വിഷുഫലം 2024: അശ്വതി- രേവതി വരെ 27 നാളുകാര്‍ക്കും സമ്പൂര്‍ണ വിഷുഫലം ഇപ്രകാരം

മലയാളികള്‍ക്ക് വിഷു എന്ന് പറഞ്ഞാല്‍ ആഘോഷമാണ്. പുതുവര്‍ഷത്തിലേക്ക് നിറകതിരും ഉണ്ണിക്കണ്ണനേയും കൊന്നപ്പൂവും കണികണ്ട് കൊണ്ട് ജീവിതം ധനധാന്യ സമൃദ്ധികളോടെ മുന്നോട്ട് പോവാന്‍ പ്രാര്‍ത്ഥിക്കുന്ന ഒരു ദിനം. വിഷുവിനുള്ള പ്രാധാന്യം തന്നെ വിഷുഫലത്തിനും ഉണ്ട്. ഏപ്രില്‍ 14-നാണ് വിഷു. സൂര്യന്റെ മേട സംക്രമം നിമിത്തം 27 നക്ഷത്രക്കാരിലും വിഷു എപ്രകാരം ഫലങ്ങള്‍ നല്‍കുന്നു, ഗുണഫലമാണോ ദോഷഫലമാണോ എന്നെല്ലാം അറിയാന്‍ ഈ ലേഖനം വായിക്കാം.

അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടേയും ഫലമാണ് ഇവിടെ പറയുന്നത്. എന്നാല്‍ ഗ്രഹനിലപ്രകാരം ഇതില്‍ മാറ്റങ്ങള്‍ വരാം. എങ്കിലും പൊതുഫലത്തില്‍ നിങ്ങള്‍ക്ക് ഈ വിഷു എപ്രകാരമായിരിക്കും എന്നും അനുകൂല പ്രതികൂലഫലങ്ങള്‍ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം.

Vishu Phalam 2024

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിഷുഫലം വളരെയധികം മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി നിങ്ങളെ വളരെയധികം ഉയരത്തിലെത്തിക്കുന്നു. പഠന സംബന്ധമായ മേഖലകളില്‍ ഉള്ളവര്‍ക്ക് അനുകൂലമായ ഒരു സമയമാണ്. എല്ലാ പരീക്ഷകളിലും ഇവര്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കുന്നു. ശമ്പള വര്‍ദ്ധനവ് ഈ വര്‍ഷം ഈ മൂന്ന് നക്ഷത്രക്കാരുടേയും സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കും. വസ്തുസംബന്ധമായ വാങ്ങലും വില്‍പ്പനയും നടക്കുന്നു,

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിഷുഫലം വളരെ അനുകൂലഫലങ്ങള്‍ നല്‍കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂല മാറ്റങ്ങളും പ്രമോഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളും സംഭവിക്കുന്നു. നിങ്ങളെ വിടാതെ പിന്തുടര്‍ന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. പൊതുവേ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം.

മിഥുനക്കൂറ് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വര്‍ഷത്തിന്റെ ആരംഭം തന്നെ അനുകൂല ഫലങ്ങള്‍ നല്‍കുന്നതായിരിക്കും. പലപ്പോഴും വിദേശയാത്രായോഗം കാണുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലം മാറ്റത്തിവും ഉള്ള യോഗം കാണുന്നുണ്ട്. ചെറിയ ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. പലപ്പോഴും ചെറിയ രീതിയില്‍ എങ്കിലും ആരോപണവിധേയനാവുന്നതിന് സാധ്യതയുണ്ട്. സന്താനങ്ങളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

കര്‍ക്കിടക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കഴിഞ്ഞ 12 വര്‍ഷത്തില്‍ ഏറ്റവും മികച്ച സാമ്പത്തിക, കുടുംബ, കരിയര്‍ മാറ്റങ്ങള്‍ ഈ നക്ഷത്രക്കാരിലുണ്ടാവുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക നിലയില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. സാമ്പത്തികമായുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും അവസാനം ഉണ്ടാവുന്ന സമയമാണ്. സ്വത്ത് സമ്പാദനത്തിന് വേണ്ടി ഇവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യം മെച്ചപ്പെടും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ചിങ്ങക്കൂറില്‍ വുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് തൊഴില്‍പരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് വിഷുഫലം നല്‍കുന്നത്. ആഗ്രഹിക്കുന്ന പലതും സ്വന്തമാക്കുന്നതിന് സാധിക്കുന്നു. പങ്കാളികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അതെല്ലാം പരിഹരിക്കപ്പെടുന്നു. തെറ്റിദ്ധാരണകള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാക്കുന്നു. എങ്കിലും അതെല്ലാം മാറുന്നതിനും സാധ്യത കാണുന്നു.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ വലിയ ഭാഗ്യങ്ങള്‍ ഈ വിഷുക്കാലം വന്ന് ചേരുന്നു. നിങ്ങളെ വിടാതെ പിന്തുടര്‍ന്ന എല്ലാ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് അനുകൂല സമയം കൂടിയാണ് 2024-ലെ വിഷുഫലം. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രതിസന്ധികളും നിഷ്പ്രയാസം ഇല്ലാതാവുന്ന സമയം കൂടിയാണ്. അപവാദങ്ങള്‍ പലപ്പോഴും നിങ്ങളെ പിന്തുടരും. എന്നാല്‍ അതിനെ അവഗണിച്ച് വിടണം.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. പല കോണില്‍ നിന്നും തടസ്സങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വിഷു വര്‍ഷത്തിന്റെ പകുതിയില്‍ പണം വന്നു ചേരുന്നു. അതിനുള്ള യോഗം നിങ്ങളില്‍ കാണുന്നുണ്ട്. ബന്ധുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അവരുമായുള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സാധിക്കുന്നു. പണം കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു വര്‍ഷമാണ് ഈ വിഷുഫലം നല്‍കുന്നത്. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ നടക്കുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വാഹനയോഗം കാണുന്നു. എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വര്‍ഷാരംഭത്തിലെ ഫലങ്ങള്‍ അല്ല പിന്നീട് വരുന്നത്. പലപ്പോഴും കാര്യങ്ങളെല്ലാം തന്നെ പ്രതിസന്ധിയില്‍ ആവുന്ന സമയമായിരിക്കും.. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. കൂടാതെ അനുകൂലമല്ലാത്ത ഒരു സാഹചര്യം പലപ്പോഴും ഉടലെടുക്കുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നുണ്ട്. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ശ്രദ്ധിച്ച് പണം കൈകാര്യം ചെയ്യണം. അപകട സാധ്യതയുള്ള കാര്യങ്ങള്‍ സംഭവിക്കാം. അതുകൊണ്ട് തന്നെ എന്തിനും മുന്‍കരുതല്‍ എടുക്കേണ്ടതാണ്.

മകരക്കൂറ് (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പലപ്പോഴും ജോലിയിലെ സ്ഥാനക്കയറ്റം നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും അത് കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. കാത്തിരുന്ന് പൂര്‍ത്തിയാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ടാവുന്നു.

കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധാരാളം യാത്രകള്‍ ഈ സമയം നടത്തേണ്ടതായി വരും. വീടും സമ്പത്തും സ്വന്തമാക്കുന്നതിനും അനുകൂല സമയമാണ്. കുടുംബത്തില്‍ സമാധാനവും ഐശ്വര്യവും നിലനില്‍ക്കുന്നു. വാഹനയോഗം കാണുന്നു. പക്ഷേ ഉപയോഗത്തില്‍ ശ്രദ്ധ വേണം. എങ്കിലും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പക്ഷേ അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വിഷുഫലം അവര്‍ ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുന്നു. എങ്കിലും ചെറിയ ചില വൈഷമ്യങ്ങള്‍ അനുഭവിക്കേണ്ടി വരും. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. എങ്കിലും സാമ്പത്തിക വിഷമതകളും അതേ സമയം ഉണ്ടായിരിക്കും. പ്രാര്‍ത്ഥനയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. അനുകൂല ഫലങ്ങള്‍ ഉണ്ടെങ്കിലും പ്രതികൂല ഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന സമയം കൂടിയാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, April 3, 2024, 19:11 [IST]
X
Desktop Bottom Promotion