Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
വിഷുഫലം 2024: വിഷുവിന് മുന്‍പ് ഈ നാളുകാര്‍ക്ക് നിര്‍ണായക മാറ്റങ്ങള്‍, നിങ്ങളുണ്ടോ ഇതില്‍
വിഷുവിന്റെ നക്ഷത്രഫലം എല്ലാവരും വളരെയധികം ശ്രദ്ധയോടെ ഉറ്റുനോക്കുന്ന ഒന്നാണ്. വിഷുവിന് ഇനി ബാക്കി നില്‍ക്കുന്നത് ആകെ രണ്ട് ദിവസം മാത്രമാണ്. എത്ര തിരക്കാണെങ്കിലും ഓണം, റംസാന്, വിഷു എന്നിവയെല്ലാം തന്നെ നമ്മള് മലയാളികളുടെ പ്രിയപ്പെട്ട ആഘോഷങ്ങള്‍ തന്നെയാണ്. മേടപ്പുലരിയില്‍ ഉണ്ണിക്കണ്ണനെ കണികാണുന്നതിനും വിഷുസദ്യയും വിഷുക്കൈനീട്ടവും എല്ലാം ജീവിതത്തെ ഉത്സവത്തിമിര്‍പ്പിലേക്ക് എത്തുന്നു.
വിഷുഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ചില നക്ഷത്രക്കാര്‍ക്ക് വിഷുവിന് മുന്‍പ് തന്നെ പ്രതിസന്ധികള്‍ ആരംഭിക്കുന്നു. ഗുണങ്ങളും ദോഷങ്ങളും എപ്പോഴും മാറി മാറി വരുകയും അത് വഴി ദോഷഫലം നല്കുന്ന നക്ഷത്രക്കാര്‍ ആരെല്ലാം എന്നും നമുക്ക് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് ദോഷഫലം നല്കുന്ന ഒരു വിഷുവാണ് ഉള്ളത്. ദോഷഫലം എന്നതിനേക്കാള്‍ ഗുണദോഷ സമ്മിശ്രമായ ഫലമാണ് വിഷു നിങ്ങള്‍ക്ക് നല്‍കുന്നത്. ഇവര്‍ക്ക് തൊഴിലില്‍ പുരോഗതിയില്ലാതിരിക്കുന്നു ചിലവാക്കിയ പണം പൂര്‍ണമായും നഷ്ടപ്പെടുന്നതിന് സാധ്യതയുണ്ട്. സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കുകയും കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പ്രവാസികള്‍ക്ക് ദോഷകരമായ പല പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് സൂര്യന്റെ സംക്രമം അത്ര നല്ല ഫലങ്ങള്‍ അല്ല നല്‍കുന്നത്. ഇവര്‍ക്ക് ഗുണഫലങ്ങള്‍ വളരെ കുറവായിരിക്കും. കഴിവുകളില്‍ സ്വന്തമായി തന്നെ വിശ്വാസമുണ്ടാവാത്ത സമയമായിരിക്കും എന്നതും ശ്രദ്ധേയമാണ്. വീടു വിട്ട് നില്‍ക്കേണ്ട അവസ്ഥയുണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സാധ്യതയുണ്ട്. ആഗ്രഹങ്ങളില്‍ പലതും സഫലീകരിക്കാതെ പോവുന്നു. വീട് പണി പകുതിയില്‍ നില്ക്കുന്നു. കുടുംബ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് വിഷു നല്കുന്ന ദോഷങ്ങള്‍ നിസ്സാരമല്ല. ഇവര്‍ക്ക് അച്ഛനമ്മമാരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടാവുന്നു. ആഗ്രഹിക്കാത്ത സമയങ്ങളില്‍ പലപ്പോഴും ജോലിയില്‍ സംഥലം മാറ്റം സംഭവിക്കുന്നു. ബിസിനസില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ദോഷകരമായ ഫലമാണ് ഉണ്ടാവുന്നത്. അന്യദേശ വാസവും കുടുംബത്തെ വിട്ട് നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ഇവരില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കും. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് വിഷു നല്‍കുന്നത്. പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ വളരെയധികം കഷ്ടപ്പെടുന്നു. ഉന്നത വ്യക്തികളുമായി ഇടപെടുമ്പോള്‍ അതീവ ശ്രദ്ധ വേണം. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പൂര്‍വ്വിക സ്വത്തിന്മേല് പ്രതിസന്ധികളും തര്‍ക്കങ്ങളും ഉണ്ടാവാം. വാഹനം ഉപയോഗിക്കുന്നവര്‍ വളരെയധികം ശ്രദ്ധ ചെലുത്തണം. പലപ്പോഴും ആരോപണങ്ങള്‍ കേള്‍ക്കേണ്ടതായി വരുന്നു. കടബാധ്യത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.
തിരുവോണം
ഈ നക്ഷത്രക്കാരില്‍ ഗുണദോഷ സമ്മിശ്രമായ ഫലമാണ് വിഷു വര്‍ഷം നല്‍കുന്നത്. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ ദോഷഫലങ്ങള്‍ വിടാതെ നില്ക്കുന്നു. പലപ്പോഴും ബിസിനസിലെ നഷ്ടം നിങ്ങളെ മടുപ്പിലേക്ക് എത്തിക്കുന്നു. വ്യാഴത്തിന്റെ അനുകൂല ഭാവം മാത്രമാണ് ഇവര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നത്. മിഥുനം, ചിങ്ങം, കന്നി, ധനു, മകരം എന്നീ രാശിയില്‍ ഏത് കാര്യം ചെയ്യുമ്പോളും വളരെയധികം ശ്രദ്ധിക്കണം.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ജ്യോതിഷപ്രകാരം പ്രതികൂലമായ സമയമാണ് എന്നതാണ് സത്യം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രതികൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. കരാര്‍പണികള്‍ ചെയ്യുന്നവരില്‍ പലപ്പോഴും അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. ജീവിതം പൊതുവെ നേഗറ്റീവ് ഫലങ്ങള്‍ തേടി വരുന്ന സമയമാണ്. എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറി മറിയുകയും സന്തോഷവും സമാധാനവും നഷ്ടപ്പെടുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
