്ങളും അനുഭവിക്കാനുള്ള യോഗവും ഉണ്ടാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
