Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വിഷുഫലം 2025: സഹസ്രകോടീശ്വര യോഗം വരെ തെളിയും നാളുകാര്‍, വിഷുപ്പുലരിയോടെ നേട്ടങ്ങളുടെ നെറുകയില്‍
വിഷുഫലത്തില്‍ പലരും കാത്തിരിക്കുന്ന ഭാഗ്യ നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് അറിയാന്‍ ആഗ്രഹമുള്ളവരാണ് നമ്മളെല്ലാവരും. ഈ വര്‍ഷത്തെ വിഷു ആരിലെല്ലാം ഗുണാനുഭവങ്ങള്‍ നല്‍കുന്നു, ആര്‍ക്കൊക്കെ ദോഷഫലങ്ങള്‍ നല്‍കുന്നു, ആര്‍ക്കൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. വിഷുവിന് ശേഷം പക്ഷേ ചില നക്ഷത്രക്കാരില്‍ അവരുടെ സമയം തെളിയാന്‍ പോവുകയാണ്. ഒരു തരത്തിലും ഇവര്‍ പിന്നെ തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം.
ജീവിതത്തില്‍ അത് വരെ നിലനിന്നിരുന്ന എല്ലാ പ്രതിസന്ധികളും പ്രശ്‌നങ്ങളും അവസാനിക്കുകയും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഏപ്രില്‍ 14 മുതല്‍ കോടീശ്വര യോഗം വരെ അനുഭവിക്കാന്‍ യോഗമുള്ള ചില നക്ഷത്രക്കാരുണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും ഗുണാനുഭവങ്ങളില്‍ ഉയര്‍ച്ചയിലേക്ക് കുതിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അവരുടെ സമയം തെളിയാന്‍ പോവുന്നു. അതും വിഷുവിന് ശേഷം ഇവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമാണ്. സ്വന്തം അധ്വാനത്തിലൂടെ ഇവര്‍ ഉയരങ്ങള്‍ ാേരോന്നോരോന്നായി കീഴടക്കുന്നു. കൂടാതെ പുതിയ ആശയങ്ങള്‍ ഇവര്‍ ജീവിതത്തില്‍ നടപ്പിലാക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നു. അത് വഴി ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചയും നേട്ടവും ഇവര്‍ക്കുണ്ടാവുന്നു. ഒരു തരത്തിലും ജീവിതത്തിലെ പ്രതിസന്ധികള്‍ ഇവരെ തളര്‍ത്തുകയില്ല. മാത്രമല്ല എല്ലാ തരത്തിലുള്ള മാറ്റങ്ങളും ലാഭകരമായി ഇവര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് കാര്യങ്ങള്‍ വിചാരിക്കുന്നിടത്ത് നില്‍ക്കുന്നു, കുടുംബത്തില്‍ അഭിവൃദ്ധിയും സന്തോഷവും വിഷുവിന് ശേഷം എന്നന്നേക്കുമായി നിലനില്‍ക്കുന്നു. ഏത് പ്രശ്‌നത്തേയും പ്രതിരോധിക്കുന്നതിനും ജീവിതത്തില്‍ വിജയകരമായി മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ ആശയങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് അടുക്കുകയും അതില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുന്നു. ധനധാന്യ നേട്ടങ്ങള്‍ ഒന്നൊഴിയാതെ തേടി എത്തുന്നു. സൗഭാഗ്യത്തോടെ വെച്ചടി വെച്ചടി ഉയരങ്ങള്‍ കീഴടക്കുന്നു പൂയ്യം ന ക്ഷത്രക്കാര്‍. യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇവര്‍ക്ക് ഈ സമയം മുതല്‍ അനുഭവിക്കേണ്ടി വരുന്നില്ല.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പലപ്പോഴും വ്യത്യസ്തമായ പല മാറ്റങ്ങളും ജീവിതത്തില്‍ കാത്തിരിക്കുന്നു. ധനനേട്ടങ്ങളില്‍ നിങ്ങളുടെ കണ്ണ് മഞ്ഞളിക്കും. അത്രയധികം മാറ്റങ്ങളിലൂടെയാണ് നിങ്ങള്‍ മുന്നോട്ട് പോവുക. സഹസ്ര കോടീശ്വര യോഗം വരെ നിങ്ങള്‍ക്കുണ്ടാവുന്ന വിഷുക്കാലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന ഒരു സമയമാണ് എന്നത് തന്നെയാണ് ആയില്യം നക്ഷത്രക്കാരുടെ ഏറ്റവും വലിയ പ്രത്യേകത.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നത് വിഷുവിന് ശേഷമാണ്. പലപ്പോഴും നിങ്ങളില്‍ ഏകാഗ്രത വര്‍ദ്ധിക്കുന്നു. അത് വഴി നിരവധി അംഗീകാരവും സാമ്പത്തിക സ്ഥിതിയും തേടി എത്തുന്നു. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ അംഗീകാരം തേടി എത്തും. ഉദ്യോഗസ്ഥര്‍ക്ക് നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി തേടി എത്തും. മാത്രമല്ല അംഗീകാരവും സ്ഥാനവും നിങ്ങളുടെ പുറകേ വരുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്കും ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭൂമി ക്രയവിക്രയങ്ങള്‍ നടത്തുന്നത് വഴി സാമ്പത്തിക നേട്ടം തേടി എത്തുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്നു എന്നതില്‍ സംശയം വേണ്ട. ഏറ്റെടുക്കുന്ന ജോലി എല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക ലാഭം നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അവസരങ്ങള്‍ പലപ്പോഴും നിങ്ങളെ തേടി എത്തുന്നു.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ വിഷുവിന് ശേഷം ഉണ്ടാവുന്നു. ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്. യാത്രകള്‍ പലപ്പോഴും നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നു. കാര്‍ഷിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. നിര്‍ണായകമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു.
ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. നിര്‍ണായകമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അലസത മൂലം മാറ്റി വെച്ചിരുന്ന പല കാര്യങ്ങളും ഈ സമയം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത കോടീശ്വരയോഗമാണ് തേടി എത്തുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications