Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
നിനച്ചിരിക്കാതെ അത്ഭുതങ്ങള്‍, വീട്ടില്‍ ഐശ്വര്യം; വിഷുമുതല്‍ ഭാഗ്യം തെളിയുന്ന 5 സ്ത്രീ നക്ഷത്രക്കാര്‍
Vishu Phalam 2024 : ഒരു വിഷുക്കാലം കൂടി വരികയായി. ജ്യോതിഷപരമായി വളരെയേറെ പ്രാധാന്യമുള്ള സമയമാണ് വിഷു. ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒന്നാണ് ഭാഗ്യം. നിനച്ചിരിക്കാതെയായിരിക്കും ഓരോരുത്തരുടൈ ജീവിതത്തിലും ഭാഗ്യം കടന്നുവരിക. 2024ലെ വിഷു ചിലര്‍ക്ക് ഭാഗ്യം സമ്മാനിക്കും.
വിഷുഫലം പ്രകാരം ചില നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് വളരെയധികം സൗഭാഗ്യം കൈവരുന്ന വര്‍ഷം തന്നെയാണ് ഇത്. വിഷു മുതല്‍ ചില നക്ഷത്രക്കാരായ സ്ത്രീകളുടെ ജീവിതത്തിലേക്ക് വളരെയധികം സൗഭാഗ്യങ്ങള്‍ വന്നുചേരും. ഈ നക്ഷത്രക്കാരായ സ്ത്രീകളുടെ കുടുംബത്തില്‍ അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിക്കും. വിഷു മുതല്‍ ഭാഗ്യം അനുഗ്രഹിക്കുന്ന സ്ത്രീ നക്ഷത്രക്കാര്‍ ആരെല്ലാമാണ് എന്ന് നമുക്ക് നോക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരായ സ്ത്രീകള്‍ വീടുകളിലുണ്ടെങ്കില്‍ വീട്ടില്‍ ഐശ്വര്യത്തിനും സന്തോഷത്തിനുമായി ധാരാളം അവസരങ്ങള്‍ വന്നുകൊണ്ടിരിക്കും. ഇവരുടെ കീര്‍ത്തി എല്ലായിടത്തും പരക്കും. അത്തരത്തിലുള്ള സൗഭാഗ്യം ജീവിതത്തില്‍ വന്നുചേരും. ധനപരമായും ബിസിനസ്പരമായും നേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും. ബിസിനസില്‍ ഉയര്‍ച്ച നേടാനാകും. അത് ഭര്‍ത്താവുമായി ബന്ധപ്പെട്ടോ കുടുംബത്തിലെ ആരെങ്കിലുമായി ബന്ധപ്പെട്ടോ ആകാം. ഇവരുടെ നല്ല സമയം തെളിഞ്ഞു. ഈ സമയം കാര്‍ത്തിക നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് തൊഴില്‍ നേട്ടങ്ങള്‍ കൈവരും. ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കും. കുടുംബത്തില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ മറികടന്ന് പോകാനാകും. പൊതു പ്രവര്‍ത്തനത്തില്‍ ഉയര്‍ച്ച നേടാനാകും. അതിനാല്‍ ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ വീടുകളില്‍ ഉണ്ടെങ്കില്‍ ആ വീട്ടിലേക്ക് സൗഭാഗ്യം വന്നുചേരുന്ന ഒരു സമയം തന്നെയാണ് ഇത്.
ആയില്യം
ആയില്യം നക്ഷത്രക്കാരായ സ്ത്രീകള്‍ വീട്ടിലുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തിലേക്ക് ആഗ്രഹ സാഫല്യം കടന്നുവരുന്ന സമയമാണ് ഇത്. വിഷു മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കാണും. ആഗ്രഹസാഫല്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് ഇത്. ബന്ധുക്കളാല്‍ പലവിധ സഹായങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ നിങ്ങള്‍ക്ക് പേരും പ്രശസ്തിയും വന്നുചേരും. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഉയര്‍ച്ച നല്‍കാന്‍ സാധിക്കും. നടക്കില്ല എന്ന് വിചാരിച്ച പല കാര്യങ്ങളും ജീവിതത്തില്‍ നടക്കുന്ന ഒരു സമയമാണ് ഇത്. വീട്, വാഹനം തുടങ്ങിയ കാര്യങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവന്നേക്കാം. ഇത്തരം കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനം കൈക്കൊള്ളാന്‍ സാധിക്കും. ജീവിതത്തില്‍ മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പുനരാരംഭിക്കും.
പൂരം
പൂരം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് അനുകൂല സമയമാണ് ഇത്. വളരെയധികം നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ഗുണകരമായ മാറ്റങ്ങള്‍ വന്നുചേരും. കാര്യതടസങ്ങള്‍ മാറിക്കിട്ടും. നിങ്ങളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി പല കാര്യങ്ങളും സംഭവിക്കും. ജീവിതത്തില്‍ വളരെയധികം സന്തോഷം പകരുന്ന കാര്യങ്ങള്‍ നടക്കും. ആരോഗ്യം നല്ല നിലയിലായിരിക്കും. ഭര്‍ത്താവിനും സന്താനങ്ങള്‍ക്കും ഭാഗ്യം അനുകൂലമായി മാറും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂലമായ സമയമാണ് ഇത്. വരവും ചെലവും നിയന്ത്രിക്കാനാകും. കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാകും. മനസിലെ വിഷമങ്ങളും ക്ലേശങ്ങളും ഒഴിവാക്കാനാകും. ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്.
പൂരാടം
പൂരാടം നക്ഷത്രക്കാരായ സ്ത്രീകള്‍ക്കും വിഷു മുതല്‍ ജീവിതത്തില്‍ നല്ല നേട്ടങ്ങള്‍ ലഭിച്ചുതുടങ്ങും. ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കാണും. വിചാരിക്കുന്ന കാര്യങ്ങള്‍ ശരിയായ സമയത്ത് തന്നെ വന്നുചേരും. സാമ്പത്തികമായി ഉയര്‍ച്ച പ്രതീക്ഷിക്കാവുന്ന സമയമാണ് ഇത്. ഒന്നില്‍ക്കൂടുതല്‍ വരുമാന സ്രോതസ്സുകള്‍ നിങ്ങള്‍ക്ക് വന്നുചേരും. പൊതുപ്രവര്‍ത്തകര്‍ക്ക് സമയം അനുകൂലമാണ്. ഈ സമയം തൊഴില്‍പരമായും ഉയര്‍ച്ച നേടാനാകും. ജോലി ലഭിക്കും. കുടുംബജീവിതത്തില്‍ സമാധാനം കൈവരും. ശത്രുദോഷം ഒഴിവാക്കാന്‍ സാധിക്കും. കുടുംബദേവതയെയും ഭദ്രകാളി ദേവിയെയും ആരാധിക്കുക.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് വിഷു മുതല്‍ സൗഭാഗ്യം തേടിയെത്തും. ജീവിതത്തിലേക്ക് വളരെയധികം നേട്ടങ്ങള്‍ സ്വന്തമാക്കാനാകും. സാമ്പത്തിക ഉയര്‍ച്ച കൈവരും. കാര്യതടസ്സങ്ങള്‍ മാറിക്കിട്ടും. നിങ്ങളുടെ സ്വീകാര്യത വര്‍ധിക്കും. വിവാഹവുമായി ബന്ധപ്പെട്ട് അനുകൂല ഫലങ്ങള്‍ തന്നെ വന്നുചേരാം. ഉന്നതമായ വിജയങ്ങള്‍ കരസ്ഥമാക്കി മുന്നോട്ട് പോകാന്‍ സാധിക്കും. അപ്രതീക്ഷിതമായ സഹായങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. ലോണ്‍, ചിട്ടി തുടങ്ങിയ കാര്യങ്ങള്‍ ലഭ്യമാകും. മറ്റൊരാള്‍ ചെയ്യുന്ന സഹായം നിങ്ങള്‍ക്ക് വളരെയധികം ഉപകാരപ്പെടും. സന്താനങ്ങളുമായി ബന്ധപ്പെട്ട് പല സന്തോഷങ്ങളും ജീവിതത്തിലേക്ക് കടന്നുവരും. തീര്‍ച്ചയായും ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് അനുകൂലമാണ് സമയം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications