Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
2024 -കടന്ന് 2025-ലേക്കുള്ള മാറ്റം, സമ്പത്തും, കരിയറും, ദാമ്പത്യവും, കുടുംബവും ഭദ്രം ഇവര്‍ക്ക്
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ പലരിലും സംഭവിക്കും. എന്നാല്‍ ചില അവസരങ്ങളില്‍ നമ്മുടെ ജീവിതം തന്നെ മാറി മറിയുന്ന അവസരങ്ങള്‍ ഉണ്ടാവാം. 2024 കടന്ന് പോവുമ്പോള്‍ കന്നി രാശിക്കാര്ക്കുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് പറയുന്നത്. എല്ലാവരും പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഓരോ മാറ്റവും ഓരോ തരത്തിലാണ് നിങ്ങളോട് സംവദിക്കുന്നത്.
പരിവര്‍ത്തനവും അവസരങ്ങളും എല്ലാം നിറഞ്ഞ ഒരു വര്‍ഷം തന്നെയായിരിക്കും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ജോലി, ദാമ്പത്യം, വിവാഹം, കുടംബം, സമ്പത്ത് എന്നിവയിലെല്ലാം എപ്രകാരം നമ്മുടെ ജീവിതം മാറി മറിയുന്നു. എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. കന്നി രാശിക്കാര്‍ക്ക് ഈ വര്‍ഷം എന്താണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

കരിയര്‍
2025-ല്‍ കന്നി രാശിക്കാരുടെ കരിയര്‍ ഭദ്രമാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല. പലപ്പോഴും കാര്യമായ പുരോഗതി തന്നെ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കഴിവുകളെല്ലാം പ്രകടിപ്പിക്കുന്നതിനും അതിലൂടെ മുന്നോട്ട് ഉയര്‍ന്ന് പോവുന്നതിനും സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ഈ സമയം തുടക്കമാവും. പലപ്പോഴും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം കാണുന്നതിനാല്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ഉത്തരവാദിത്വങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിനും അതില്‍ മുന്നേറുന്നതിനും സാധിക്കും.
ജോലി
കരിയര്‍ പോലെ തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിന് സാധിക്കുന്നു ജോലിയിലും. സ്ഥിരമായി സാമ്പത്തിക നേട്ടം നിങ്ങളെ ഈ ഘട്ടത്തില്‍ ജോലിയില്‍ നിന്ന് ലഭിക്കുന്നു. പലപ്പോഴും നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്നു. പുതിയ മാറ്റങ്ങളിലൂടെ ജീവിതം തന്നെ മാറി മറിയുന്നു. പലപ്പോഴും മികച്ച ശമ്പളവും നിങ്ങളെ കാത്തിരിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജോലിക്കാര്യത്തില്‍ ഈ വര്‍ഷം നിങ്ങളെ തേടി എത്തും.
പ്രണയവും വിവാഹവും
പ്രണയ കാര്യത്തിലും വിവാഹത്തിന്റെ കാര്യത്തിലും പുതുവര്‍ഷം കന്നി രാശിക്കാര്‍ക്ക് എപ്രകാരമാണെന്ന് നോക്കാം. ഇവര്‍ക്ക് നല്ല ബന്ധം നിലനില്ക്കുകയും അതില്‍ സ്ഥിരതയുണ്ടാവുകയും ചെയ്യുന്നു. വൈകാരികമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ അത്തരം മാറ്റങ്ങളില്‍ നിങ്ങള്‍ വളരെയധികം ആകൃഷ്ടരാവുന്നു. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധങ്ങള്‍ കൂടുതല്‍ ശക്തിയുള്ളതാവുന്നു.
വിവാഹം
വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള തീരുമാനം തന്നെയായിരിക്കും ഈ സമയം സംഭവിക്കുന്നത്. ദാമ്പത്യ ജീവിതത്തിലും കാര്യങ്ങള്‍ അനുകൂലമായിരിക്കും. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. എങ്കിലും ആശയവിനിമയത്തില്‍ അധിക ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും അകല്‍ച്ചയിലേക്കും ബന്ധത്തെ എത്തിക്കാം. യഥാര്‍ത്ഥത്തില്‍ പരസ്പരം എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും.
സാമ്പത്തികം
സാമ്പത്തികമായി മികച്ച മാറ്റങ്ങളാണ് വരുന്ന വര്‍ഷം ഉണ്ടാവുന്നത്. ഒരു തരത്തിലും ഒരിടത്തും പണത്തിന്റെ കാര്യത്തില്‍ ഇവര്‍ ചിന്തിക്കേണ്ടി വരുന്നില്ല. കാരണം അത്രയധികം മികച്ച മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. സന്തോഷകരമായ എല്ലാ നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നസമയമാണ് എന്നതില്‍ സംശയം വേണ്ട. കടം വാങ്ങുന്നതിനേക്കാള്‍ കടം കൊടുക്കുമ്പോള്‍ അല്പം കരുതല്‍ വേണം. കാരണം അത് നിങ്ങള്‍ തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണ്ട വര്‍ഷമാണ്. എങ്കിലും പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
