Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
Vishu 2024: വിഷുപ്പുലരി 6 നാളുകാര്‍ക്ക് അതിവിശേഷമായി മാറും: നിങ്ങളുണ്ടോ ഇതില്‍
വിഷു എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നതാണ് വിഷുക്കണി. വിഷുക്കണി ഒരുക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ ചില കാര്യങ്ങളുണ്ട്. ഒരു വര്‍ഷത്തേക്കുള്ള ഐശ്വര്യമാണ് വിഷുദിനത്തില്‍ നമുക്ക് കണി കാണുന്നതിലൂടെ ലഭിക്കുന്നത്. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സൗഭാഗ്യവും വിഷുക്കണി നിങ്ങള്‍ക്ക് നല്കുന്നു. എന്നാല്‍ ഇനി പറയുന്ന മൂന്ന് നക്ഷത്രക്കാര്‍ നിര്‍ബന്ധമായും കണി കാണേണ്ട ചില വസ്തുക്കളുണ്ട്. ഇവ വര്‍ഷം മുഴുവന്‍ ഐശ്വര്യം നല്കുന്നു എന്നതില്‍ സംശയം വേണ്ട.
ഏപ്രില്‍ 14- ഞായറാഴ്ച ഓരോ മലയാളിയും കണി കണ്ടുണരുന്നത് അവരുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കത്തിനാണ്. എന്നാല്‍ വിഷുക്കണി കാണുമ്പോള്‍ ഇനി പറയുന്ന മൂന്ന് വസ്തുക്കള്‍ കൂടി കണിക്കൊപ്പം വെച്ചാല്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വെച്ചടി വെച്ചടി കയറ്റവും ഐശ്വര്യവും നിങ്ങളെ തേടി എത്തുന്നു. ഈ വസ്തുക്കള്‍ കണി കണ്ടാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ വിഷുക്കണി കാണുമ്പോള്‍ നിര്‍ബന്ധമായും വിഷുക്കണിയില്‍ തുളസിയില വെക്കുന്നതിന് ശ്രദ്ധിക്കണം. ഭഗവാന്റെ പ്രിയപ്പെട്ട നക്ഷത്രമായത് കൊണ്ട് തന്നെ ഭഗവാന് ഇവരെ അനുഗ്രഹിക്കുന്നു. തുളസിയില വെക്കുന്നതിലൂടെ ഇവരുടെ കണിയില്‍ ഐശ്വര്യവും സന്തോഷവും നിറയുന്നു. എന്നാല്‍ ഒരു കാരണവശാലും തുളസിയില വൈകുന്നേരം പറിക്കാന്‍ പാടില്ല എന്നത് ശ്രദ്ധിക്കണം. പകല്‍ സമയം വേണം തുളസി പറിക്കുന്നതിന്. അല്ലാത്ത പക്ഷം അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അവര്‍ കണി വെക്കുമ്പോള്‍ വീടുകളില്‍ മഞ്ഞപ്പട്ടും തുളസിയിലയും വെക്കണം. മഞ്ഞപ്പട്ടും തുളസിയിലയും വെക്കുന്നതിലൂടെ നിങ്ങളില്‍ ഭഗവാന് കടാക്ഷിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇതിലൂടെ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഈ കണിയിലൂടെ സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു. ഭരണി നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങള്‍ക്കും ഈ വിഷുക്കണി ഒരു കാരണം തന്നെയാണ്.
രോഹിണി
ഭഗവാന് ഏറെ പ്രിയപ്പെട്ട നക്ഷത്രമാണ് രോഹിണി നക്ഷത്രം. ഈ നക്ഷത്രക്കാരില്‍ അനുകൂലമായ മാറ്റങ്ങള്‍ ധാരാളം ഉണ്ടാവുന്നു. ഇവര്‍ കണിയൊരുക്കുമ്പോള്‍ നിര്‍ബന്ധമായും ശ്രീകൃഷ്ണന്റെ ചിത്രം വെക്കണം. ഇത് കൂടാതെ തുളസിയിലയും മഞ്ഞപ്പട്ടും മാമ്പഴവും ഉള്‍പ്പെടുത്തണം. ഇത് ഏറ്റവും വിശേഷമായ ഒരു വര്‍ഷമായി തീരും എന്നതില്‍ സംശയം വേണ്ട. അത്രയധികം സര്‍വ്വസൗഭാഗ്യങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിക്കുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ അവരുടെ കണി ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇവര്‍ തുളസിയിലയും മഞ്ഞപ്പട്ടും ഭഗവാന്റെ വിഗ്രഹത്തില്‍ മുല്ലപ്പൂ മാലയും കൂടി ചാര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ഇത് ഏറ്റവും വിശേഷപ്പെട്ട ഒരു വര്‍ഷമായി മാറും എന്നതില്‍ സംശയം വേണ്ട. ഭഗവാന് എല്ലാ തരത്തിലുള്ള ഐശ്വര്യവും സന്തോഷവും സമൃദ്ധിയും ഈ നക്ഷത്രക്കാരില്‍ നല്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ആയി മാറുന്നു. എല്ലാ തരത്തിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഈ വിഷുക്കണി സഹായിക്കുന്നു.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്ക് കണിയൊരുക്കുമ്പോള്‍ അവര്‍ ശ്രദ്ധിക്കേണ്ടത് തുളസിയിലയും മുല്ലപ്പു മാലയും കണിയില്‍ വെക്കേണ്ടതാണ്. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നേട്ടങ്ങളും ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നു. ഈ വര്‍ഷം ഏറ്റവും ശുഭകരമായി തീരുന്നതിന് ഭഗവാന് അനുഗ്രഹിക്കുന്നു. ഏത് വിധത്തിലുള്ള പ്രതിസന്ധികളും അകലുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് വിഷുക്കണി ഒരുക്കുമ്പോള്‍ അതീവശ്രദ്ധ വേണം. ഇവര്‍ തുളസി മാല ഭഗവാന് ചാര്‍ത്തുന്നത് ഇവരുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നു. കണിയൊരുക്കുമ്പോള്‍ നിര്‍ബന്ധമായും ഭഗവാന് ഇവര്‍ തുളസി മാല ചാര്‍ത്തേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം നിലനിര്‍ത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
