വിഷുഫലം 2025: 27 നാളിനും വരും വര്‍ഷം ഇപ്രകാരം, അതിഗംഭീരം വിഷുവര്‍ഷം ഈ നക്ഷത്രക്കാര്‍ക്ക്‌

Vishuphalam 2025: ഈ വര്‍ഷത്തെ വിഷുവിന് ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. ജീവിതത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങളാണ് ഓരോ നിമിഷവും സംഭവിക്കുന്നത്. അതിനെല്ലാം തന്നെ ജ്യോതിഷവും സാക്ഷിയാവുന്നു. നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു വര്‍ഷത്തെ സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ച് നമുക്ക് നോക്കാം. 2025 ഏപ്രില്‍ 14 മുതല്‍ 2026 ഏപ്രില്‍ 14 വരെ ഓരോ നക്ഷത്രക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്തൊക്കെയാണ് ഗുണദോഷഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്കുള്ള സൂര്യന്റെ മാറ്റം അനുസരിച്ചാണ് വിഷുദിനത്തെ കണക്കാക്കുന്നത്. ഈ മാറ്റം അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും കാര്യമായ സ്വാധീനം ചെലുത്തുന്നു. ഇത് ഏതൊക്കെ തരത്തില്‍ നിങ്ങളെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Vishu Phalam 2025
Photo Credit: One India Image

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും കാര്യങ്ങള്‍ എല്ലാം തന്നെ അനുകൂലമായിരിക്കും. മാത്രമല്ല സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അനാവശ്യ ചിലവുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. വിദേശയാത്രക്ക് അനുകൂലമായ സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ വര്‍ഷമാണ് ഈ വിഷുവര്‍ഷം നല്‍കുന്നത്. ഏറെക്കാലമായി അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ്. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. വിദേശ യാത്ര യോഗം കാത്തിരിക്കുന്നു.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ വിഷുവര്‍ഷം അനുകൂലമായി വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ദാമ്പത്യജീവിതത്തിലെ എല്ലാ തരത്തിലുള്ള സന്തോഷവും നിലനില്‍ക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്.

കര്‍ക്കിടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമാണ് ഈ വിഷുവര്‍ഷം. പല കാര്യങ്ങള്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. എങ്കിലും ചെറിയ അശ്രദ്ധയുണ്ടാവുന്നത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു. വിദേശയാത്രാ സംബന്ധമായ പല കാര്യങ്ങളും അനുകൂലമായി വരുന്നു. കാലങ്ങളായി നോക്കിയിരിക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വിഷുവര്‍ഷത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്ന വര്‍ഷമാണ് ഈ വിഷുക്കാലം. സാമ്പത്തിക പുരോഗതി പല കാര്യങ്ങളിലും ഉണ്ടാവുന്നു. അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. സന്താനസൗഭാഗ്യത്തിന് യോഗം കാണുന്നു. ആരോഗ്യം മികച്ചതാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കോണില്‍ നിന്നും പണം തേടി വരുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നിങ്ങളെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല. എങ്കിലും ചെയ്യുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥതയില്ലാതാവുന്നത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തുന്നു. ഉപരിപഠനത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ കാത്തിരിക്കുന്ന വര്‍ഷമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ വിഷുവര്‍ഷം ഭാഗ്യവര്‍ഷമാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. മക്കളുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നവരായിരികക്കും ഈ നക്ഷത്രക്കാര്‍. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക ബാധ്യതകള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. ഭാഗ്യം കൂടെയുള്ളതിനാല്‍ അത് നിങ്ങളെ തേടി എത്തുന്നു.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു ഈ വിഷുവര്‍ഷത്തില്‍. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നേട്ടങ്ങള്‍ നിങ്ങളുടെ പടി കടന്ന് വരുന്നു. പുതിയ ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിന് സാധിക്കുന്ന സമയമാണ്. അതെല്ലാം തന്നെ അനുകൂലമായി മാറുന്നതിന് യോഗം കാണുന്നു. എങ്കിലും ഈശ്വരാധീനത്തിന്റെ കാര്യത്തില്‍ നിങ്ങളെ വെല്ലാന്‍ ആര്‍ക്കും സാധിക്കുകയില്ല.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണപ്രദമായ മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയമാണ്. സൗഹൃദങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച സമയമാണ്. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ജോലി മാറ്റത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. ബിസിനസിനെ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കരിയറില്‍ ഉണ്ടാവുന്നു. തടസ്സങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നതിന് യോഗം കാണുന്നു. പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു. പഠനത്തില്‍ മികവ് തേടി എത്തുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. എന്നാല്‍ സന്തോഷകരമായ മാറ്റങ്ങള്‍ പോലെ തന്നെ സങ്കടവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച സമയമാണ്. സന്താനസൗഭാഗ്യത്തിന് അനുകൂല സമയമാണ്. ദൈവാധീനം നിങ്ങള്‍ക്ക് വിഷുവര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്നു. പക്ഷേ പങ്കാളികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നു. പക്ഷേ വര്‍ഷാവസാനത്തിലേക്ക് അടുക്കുമ്പോള്‍ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. പഴയ വാഹനം മാറ്റി വാങ്ങുന്നതിന് യോഗം കാണുന്നു. സമാധാനവും ഐശ്വര്യവും നിങ്ങള്‍ക്കുണ്ടാവുന്ന വര്‍ഷമാണ് ഈ വിഷുവര്‍ഷം. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. കൃഷി സംബന്ധമായി സാമ്പത്തിക നേട്ടം തേടി എത്തുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion