Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ഈ നക്ഷത്രക്കാരില്‍ നിന്ന് ഒരു രൂപയെങ്കിലും കൈനീട്ടം വാങ്ങൂ; നാള്‍ക്കുനാള്‍ ഉയര്‍ച്ച, വര്‍ഷം മുഴുവന്‍ ഐശ്വര്യം
ഓണം കഴിഞ്ഞാല്‍ മലയാളികളുടെ പ്രധാന ആഘോഷമാണ് വിഷു. മലയാളികള്‍ക്ക് ഇത് പ്രധാനപ്പെട്ട ഉത്സവം തന്നെയാണ്. വിഷുവെന്നാല്‍ ആദ്യം മനസിലെത്തുന്നത് കൈനീട്ടവും കണിയുമൊക്കെയാണ്. എന്നാല്‍ വിഷുവിന് കൈനീട്ടം കൊടുക്കുന്നതിലൂടെ കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഐശ്വര്യം വന്നുചേരുന്നു. എന്നാല്‍ ജ്യോതിഷപ്രകാരം ചില നക്ഷത്രക്കാരില്‍ നിന്ന് വിഷുക്കൈനീട്ടം വാങ്ങുന്നത് ഏറ്റവും ഉത്തമമാണെന്ന് പറയുന്നു. ഇവരില്‍ നിന്ന് ഒരു രൂപയെങ്കിലും വാങ്ങിയാല്‍ ആ വര്‍ഷം മുഴുവന്‍ നിങ്ങളെ തേടി സമ്പത്തും ഐശ്വര്യവും തേടിവരും. അതിനാല്‍ ഈ നക്ഷത്രക്കാര്‍ ആരെല്ലാമാണെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാരില്‍ നിന്ന് വിഷുക്കൈനീട്ടം വാങ്ങിയാല്‍ വാങ്ങുന്നവര്‍ക്ക് സാമ്പത്തിക ഉയര്‍ച്ചയും ദൈവാധീനവും വന്നുചേരുന്നതായിരിക്കും. കൂടാതെ ജീവിതത്തില്‍ നാള്‍ക്കുനാള്‍ ഉയര്‍ച്ചയും കാണും. അതിനാല്‍ അശ്വതി നക്ഷത്രക്കാര്‍ കൈനീട്ടം കൊടുക്കാന്‍ ഉത്തമമായ നക്ഷത്രക്കാരാണ്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ വിഷുക്കൈനീട്ടം കൊടുക്കുന്നതിലൂടെ സര്വ്വൈശ്വര്യങ്ങളാണ് വന്നുചേരുക. കൂടാതെ വാങ്ങുന്നവര്‍ക്ക് സമ്പല്‍സമൃദ്ധിയും കൈവരുന്നതായിരിക്കും. ജീവിതത്തിലെ ബുദ്ധിമുട്ടുകളെല്ലാം ഇല്ലാതാകും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാരില്‍ നിന്ന് വിഷുക്കൈനീട്ടം വാങ്ങുന്നതിലൂടെ വാങ്ങുന്ന വ്യക്തികള്‍ക്ക് ജീവിതത്തില്‍ നിന്ന് ബുദ്ധിമുട്ടുകളെല്ലാം ഒഴിഞ്ഞുപോകും. ജീവിതത്തില്‍ ഉയര്‍ച്ച നേടാനാകും. ജീവിതത്തില്‍ അനുഭവിച്ചുകൊണ്ടിരുന്ന ദുഖങ്ങളില്‍ നിന്ന് മോചനം ലഭിക്കും. സന്തോഷവും വര്‍ധിക്കും. അതിനാല്‍ കാര്‍ത്തിക നക്ഷത്രക്കാര്‍ കൈനീട്ടം നല്കാന് ഉത്തമമായ നക്ഷത്രക്കാരാണ്.
രോഹിണി
ശ്രീകൃഷ്ണന്റെ നക്ഷത്രമാണ് രോഹിണി നക്ഷത്രം. രോഹിണി നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങിയാല്‍ ജീവിതത്തില്‍ ഉയര്‍ച്ച തീര്‍ച്ചയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിഞ്ഞുപോകും. സാമ്പത്തികമായ നേട്ടങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. കര്‍മ്മരംഗത്ത് ഉയര്‍ച്ച നേടാനാകും. ജീവിതത്തില്‍ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ജീവിതത്തില്‍ ഈശ്വരാധീനം വര്‍ധിക്കും.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ ഉയര്‍ച്ച നേടാനാകും. കൂടാതെ ജീവിതത്തില്‍ അനിവാര്യമായ പല മാറ്റങ്ങളും കാണും. ധാരാളം ഭാഗ്യം നിങ്ങളെ തേടിയെത്തും. സാമ്പത്തിക നേട്ടം, തൊഴില്‍ രംഗത്ത് ഉയര്‍ച്ച എന്നിവ കൈവരും. ജീവിതത്തില്‍ ആഗ്രഹ സാഫല്യവും ലഭിക്കും.
ആയില്യം
ആയില്യം നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നതിലൂടെ ഒരു വ്യക്തിക്ക് നാള്‍ക്കുനാള്‍ ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും. ജീവിതത്തില്‍ നിന്ന് ക്ലേശങ്ങള്‍ അകലുകയും നല്ല ഫലങ്ങള്‍ വന്നുചേരുകയും ചെയ്യും. നല്ല മനസോടെ കൈനീട്ടം നല്കിയാല് മാത്രമേ നല്ല ഫലങ്ങള്‍ ലഭിക്കൂ എന്ന് ഓര്‍ക്കേണ്ടതാണ്.
മകം
മകം നക്ഷത്രക്കാരും ഇത്തരത്തില്‍ നാള്‍ക്കുനാള്‍ ഉയര്‍ച്ച നല്കുന്ന നക്ഷത്രക്കാരാണ്. ഇവരില്‍ നിന്ന് കൈനീട്ടം വാങ്ങിയാല്‍ വാങ്ങുന്ന വ്യക്തികള്‍ക്ക് നാള്‍ക്കുനാള്‍ അനുകൂലമായ ഫലങ്ങള്‍ വന്ന് ഭവിക്കും. ജീവിതത്തില്‍ ഈശ്വരാധീനം കൈവരും. ഇവരില്‍ നിന്ന് കൈനീട്ടം വാങ്ങിയാല്‍ ജീവിതത്തിലെ ദുരിതങ്ങളെല്ലാം കൈവരും. ആഗ്രഹിക്കാതെ തന്നെ പല നല്ല കാര്യങ്ങളും ജീവിതത്തില്‍ ലഭിക്കും.
ഉത്രം
ഉത്രം നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നതിലൂടെ സൗഭാഗ്യഫലങ്ങള്‍ തന്നെ ലഭിക്കും. ജീവിതത്തില്‍ നല്ല ഫലങ്ങള്‍ വന്നുചേരും. ആശ്വര്യം വര്‍ധിക്കും. ശത്രുക്കളില്‍ നിന്ന് വിജയം നേടാനാകും. തൊഴില്‍ പരമായി ഉയര്‍ച്ച നേടാനാകും. ഉത്രം നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നവര്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങളും വന്നുചേരും. എന്നാല്‍ വാങ്ങുന്ന വ്യക്തിയും കൊടുക്കുന്ന വ്യക്തിയും നല്ല മനസോടെ തന്നെ കൈനീട്ടം നല്‍കണം.
വിശാഖം
വിശാഖം നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നവര്‍ക്ക് ജീവിതത്തിലെ തടസ്സങ്ങള്‍ ഒഴിവാകും എന്നാണ് വിശ്വാസം. കൂടാതെ പുതിയ അവസരങ്ങളും നിങ്ങളെ തേടിയെത്തും. ജീവിതത്തില്‍ ഉയര്‍ച്ച ലഭിക്കും. സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടിയെത്തും. അതിനാല്‍ ഗുണപരമായ ഫലങ്ങള്‍ മാത്രമേ വിശാഖം നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നവര്‍ക്ക് ലഭിക്കുകയുള്ളൂ.
അത്തം
അത്തം നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നതിലൂടെ ഒരു വ്യക്തിക്ക് നാള്‍ക്കുനാള്‍ ഉയര്‍ച്ച നേടാനാകുമെന്നാണ് വിശ്വാസം. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. പല അപ്രതീക്ഷിത നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തിലെത്തും. തൊഴില്‍ പരമായ നേട്ടങ്ങള്‍ കൈവരും. സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും.
അനിഴം
അനിഴം നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നവര്‍ക്കും സര്വ്വൈശ്വര്യമായിരിക്കും ജീവിതത്തില്‍ ഫലം. ജീവിതത്തില്‍ തടസ്സങ്ങള്‍ മാറിക്കിട്ടും. ആഗ്രഹസാഫല്യം വന്നുചേരും. ആഹാരത്തിന് മുട്ടുണ്ടാകില്ല എന്നതും നിങ്ങള്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണ്. ജീവിതത്തില്‍ ഉയര്‍ച്ച നേടാനും ഒരു വ്യക്തിക്ക് അനിഴം നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നതിലൂടെ സാധിക്കുന്നു. സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടിവരും.
പൂയം
പൂയം നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ഉയര്‍ച്ച നേടാനാകുമെന്ന് പറയുന്നു. പഠനത്തില്‍ ഉയര്‍ച്ച നേടാനാകും. ധനപരമായ ഉയര്‍ച്ച നേടാനും സാധിക്കും, ജീവിതത്തില്‍ ഭാഗ്യം വര്‍ധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടിവരും.
തിരുവോണം
തിരുവോണം നക്ഷത്രക്കാരില്‍ നിന്ന് വിഷുക്കൈനീട്ടം വാങ്ങുന്നതിലൂടെ ഒരു വ്യക്തിക്ക് നാള്‍ക്കുനാള്‍ ഉയര്‍ച്ചയും ഐശ്വര്യവും വന്നുചേരും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരും. സാമ്പത്തിക നേട്ടങ്ങളും ഇവരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നതിലൂടെ വന്നുചേരും. ജീവിതത്തില്‍ മനസമാധാനം വന്നുചേരും.
ഈ പറഞ്ഞിരിക്കുന്ന നക്ഷത്രക്കാരില്‍ നിന്ന് വിഷുക്കൈനീട്ടം വാങ്ങുന്നതിലൂടെ കുറച്ച് ഗുണഫലങ്ങള്‍ കൂടുതലായിരിക്കും. അതിനര്‍ത്ഥം മറ്റു നക്ഷത്രക്കാരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നത് മോശമാണ് എന്നല്ല. അവരില്‍ നിന്ന് കൈനീട്ടം വാങ്ങുന്നതും ശുഭകരമാണ്. ഒരാള്‍ മനസറിഞ്ഞ് സന്തോഷത്തോടെ വിഷുക്കൈനീട്ടം തന്നാല്‍ അത് സ്വീകരിക്കുന്നതിലൂടെ നാള്‍ക്കുനാള്‍ ഉയര്‍ച്ച മാത്രമേ ജീവിതത്തില്‍ വരികയുള്ളൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
