Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വിഷുവിന് ശേഷം കോടിപതികളാകാന് യോഗം മൂന്ന് രാശികള്‍ക്ക്; കുബേരന് വര്‍ഷം മുഴുവന്‍ ഇവര്‍ക്കൊപ്പം
Vishu Financial Forecast 2025: മേടപ്പുലരിക്ക് ഇനി നാഴികകള്‍ മാത്രം ബാക്കി. സൂര്യന് മീനം രാശിയില്‍ നിന്ന് മേടത്തിലേക്ക് മാറുമ്പോള്‍ പ്രപഞ്ചവും ഈ ലോകവും ആ മാറ്റമറിയും. ഓരോ വ്യക്തികളുടെ ജീവിതത്തിലും പല മാറ്റങ്ങളും ഉണ്ടാകും. ചിലര്‍ ഇതുവരെയുള്ള ആധികളും വ്യാധികളും മറന്ന് സന്തോഷത്തിലേക്ക് കടക്കും. ചിലര്‍ ചില വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടതായി വരും. ചിലര്‍ക്ക് സാമ്പത്തികക്ലേശങ്ങള്‍ അകലും. മറ്റുചിലര്‍ക്ക് സാമ്പത്തികക്ലേശങ്ങള്‍ വന്നുചേരും. ഓരോ രാശികളിലും ഗ്രഹങ്ങള്‍ ചെലുത്തുന്ന മാറ്റമനുസരിച്ച് ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും.

വരുന്ന ഒരുവര്‍ഷം ധനമുണ്ടാക്കാന്‍ യോഗമുള്ള രാശികള്‍ ഏതെല്ലാമാണെന്ന് വിഷുഫലത്തിലൂടെ അറിയാനാകും. വിഷുതുടങ്ങി ഇവര്‍ക്ക് മുമ്പില്‍ പല ധനസ്രോതസ്സുകളും ഉണ്ടാകുകയും ആകസ്മികമായി സാമ്പത്തിക ലാഭങ്ങള്‍ കൈവരികയും ചെയ്യും. വിഷുവിന് ശേഷം ധനനേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
മേടം രാശിക്കാര്‍ തീവ്ര സ്വഭാവവും ആകാംക്ഷാജനകവുമായ സ്വഭാവവും കൊണ്ട് പ്രശസ്തരാണ്. ഈ വര്‍ഷം ഇവര്‍ക്ക് സാമ്പത്തിക വിജയങ്ങള്‍ ഉറപ്പാണ്. നിശ്ചയദാര്‍ഢ്യത്തിന്റെയും ഉള്‍പ്രേരണയുടെയും പേരില്‍ അറിയപ്പെടുന്ന ഈ രാശിയില്‍ ജനിച്ചവര്‍ക്ക് മുമ്പിലെത്തുന്ന അവസരങ്ങളെല്ലാം നേട്ടമാക്കാന്‍ കഴിയും. മേടം രാശിക്കാരനായ ബിസിനസുകാര്‍ക്ക് സൂര്യന് നേട്ടങ്ങള്‍ നല്‍കും. സ്വാഭാവികമായ നേതൃപാടവങ്ങള്‍ ഉപയോഗിച്ച് ഇവര്‍് വിജയകരമായ ബിസിനസ് ആരംഭിക്കാനിടയുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ധൈര്യമായ ചുവടുകള്‍ എടുക്കാന്‍ ഇവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. ഈ വര്‍ഷം മേടം രാശിക്കാര്‍ നിക്ഷേപങ്ങളിലും സാമ്പത്തികപദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കണം.ഇവരുടെ പരിശ്രമങ്ങള്‍ ശ്രദ്ധേയമായ സാമ്പത്തിക നേട്ടങ്ങളിലേക്ക് നയിക്കും.
ഇടവം
ഇടവം രാശിക്കാര്‍ സ്ഥിരതയും സഹനശീലവും ഉള്ളവരാണ. 2025-ല്‍ ഇവര്‍ക്ക് സാമ്പത്തിക വളര്‍ച്ച ഉണ്ടാകും. പ്രായോഗികതയും സ്ഥായിയായ സ്വഭാവവും കൊണ്ട് പ്രശസ്തരായ ഈ രാശിക്കാര്‍ പണം കൈകാര്യം ചെയ്യുന്നതില്‍ നിപുണരാണ്. ഇവര്‍ സമ്പാദ്യവും നിക്ഷേപങ്ങളും സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നു. ഇവരുടെ ക്രമബദ്ധമായ സമീപനം സമ്പത്ത് ക്രമേണ സമാഹരിക്കാന്‍ സഹായിക്കുന്നു. ഇടവം രാശിക്കാര്‍ 2025-ല്‍ സാമ്പത്തിക വിജയം നേടാന്‍ ക്ഷമ നിലനിര്‍ത്തുകയും കാര്യങ്ങള്‍ ആഴത്തില്‍ വിലയിരുത്തി അതിനെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതുണ്ട്. ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നീങ്ങിയാല്‍ ഈ രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് സമൃദ്ധമായ ഒരു വര്‍ഷം പ്രതീക്ഷിക്കാം.
ചിങ്ങം
സൂര്യന്റെ രാശിയായ ചിങ്ങം രാശിയില്‍ ജനിച്ചവര്‍ ഈ വര്‍ഷം സാമ്പത്തിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ സജ്ജരായിരിക്കും. ഈ രാശിയില്‍ ജനിച്ചവര്‍ അവരുടെ ആകര്‍ഷണശക്തിയും ആത്മവിശ്വാസവും കൊണ്ട് അറിയപ്പെടുന്നു. സമ്പത്തിനും അവസരങ്ങള്‍ക്കും വഴിവയ്ക്കുന്ന ഗുണങ്ങളാണ് ഇവര്‍ക്കുള്ളത്. ഇവര്‍ക്ക് തങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ ഉപയോഗിച്ച് വിജയകരമായ ഓണ്‍ലൈന്‍ ബിസിനസ് ആരംഭിക്കാനും അതിലൂടെ നേട്ടമുണ്ടാക്കാനും സാധിക്കും. ഇവരുടെ ആകര്‍ഷകമായ വ്യക്തിത്വവും നവീന ആശയങ്ങളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു, ഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഈ വര്‍ഷം ചിങ്ങം രാശിക്കാര്‍ അവരുടെ സ്വാഭാവികമായ കഴിവുകളും സൗഹൃദങ്ങളും ഉപയോഗിച്ച് സാമ്പത്തിക സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ധൈര്യത്തോടെ അവസരങ്ങള്‍ വിനിയോഗിച്ചാല്‍ ഇവര്‍ക്ക ശ്രദ്ധേയമായ വിജയങ്ങള്‍ നേടാനാകും.
കന്നി
കന്നി രാശിക്കാര്‍ അവരുടെ സൂക്ഷ്മവും വിശകലനപരവുമായ സ്വഭാവത്തിന് പേരുകേട്ടവരാണ്. ഈ വര്‍ഷം ഇവര്‍ സാമ്പത്തിക വിജയത്തിനായി തയ്യാറെടുക്കുന്നു. ഈ രാശിയില്‍ ജനിച്ച വ്യക്തികള്‍ വിശദാംശങ്ങളിലുള്ള ശ്രദ്ധയും ശക്തമായ തൊഴില്‍ നൈപുണ്യവും കൊണ്ടാണ് അറിയപ്പെടുന്നത്. ഇവര്‍ തന്റെ കരിയറും നിക്ഷേപങ്ങളും സൂക്ഷ്മമായി ആസൂത്രണം ചെയ്യണം. ഇവരുടെ സമഗ്രമായ ആസൂത്രണവും പരിശ്രമവും കൊണ്ട് സാമ്പത്തിക സ്ഥിരതും വളര്‍ച്ചയും ഉണ്ടാകും. ഈ വര്‍ഷം ഇവര്‍ അവരുടെ സ്വഭാവഗുണങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച്് കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. അവരുടെ ശക്തികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, അവര്‍ക്ക് സാമ്പത്തിക സമൃദ്ധിയും സുരക്ഷയും നേടാനാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
