Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
വിഷുഫലം 2024: മേടം 1-ന് ആരംഭിക്കും അപൂര്‍വ്വ യോഗങ്ങള്‍: കരിയര്‍,സമ്പത്ത്, വിവാഹം നേട്ടങ്ങള്‍ നിരവധി
ഓരോ വര്‍ഷവും ഏറെ പ്രതിക്ഷയോടെ നാം എല്ലാവരും കാത്തിരിക്കുന്ന ഒരു ആഘോഷമാണ് വിഷു. ഈ വര്‍ഷത്തെ വിഷുവിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിഷുവിന്റെ സമ്പൂര്‍ണ ജ്യോതിഷഫലത്തെക്കുറിച്ച് നാം വായിച്ച് കഴിഞ്ഞു. എന്നാല്‍ ചില നക്ഷത്രക്കാര്‍ക്ക് വിഷു അല്പം മികച്ച ഒരു മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാരിലും വിഷു അതിഗംഭീര ഫലങ്ങളാണ് ഈ വര്‍ഷം നല്‍കുന്നത്.
എന്നാല്‍ ചില നക്ഷത്രക്കാരില്‍ ഫലം അല്പം കൂടുന്നുണ്ട്. ഇതില്‍ രാജയോഗം ഉള്ള ചില നക്ഷത്രക്കാരുണ്ട്. ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. അശ്വതി - രേവതി വരെയുള്ള ഈ നക്ഷത്രക്കാരില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം.

മിഥുനക്കൂറ് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരെ അത്ഭുതപ്പെടുത്തുന്ന വര്‍ഷമാണ് ഈ പുതുവര്‍ഷം. എല്ലാ ദോഷഗ്രഹങ്ങളും അവയുടെ സ്ഥാനത്ത് നിന്ന് മാറി ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു വര്‍ഷമാണ്. ഏത് കാര്യത്തിലും നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി പോലും മാറി മറിയും. അപ്രതീക്ഷിതമായി പല കോണില്‍ നിന്നും പണം വന്നു ചേരുന്നു. മാത്രമല്ല ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിനും അത് വഴി അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. വെച്ചടി വെച്ചടി കയറ്റമാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. രാജാവിനെപ്പോലെ അനുകൂലമായ സാഹചര്യത്തില്‍ ഒരു വര്‍ഷം നിങ്ങള്‍ക്ക് ജീവിക്കാം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും വിഷു എന്നെന്നും ഓര്‍ക്കാനുള്ള ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവും. സന്താനയോഗമില്ലാതെ വിഷമിക്കുന്നവരില്‍ അതിന് ആശ്വാസം ലഭിക്കുന്നു. ജീവിതത്തില്‍ എല്ലാ നേട്ടങ്ങള്‍ക്കും തുടക്കമിടുന്നത് വിഷു ദിനം മുതലാണ്. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വിദേശത്ത് നിന്ന് തന്നെ ഉപരിപഠനത്തിന് പോവുന്നതിനുള്ള സാധ്യതയുണ്ട്. കാരണവന്മാരുടെ അനുഗ്രഹം കൂടെ തന്നെ ഉണ്ടാവുന്നു. പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ജീവിതത്തെ മികച്ചതാക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കാന്‍ സാധിക്കുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വിഷുവിന് കാത്തിരിക്കുന്നത് നിരവധി അനുകൂല ഫലങ്ങളാണ്. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച നേതൃപാടവവംു സ്ഥാനമാനങ്ങളും തേടി വരുന്നു. മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ അവരെ ഏത് വിധത്തിലും സഹായിക്കാന്‍ സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാം. സാമ്പത്തിക ലാഭം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കാം. പ്രവാസികള്‍ക്ക് ജീവിതത്തില്‍ നേടാനുള്ളതെല്ലാം നേടി നാട്ടില്‍ തിരിച്ച് എത്താം. രാജയോഗ തുല്യമായ ജീവിതം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കാലങ്ങളായി നടക്കാതിരുന്ന പല കാര്യങ്ങളും നടക്കുകയും പോസിറ്റീവിറ്റി നിലനില്ക്കുകയും ചെയ്യുന്നു. ശുഭകരമായ പല കാര്യങ്ങളും ജീവിതത്തില്‍ മാറ്റം കൊണ്ട് വരും. വിഷു വര്‍ഷം ജീവിതം മാറി മറിയും എന്ന് പറഞ്ഞാലും അതില്‍ തെറ്റില്ല. സാമ്പത്തിക കാര്യങ്ങള്‍ക്ക് നിങ്ങളെ മികച്ച മാറ്റങ്ങളിലൂടെ മുന്നോട്ട് നയിക്കാന്‍ സാധിക്കും. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. ജോലി ലഭിക്കാത്ത കാര്യത്തില്‍ നിങ്ങള്‍ക്കുള്ള ആശങ്കക്ക് ഈ വര്‍ഷത്തോടെ വിരാമമിടാന്‍ സാധിക്കുന്നു.
മകരക്കൂറ് (ഉത്രാടം 2 ,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരെ ഗജകേസരി യോഗമാണ് കാത്തിരിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ അനുകൂലമായ ധാരാളം സാഹചര്യങ്ങളുണ്ടാവുന്നു. കൂടുതല്‍ സമയവും സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ലഭിക്കും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും അവരേ ചേര്‍ത്ത് പിടിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ലോകത്ത് നിന്ന് അംഗീകാരങ്ങളും പ്രശസ്തിയും നിങ്ങളെ ഇങ്ങോട്ട് തേടി വരും. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കുന്നതിന് സാധിക്കും. ലോട്ടറി എടുത്താല്‍ പോലും അടിക്കുന്ന സമയമാണ് മകരക്കൂറുകാര്‍ക്ക്. അത്രയധികം നല്ല സമയമാണ് ഈ വിഷുവര്‍ഷം ഇവരെ കാത്തിരിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
