Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
കണ്ടകശനി കഠിനമാക്കി വിഷ യോഗം; ശനി-ചന്ദ്ര സംയോഗത്തില്‍ പിടിവിടും, കഷ്ടപ്പെടുന്നത് 3 രാശികള്‍
Visha Yoga 2025: ഗ്രഹങ്ങളുടെ രാശിമാറ്റം ഗ്രഹസംയോഗങ്ങള്ക്കും ഗ്രഹസംയോഗങ്ങള്‍ ശുഭാശുഭഫലങ്ങള്ക്കും കാരണമാകുമെന്ന് വേദ ജ്യോതിഷത്തില്‍ പറയുന്നുണ്ട്. ആകാശമണ്ഡലത്തില്‍ ഓരോ സെക്കന്‍ഡിലും ഗ്രഹങ്ങളുടെ ചലനത്തില്‍ മാറ്റമുണ്ടാകുന്നുണ്ട്. ആ മാറ്റം ഓരോ ജീവജാലങ്ങളിലും മാറ്റമുണ്ടാക്കുകയും ചെയ്യുന്നു. രാശിമാറ്റത്തിലൂടെ ഗ്രഹങ്ങള്‍ ചെന്നെത്തുന്ന രാശിയില്‍ മറ്റ് ഗ്രഹങ്ങളുമായി സംയോഗമുണ്ടാകുന്നത് ശുഭരവും അശുഭകരവുമായ മാറ്റങ്ങളുണ്ടാക്കാം.

ഗ്രഹസംയോഗങ്ങളുടെ ഫലമായി രൂപംകൊള്ളുന്ന അശുഭയോഗങ്ങളിലൊന്നാണ് വിഷ യോഗം. ഈ മാസം വിഷയോഗം രൂപം കൊള്ളുന്നുണ്ട്. ശനിയുടെയും ചന്ദ്രന്റെയും സംയോഗത്തിലൂടെയാണ് വിഷ യോഗം രൂപം കൊള്ളുന്നത്. ഫെബ്രുവരി 27ന് കുംഭം രാശിയിലേക്ക് ചന്ദ്രനെത്തുമ്പോഴാണ് വിഷ യോഗം രൂപപ്പെടുന്നത്. ശനിയുടെ രാശിയാണ് കുംഭം. കുംഭത്തില്‍ രൂപപ്പെടുന്ന വിഷ യോഗം വളരെ അശുഭകാരിയായാണ് ജ്യോതിഷത്തില്‍ അറിയപ്പെടുന്നത്. ഈ യോഗം എല്ലാ രാശികളെയും സ്വാധീനിക്കുമെങ്കിലും മൂന്ന് രാശികള്‍ക്ക് ഈ യോഗഫലമായി പല തിക്താനുഭവങ്ങളും കഷ്ടതകളും അനുഭവപ്പെടും. ആരോഗ്യപ്രശ്നങ്ങള്‍, ധനഹാനി അടക്കം വിഷ യോഗത്തിന്റെ ഫലമായി വളരെ മോശമായ അനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
വിഷ യോഗം കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് പ്രതിസന്ധികളുടെ കാലമായിരിക്കും. കാരണം ശനിയുടെയും ചന്ദ്രന്റെയും സംയോഗം ഈ രാശിയുടെ എട്ടാം ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് ഇക്കാലയളവില്‍ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ കര്‍ക്കിടകം രാശിക്കാരെ വലയ്ക്കും. ആരോഗ്യകാര്യത്തില്‍ വളരെയധികം ജാഗ്രത വേണം. പുതിയ കാര്യങ്ങള്‍ ആരംഭിക്കാന്‍ ഈ സമയം ശുഭകരമല്ല. വഴക്കുകളില്‍ നിന്നും വാദ-പ്രതിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. അല്ലാത്തപക്ഷം അഭിപ്രായഭിന്നതകളും വഴക്കുകളും ഉണ്ടാകാം. കാരണം കര്‍ക്കിടകം രാശിക്കാര്‍ നിലവില്‍ കണ്ടകശനിയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് ഈ സമയങ്ങളില്‍ വളരെയധികം കരുതലോടെ മുന്നേറണം. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളൊന്നും ഈ കാലയളവില്‍ എടുക്കരുത്. ദോഷഫലങ്ങളുടെ കാഠിന്യം കുറയാന്‍ ഭഗവാന് ശിവനെയും ശനിദേവനെയും ഭജിക്കുക.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് വിഷയോഗം ദോഷകരമായിരിക്കും. കാരണം കന്നി രാശിയുടെ ആറാം ഭാവത്തിലാണ് ഈ അശുഭ സംയോഗം നടക്കുന്നത്. കോടതി കയറാനും പ്രതികൂല വിധി ഉണ്ടാകാനും സാധ്യതയുണ്ട്. ഈ കാലയളവില്‍ യാത്രകള്‍ പരമാവധി കുറയ്ക്കണം. ബിസിനസ് ചെയ്യുന്നവര്‍ കടം വാങ്ങുന്നതും കൊടുക്കുന്നതും ഉപേക്ഷിക്കണം. ധനകാര്യങ്ങളില്‍ വളരെ കരുതല്‍ ആവശ്യമാണ്. ജോലിസ്ഥത്ത് കീഴുദ്യോഗസ്ഥര്‍ കാരണം ടെന്‍ഷന്‍ വര്‍ധിക്കാനുള്ള സാഹചര്യം ഉണ്ടാകും. ബിസിനസ് ഉടമകള്‍ക്ക് പലതരം ആശങ്കകളും നിലനില്‍പ്പ് സംബന്ധിച്ച ചോദ്യങ്ങളും മാനസികമായ ആശങ്കകളേകും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
വിഷ യോഗം കൊണ്ട് നട്ടം തിരിയാന്‍ പോകുന്ന അടുത്ത രാശി മീനമാണ്. ഇവര്‍ക്ക് പലതരത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ വന്നണയും. ശനി-ചന്ദ്ര സംയോഗം ഇവരുടെ 12ാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഇക്കാലയളവില്‍ ജീവിതച്ചിലവുകള്‍ വര്‍ധിക്കും. ഇത് സാമ്പത്തിക താളം തകര്‍ക്കും. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ ഒട്ടും നല്ല സമയമല്ല ഇത്. പുതിയ തുടക്കങ്ങളിലൂടെ നഷ്ടങ്ങള്‍ നേരിടാം. ഉദ്യോഗസ്ഥര്‍ക്ക് ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായി പിന്നോട്ടുപോകും. ധനമുണ്ടാക്കുന്നതില് വിഷമം നേരിടും. ചിലവുകള്‍ താങ്ങാനാകാത്ത സ്ഥിതിയുണ്ടാകും. ഇത് മനോവിഷമം വര്‍ധിപ്പിക്കും
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications