Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ചന്ദ്രനും ശനിയും ചേരുന്നു: ഭയക്കണം ഈ ഗ്രഹസംയോജനം- വിഷയോഗം സങ്കീര്‍ണമാക്കും 3 രാശിക്കാരുടെ ജീവിതം
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കാലാകാലങ്ങളില്‍ സംഭവിക്കുന്നു. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാക്കുന്നവയാണ്. എന്നാല്‍ ഈ വരുന്ന ജൂലൈ 16-ന് ശനിയും ചന്ദ്രനും ചേരുന്നു. ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയില്‍ വരുമ്പോള്‍ പലപ്പോഴും അത് വിഷയോഗത്തിന് കാരണമാകുന്നു. അത് മാത്രമല്ല ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശനിയുടെ ദോഷഫലങ്ങളും അതോടൊപ്പം ചന്ദ്രനും ചേരുമ്പോള്‍ അത് പ്രതികൂലമായ പല മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ചന്ദ്രനാകട്ടെ വൈകാരികമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഈ സംയോജനം അശുഭകരമായാണ് എപ്പോഴും കണക്കാക്കുന്നത്.
വിഷയോഗം രൂപപ്പെട്ടാല്‍ അത് പലപ്പോഴും വൈകാരിക അസന്തുലിതാവസ്ഥയും മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല സാമ്പത്തിക പ്രശ്നങ്ങള്‍, കാലതാമസം എന്നിവയിലേക്കെല്ലാം നയിക്കുന്നു. 12 രാശിക്കാരില്‍ 3 രാശിക്കാര്‍ക്കാണ് വിഷയോഗം പ്രതികൂലാവസ്ഥകള്‍ ഉണ്ടാക്കുന്നത്. അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്ന കാര്യം നിസ്സാരമല്ല. അത്രയധികം ദോഷകരമായ ഫലങ്ങളാണ് ഉണ്ടാക്കുന്നത്. വിഷയോഗത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷങ്ങളുണ്ടാക്കുന്നത് എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

വിഷയോഗം സംഭവിക്കുന്നത്
വിഷയോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവുന്നു. 2025 ജൂലൈ 16-നാണ് ശനിയും ചന്ദ്രനും സംയോജിച്ച് വിഷയോഗം രൂപപ്പെടുന്നത്. 30 വര്‍ഷത്തിന് ശേഷമാണ് അപൂര്‍വ്വ സംയോജനം നടക്കുന്നത്. അതാകട്ടെ കുറച്ച് കാലത്തിന് ശേഷം ഈ യോഗം വളരെയധികം ദോഷകരമായി നിലനില്ക്കുന്നു. പലപ്പോഴും ഇത് നിങ്ങളില്‍ അപ്രതീക്ഷിത നഷ്ടങ്ങള്‍ സാമ്പത്തിക പരാധീനതകള്‍, പ്രശ്നങ്ങള്‍, സമ്മര്‍ദ്ദം എന്നിവക്ക് കാരണമാകുന്നു. വൈകാരികമായും വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ് സത്യം. ഏതൊക്കെ രാശിക്കാരില്‍ ഇത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ യോഗം എട്ടാം ഭാവത്തിലാണ് സംഭവിക്കുന്നത്. പലപ്പോഴും ഇവരില്‍ വൈകാരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും വിടാതെ പിന്തുടരുന്നു. കൂടാതെ ബന്ധങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ അനുഭവിക്കേണ്ടി വരുന്നു. പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് പലപ്പോഴും കുടുംബ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല കുടുംബ ജീവിതത്തില്‍ കൂടുതല്‍ ഏറ്റക്കുറച്ചിലുകളും ഉണ്ടാവുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള വെല്ലുവിളികളാണ് വിഷയോഗം മൂലം ഉണ്ടാവുന്നത്. ഇത് നിങ്ങളുടെ നാലാം ഭാവത്തിലാണ് രൂപം കൊള്ളുന്നത്. അത് മാത്രമല്ല വീട്ടിലെ സന്തോഷവും സമാധാനവും ഇല്ലാതാവുന്നതിനുള്ള സാധ്യതയുണ്ട്. ഗൃഹാന്തരീക്ഷത്തില്‍ കൂടുതല്‍ പ്രതികൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക അടിത്തറ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കുടുംബാംഗങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതാണ്. സമ്മര്‍ദ്ദകരമായ സാഹചര്യത്തെ ഇല്ലാതാക്കുന്നതിന് നിങ്ങള്‍ കൂടുതല്‍ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വരുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് വിഷയോഗ സ്വാധീനം സംഭവിക്കുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ വര്‍ദ്ധിച്ച ചിലവുകള്‍ ഉണ്ടാക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക അടിത്തറ പോലും പ്രതിസന്ധിയിലാക്കുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിയമപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അത് നിങ്ങള്‍ക്ക് പ്രതികൂലമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. നിങ്ങളുടെ ചിന്തയുടെ പ്രശ്നങ്ങളും പലപ്പോഴും ശത്രുദോഷം വര്‍ദ്ധിപ്പിക്കാം. നഷ്ടങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ വിഷയോഗ സ്വാധീനം മൂലം സംഭവിക്കുന്നതാണ്.



Click it and Unblock the Notifications