Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം
വിഷുവിന് ഗജകേസരി യോഗം പടി കടന്നെത്തും: പൊന്നുകൊണ്ട് തുലാഭാരം തൂക്കാന്‍ യോഗമുള്ള നാളുകാര്‍
വിഷു കൈയ്യെത്തും ദൂരത്ത് നില്ക്കുമ്പോള് നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഗുണപ്രദമായ പല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അതില്‍ നേട്ടങ്ങള്‍ മികച്ച് നില്ക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ജീവിതത്തിലെ എല്ലാ കഷ്ടപ്പാടിന്റേയും അവസാനമാണ് പലപ്പോഴും വിഷു. സമ്പത്സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാര്‍ഷികോത്സവമാണ് വിഷു. അതുകൊണ്ട് തന്നെ രാജയോഗ സമാനമായ ഫലങ്ങളാണ് ഓരോ നക്ഷത്രക്കാര്‍ക്കും ഈ വിഷുക്കാലം നല്‍കുന്നത്.
ഗജകേസരി യോഗം ഫലത്തില്‍ വരുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവരുടെ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും നേട്ടങ്ങളില്‍ ആറാടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അത്രയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിനാല്‍ എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്ദ്ധിക്കുന്നവരായിരിക്കും എന്നതില്‍ സംശയം വേണ്ട. ഗജകേസരി യോഗം 27 നക്ഷത്രക്കാരില്‍ ആര്‍ക്കൊക്കെയാണ് ഫലത്തില്‍ വരുന്നത് എന്ന് നോക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഗജകേസരി യോഗം ഫലത്തില്‍ വരും വിഷുവിലൂടെ എന്നതില്‍ സംശയം വേണ്ട. ഇവരെ എല്ലാ തരത്തിലും ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് കൊണ്ട് വരുന്നതിലേക്ക് എത്തുന്നു. വിധി വിപരീതമാണെങ്കില്‍ പോലും ജീവിതത്തില്‍ ഗജകേസരി യോഗ സാന്നിധ്യം ഫലം ഇരട്ടിയാക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതവും നിങ്ങള്‍ക്കുണ്ടാവും. പണത്തിന് പണം സൗകര്യത്തിന് സൗകര്യം എന്ന കണക്കിലേക്ക് കാര്യങ്ങളെത്തുന്നു.
മകയിരം
മകയിരം നക്ഷത്രക്കാരില്‍ ഗജകേസരി യോഗം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതിലൂടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാം. പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല. സന്തോഷത്തിന്റെ ആകെത്തുകയാണ് ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കുന്നത്. വിഷു ഒന്നാം തീയ്യതി കയറി വരുന്നത് അനുഗ്രഹീത ഫലങ്ങളാണ് എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.
ആയില്യം
ആയില്യം നക്ഷത്രക്കാരുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറ്റങ്ങളിലേക്ക് കുതിക്കുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് ഉയരുന്നു. കടങ്ങളെല്ലാം വീട്ടുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുകയും ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും സുഖസൗകര്യങ്ങളോട് കൂടിയ ഒരു ജീവിതമാണ് ഇവര്‍ക്കുണ്ടാവുന്നത്. അത് നിങ്ങളുടെ ജീവിതത്തെ വളരെയധികം മാറ്റി മറിയ്ക്കും.
പൂരം
പൂരം നക്ഷത്രക്കാരില്‍ ഗജകേസരി യോഗം കൊടികുത്തി വാഴുന്ന സമയമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതത്തിലെ എല്ലാ വെല്ലുവിളികള്‍ക്കും അവസാനം കുറിയ്ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഇരട്ടി ലാഭത്തിലേക്ക് കുതിക്കും. പാവപ്പെട്ടവരെ സഹായിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ലോട്ടറിയും ചിട്ടിയും അടിക്കുന്നതിനുള്ള യോഗം വരെ കാണുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഉയരത്തിലേക്കുള്ള ചവിട്ട് പടിയാണ് ഈ വിഷു ഇവര്‍ക്ക്. ജീവിതത്തില്‍ ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള സുഖസൗകര്യങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്.
വിശാഖം
വിശാഖം നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഏറ്റവും അനുകൂലമായ മാറ്റങ്ങള്‍ ഈ വിഷുവിന് സംഭവിക്കുന്നു. അതാകട്ടെ ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിയ്ക്കും. സമ്പത്തിന് മുകളില്‍ കിടന്നുറങ്ങുന്നതിനുള്ള യോഗം വരെ നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് മാറും. ജീവിതം സന്തോഷത്തിന്റേയും സമ്പത്തിന്റേയും ആകെതുകയായി മാറും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയും പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications