Latest Updates
-
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും
Vishu 2024: ഒരുവര്‍ഷത്തെ ഐശ്വര്യം പോയിക്കിട്ടും; ഈ നാളുകാരില്‍ നിന്ന് ഒരിക്കലും വാങ്ങരുത് വിഷു കൈനീട്ടം
Vishu 2024 : പണ്ടുമുതല്ക്കേ നാം വിഷുവിന് പല ചടങ്ങുകളും ആചരിച്ചുവരാറുണ്ട്. കണി കാണല്‍, പടക്കം പൊട്ടിക്കല്‍, പുതുവസ്ത്രം ധരിക്കല്‍ എന്നിങ്ങനെ. അതിലൊന്നാണ് കൈ നീട്ടവും. വിഷുവിന് മുതിര്‍ന്നവര്‍ ഇളയവര്‍ക്ക് കൈനീട്ടം നല്കുന്നു. ചില വ്യക്തികള്‍ വെള്ളി, സ്വര്‍ണ നാണയങ്ങള്‍ നല്കുന്നു. വിഷുവിന് കൈനീട്ടം ലഭിക്കുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങളിലേക്ക് വന്നുചേരുന്നു. നല്ല മനസോടെ കൈനീട്ടം നല്‍കുകയാണ് എങ്കില്‍ അത് വാങ്ങുന്ന വ്യക്തിക്കും കൊടുക്കുന്ന വ്യക്തിക്കും ശുഭഫലം നല്കുന്നു.
എന്നാല്‍ ജ്യോതിഷപ്രകാരം ചില നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നത് അശുഭകരമാണെന്ന് പറയുന്നു. ഒരിക്കലും കണി കണ്ടശേഷം ആദ്യം ഈ നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങരുത്. ഒരിക്കലും വാങ്ങരുത് എന്നല്ല, ആദ്യം ഈ നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നത് ശുഭകരമല്ല എന്ന് മനസിലാക്കുക. മറ്റ് നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങിയ ശേഷം ഇവരില്‍ നിന്ന് കൈനീട്ടം വാങ്ങാവുന്നതാണ്. അതില്‍ ദോഷമില്ല.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ ആരില്‍ നിന്നും ആദ്യം ഒരിക്കലും കൈനീട്ടം വാങ്ങാന്‍ പാടില്ല. ഇവര്‍ കാര്‍ത്തിക നക്ഷത്രക്കാരില്‍ നിന്നും മകീരം, പുണര്‍തം, വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയ ശേഷം പിന്നീട് ഇവരില്‍ നിന്ന് കൈനീട്ടം വാങ്ങാവുന്നതാണ്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ രോഹിണി, തിരുവാതിര, പൂയം, വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം ഒരിക്കലും കൈനീട്ടം വാങ്ങരുത് എന്നാണ് പറയുന്നത്. ഇവര്‍ വേദ നക്ഷത്രക്കാര്‍ ആയതിനാലും അഷ്ടമരാശിക്കാര് ആയതിനാലുമാണ് ഇങ്ങനെ നടക്കുന്നത്.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ മകീരം, പുണര്‍തം, ആയില്യം, വിശാഖം, മൂലം, പൂരാടം, ഉത്രാടം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങരുത്. മറ്റൊരു വ്യക്തിയില്‍ നിന്നും കൈനീട്ടം വാങ്ങിയ ശേഷം ഇവരില്‍ നിന്ന് കൈനീട്ടം വാങ്ങാവുന്നതാണ്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ തിരുവാതിര, മകം, ചോതി, പൂരാടം, മൂലം, ഉത്രാടം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാന്‍ പാടുള്ളതല്ല.
മകയീരം
മകീരം നക്ഷത്രക്കാര്‍ ഒരിക്കലും ചിത്തിര, അവിട്ടം, ഉത്രാടം തിരുവോണം എന്നീ നക്ഷത്രക്കാരില്‍ നിന്നും ആദ്യം കൈനീട്ടം വാങ്ങരുത്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ പൂയം, മകം, ഉത്രം, ഉത്രാടം, തിരുവോണം അവിട്ടം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാന്‍ പാടില്ല.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ ആയില്യം, പൂയം, അത്തം, ഉത്രാടം, അത്തം, അവിട്ടം, ചതയം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ഒരിക്കലും ആദ്യം കൈനീട്ടം വാങ്ങുന്നത് അത്ര ശുഭകരമല്ല.
പൂയം
പൂയം നക്ഷത്രക്കാര്‍ മകം, ഉത്രം, ചിത്തിര, അവിട്ടം, ചതയം, പൂരുരുട്ടാതി എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങുന്നത് ദോഷകരമാണെന്ന് പറയുന്നു.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ പൂരം, അത്തം, ചോതി, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടും വാങ്ങുന്നത് ശുഭകരമല്ലെന്ന് പറയുന്നു.
മകം
മകം നക്ഷത്രക്കാര്‍ ഉത്രം, ചിത്തിര, വിശാഖം, ഉത്രട്ടാതി, രോഹിണി എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്നത് ദോഷകരമാണെന്നാണ് വിശ്വാസം.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് കുറച്ചധികം നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നത് ദോഷകരമാണ്. അത്തം, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ഉത്രട്ടാതി, അവിട്ടം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങുന്നത് ശുഭകരമല്ല എന്നാണ് വിശ്വാസം.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ ചിത്തിര, വിശാഖം, തൃക്കേട്ട, പൂരുരുട്ടാതി, അശ്വതി, തിരുവാതിര, ഭരണി എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാന്‍ പാടുള്ളതല്ല.
അത്തം
അത്തം നക്ഷത്രക്കാര്‍ അശ്വതി, ചോതി, അനിഴം, പൂരം, ഭരണി, പുണര്‍തം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം ഒരിക്കലും കൈനീട്ടം വാങ്ങാന്‍ പാടുള്ളതല്ല.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ വിശാഖം, തൃക്കേട്ട, പൂരാടം, കാര്‍ത്തിക, പൂയം, മകീരം, അവിട്ടം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങുന്നത് ദോഷകരമാണ് എന്നാണ് വിശ്വാസം.
ചോതി
ചോതി നക്ഷത്രക്കാര്‍ അനിഴം, പൂരം, ഉത്രാടം, കാര്‍ത്തിക, രോഹിണി, മകീരം, ആയില്യം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ കാര്‍ത്തിക, രോഹിണി, മകീരം, മകം, തൃക്കേട്ട, പൂരാടം, തിരുവോണം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാന്‍ പാടുള്ളതല്ല.
അനിഴം
അനിഴം നക്ഷത്രക്കാര്‍ മൂലം, ഉത്രാടം, അവിട്ടം, മകീരം, പുണര്‍തം, തിരുവാതിര എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ പൂരാടം, തിരുവോണം, ചതയം, മകീരം, തിരുവാതിര, പുണര്‍തം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങുന്നത് ദോഷകരമാണ്.
പൂരം
പൂയം നക്ഷത്രക്കാര്‍ ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, പുണര്‍തം, പൂയം, ആയില്യം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാന്‍ പാടില്ല.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ തിരുവോണം, ചതയം, ഉത്രട്ടാതി, ആയില്യം, എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ അവിട്ടം, പൂരുരുട്ടാതി, രേവതി, മകം, ചോതി എന്നീ നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങാന്‍ പാടില്ല.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ തിരുവാതിര, ചതയം, ഉത്രട്ടാതി, അശ്വതി, മകീരം, പുണര്‍തം, മകം, പൂരം, ഉത്രം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാന്‍ പാടില്ല.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ പൂരുരുട്ടാതി, രേവതി, ഭരണി, അനിഴം, ഉത്രം, അത്തം, ചിത്തിര എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ചതയം
ചതയം നക്ഷത്രക്കാര്‍ അത്തം, ചിത്തിര, ഉത്രം, കാര്‍ത്തിക, തൃക്കേട്ട, അശ്വതി, ഉത്രട്ടാതി എന്നീ നക്ഷത്രക്കാരില്‍ നിന്ന് ഒരിക്കലും ആദ്യം കൈനീട്ടം വാങ്ങാന്‍ പാടില്ല. അത് ദോഷകരമാണെന്ന് പറയുന്നു.
പൂരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ ഉത്രം, രേവതി, ഭരണി, രോഹിണി, അത്തം, പൂരം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ അശ്വതി, കാര്‍ത്തിക, മകീരം, ചിത്തിര, ചോതി, പൂരാടം എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാന്‍ പാടുള്ളതല്ല.
രേവതി
രേവതി നക്ഷത്രക്കാര്‍ ഭരണി, രോഹിണി, തിരുവാതിര, ചിത്തിര, ചോതി എന്നീ നക്ഷത്രക്കാരില്‍ നിന്ന് ആദ്യം കൈനീട്ടം വാങ്ങാന്‍ പാടില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
