Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
വിഷുഫലം 2024: ലോട്ടറി ഭാഗ്യവും ധനഭാഗ്യവും ഈ നാളുകാരില്‍ വിഷു ഗംഭീരമാക്കും
പറഞ്ഞ് പറഞ്ഞ് വിഷുവിങ്ങെത്തി, വിഷുവിന്റെ ഏറ്റവും വലിയ പ്രത്യേകത വിഷുക്കണിയും വിഷുക്കൈനീട്ടവും തന്നെയാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആഘോഷങ്ങളില്‍ ഒന്ന് തന്നെയാണ് വിഷു. എന്നാല്‍ വിഷു ദിനത്തില്‍ ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള നേട്ടങ്ങളും മാറ്റങ്ങളും കോട്ടങ്ങളും ഉണ്ടാവുന്നു. വിഷുഫലം അനുസരിച്ച് ചില നക്ഷത്രക്കാര്‍ക്ക് ശക്തമായ ധനനേട്ടങ്ങള്‍ ഉണ്ടാവുന്നു. ശക്തമായ ലോട്ടറി ഭാഗ്യമുള്ള ചില നക്ഷത്രക്കാരുണ്ട്.
ജ്യോതിഷ പ്രകാരം നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. വ്യാഴം, ശനി, ചൊവ്വ, ശുക്രന്, ശനീ എന്നിവ ദോഷഫലങ്ങള്‍ കുറഞ്ഞ സമയമായതിനാലും രാഹുവും കേതുവും നല്ല ഫലം നല്കുന്നതു കൊണ്ടും ധനനേട്ടങ്ങളും ലോട്ടറി ഭാഗ്യവും ഇവരില്‍ ഉണ്ടാവുന്നു. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ലോട്ടറി ഭാഗ്യം ഉണ്ടാവുന്നത് എന്ന് നോക്കാം.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഈ സമയം ഉണ്ടാവുന്നു. ലോട്ടറി ഭാഗ്യവും സാമ്പത്തിക ഉയര്‍ച്ചയും നിങ്ങളെ തേടി എത്തുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിന്റെ സാമ്പത്തിക അടിത്തറ ഉയര്‍ത്തുന്നു. വിഷുബമ്പര്‍ നേടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും നിങ്ങള്‍ വിധേയമാവുന്ന സമയമാണ്. അതെല്ലാം അനുകൂലമായി മാറുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. ജീവിതത്തില്‍ സന്തോഷവും സമാധാനവും സാമ്പത്തിക സ്ഥിരതയും ഇവര്‍ക്ക് വിഷു വര്‍ഷത്തില്‍ നിലനില്ക്കുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇവര്‍ തൊട്ടതെല്ലാം പൊന്നാക്കുന്നു എന്നത് തന്നെയാണ് സത്യം. വിഷുബമ്പര്‍ നേടുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയത്തിലൂടെയാണ് നിങ്ങള്‍ മുന്നോട്ട് പോവുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്ന നക്ഷത്രക്കാരാണ് മകയിരം നക്ഷത്രക്കാര്‍. ലോട്ടറി എടുത്താല്‍ എന്തായാലും സമ്മാനം ഉറപ്പാണ് ഈ നക്ഷത്രക്കാര്‍ക്ക്.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നേട്ടങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നു. ജീവിതത്തില്‍ കടബാധ്യതകള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതം പൊതുവേ അനുകൂലമായ പല മാറ്റങ്ങളും ലോട്ടറി ഭാഗ്യവും ഈ വിഷുവര്‍ഷം ആയില്യം നക്ഷത്രക്കാര്‍ക്ക് നല്കുന്നു.
രേവതി
രേവതി നക്ഷത്രക്കാരില്‍ തൊട്ടതെല്ലാം പൊന്നാകുന്ന വര്‍ഷം എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. വിഷു ബമ്പര്‍ നേടുന്നതിനും അതിലും ഏറ്റവും മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഈ കാണുന്ന നാല് നക്ഷത്രക്കാര്‍ക്കും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. രേവതി നക്ഷത്രക്കാര്‍ക്ക് ഇവര്‍ ആഗ്രഹിക്കുന്നത് പോലെ പണം ചിലവാക്കുന്നതിനും അതില്‍ തന്നെ കരുതി വെക്കുന്നതിനും ഉള്ള യോഗമുണ്ട്.
പൊതുഫലം മാത്രം
ഈ ലേഖനത്തില്‍ ജാതകപ്രകാരമുള്ള നക്ഷത്രഫലത്തേക്കാള് ഇത് പൊതുഫലത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് പറയുന്നത്. ജാതക പ്രകാരം നല്ല സമയമെങ്കില്‍ നിങ്ങള്‍ക്ക് നല്ല മാറ്റങ്ങള്‍ തന്നെയാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇതില്‍ മോശം സമയമെങ്കില്‍ അവരില്‍ പ്രതികൂല മാറ്റങ്ങളാണ് ഉണ്ടാവുന്നത്. പൊതുഫലപ്രകാരമാണ് ഈ നക്ഷത്രക്കാരില്‍ ലോട്ടറി ഭാഗ്യമുണ്ടെന്നതിനെക്കുറിച്ച് പറഞ്ഞതും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
