Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിഷുപ്പുലരിയോടെ ഭാഗ്യം തേടി വരും നക്ഷത്രക്കാര്‍: ധനം, കരിയര്‍,ജോലി ഒന്നിന് പുറകേ ഒന്നായി നേട്ടങ്ങള്‍
Vishuphalam 2025: ഈ വര്‍ഷത്തെ വിഷു പടിവാതില്ക്കല് വന്നു നില്‍ക്കുകയാണ്. ഓരോ സമയവും ഓരോ ദിവസവും ഓരോ നാഴികയും വിനാഴികയും പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് പോവുന്ന ദിവസങ്ങളാണ് ഇനി വരാന്‍ ഇരിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സൗഭാഗ്യമാണ് വിഷുപ്പുലരി ഓരോ നക്ഷത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു.
വരുന്ന വര്‍ഷം നിങ്ങള്‍ക്ക് എത്രത്തോളം മാറ്റങ്ങള്‍ ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും ഈ വര്‍ഷത്തെ വിഷുവില്‍ ഫലം എപ്രകാരമാണ് എന്നത് നമുക്ക് നോക്കാം. അതിലുപരി ഈ വര്‍ഷത്തെ വിഷു ഭാഗ്യം കൊണ്ട് വരുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷത്തെ വിഷു ധാരാളം ഗുണാനുഭവങ്ങള്‍ നല്‍കുന്നുണ്ട്. പലപ്പോഴും വര്‍ഷത്തിന്റെ തുടക്കം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയിലും അപ്രതീക്ഷിത മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളാണ് തേടി എത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ കരിയര്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. നിസ്സാര കാര്യങ്ങള്‍ പോലും നിങ്ങള്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു.
മകയിരം
മകയികം നക്ഷത്രക്കാര്‍ ഒരുപാട് നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന വര്‍ഷമാണ് ഈ വിഷു വര്‍ഷം. പലപ്പോഴും നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. ജോലിയില്‍ സ്ഥലം മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അതിശക്തമായി മാറുന്നു. ദൈവാധീനം നിങ്ങളെ വര്‍ഷങ്ങളോളം മികച്ച് നില്ക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. കൂടാതെ ആഗ്രഹിക്കുന്നതെല്ലാം നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
മകം
മകം നക്ഷത്രക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സൗഹൃദങ്ങളെല്ലാം തന്നെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അനാവശ്യ ചിലവുകളില്‍ നിയന്ത്രണം കൊണ്ട് വരാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് സംഭവിക്കുന്നത് വിഷുപ്പുലരിയിലാണ്. ആഗ്രഹിച്ചിരുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക പുരോഗതി തേടി എത്തും. തൊഴില്‍ മാറ്റങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളുണ്ടാവും . സന്താനസൗഭാഗ്യം പോലും തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് പല വഴികളില്‍ നിന്ന് പണം വന്ന് ചേരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. കുടുംബത്തില്‍ നിലനിന്നിരുന്ന അരക്ഷിതാവസ്ഥ മാറി വരുന്നു. ദാമ്പത്യ ജീവിതം കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവും. സന്താനസൗഭാഗ്യത്തിന് യോഗം കാണുന്നു. പല കോണില്‍ നിന്നും പണം നിങ്ങളെ തേടി എത്തുന്നു. പ്രവര്‍ത്തന രംഗത്ത് നേട്ടങ്ങള്‍ തേടി എത്തും. ജോലി മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. മക്കളുടെ നേട്ടങ്ങളില്‍ അഭിമാനമുണ്ടാവും.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്ന വിഷുക്കാലമാണ് ഇത്. ഈശ്വരാധീനം നിങ്ങള്‍ക്ക് ഓരോ മാറ്റത്തിലും ഉണ്ടാവുന്നു. അലസത മാറ്റുന്നതിന് വളരെയധികം ശ്രദ്ധിക്കണം. ദീര്‍ഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഈ വിഷുക്കാലത്തോടെ സാധിക്കുന്നു. സ്വര്‍ണാഭരണം സമ്മാനമായി ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഇതിനെല്ലാം വിഷുക്കാലത്തില്‍ അനുകൂലമായി മാറ്റങ്ങള്‍ തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
