Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
തീയില്‍ കുരുത്തവര്‍; ഈ രാജയോഗം ജാതകത്തിലുണ്ടെങ്കില്‍ കുടിലില്‍ നിന്നും മാളികയിലെത്തും
Vipreet Rajyoga: രാശികളിലൂടെയും ഗ്രഹങ്ങളിലൂടെയുമുള്ള ഗ്രഹസഞ്ചാരങ്ങളിലൂടെ ശുഭകരവും അശുഭകരവുമായ യോഗങ്ങള്‍ രൂപപ്പെടുന്നു. ഈ യോഗങ്ങള്‍ 12 രാശികളെയും സ്വാധീനിക്കുന്നുണ്ട്. നല്ലതും ചീത്തതുമായ ഫലങ്ങള്‍ ഇവയാല്‍ വന്നുചേരുന്നു. ഒരേ യോഗം കൊണ്ടുതന്നെ ചില രാശികള്‍ക്ക് അതിഗംഭീര ഫലങ്ങളും മറ്റുചിലര്‍ക്ക് വളരെ മോശം ഫലങ്ങളും വരാം. ഓരോ വ്യക്തികളുടെയും ജാതകത്തില്‍ ഗ്രഹത്തിന്റെ സ്ഥാനം എവിടെയാണ് എന്നതാണ് അതിന് അടിസ്ഥാനം.

വിപരീത രാജയോഗം
ഉടനടി ഫലങ്ങള്‍ നല്കുന്ന മറ്റ് യോഗങ്ങളില്‍ നിന്നും വ്യത്യസ്തമാണ് വിപരീത രാജയോഗങ്ങള്‍. കഷ്ടപ്പാടുകളെ അതിജീവിക്കുന്ന, ദുരിതങ്ങളില്‍ നിന്നും കരകയറുന്നവരെയാണ് വിപരീത രാജയോഗം തുണയ്ക്കുന്നത്. ഈ രാജയോഗം ദുരിതങ്ങളില്‍ ആശ്വാസം നല്കുന്ന രാജയോഗമാണ്. ശത്രുക്കളെ തകര്‍ക്കാനും ഗുരുതരമായ പ്രതിസന്ധികളെ അതിജീവിക്കാനും മറഞ്ഞിരിക്കുന്ന കെണികളില്‍ നിന്നും രക്ഷപ്പെടാനും ശക്തരായി, സമ്പന്നരായി, ബുദ്ധിയുള്ളവരായി തിരിച്ചുവരാനും ഈ രാജയോഗം തുണയാകും.
വിപരീത രാജയോഗത്തിന്റെ ഫലങ്ങള്‍ വിശദമായി അറിയാം.
എങ്ങനെയാണ് വിപരീത രാജയോഗം രൂപപ്പെടുന്നത്
അശുഭകരമായ ഭാവങ്ങളുമായി ബന്ധപ്പെട്ടാണ് ജാതകത്തില്‍ വിപരീത രാജയോഗം രൂപപ്പെടുന്നത്. ഗ്രഹനിലയിലെ ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങള്‍ അശുഭകരമായ ഭാവങ്ങളായാണ് കരുതുന്നത്. ഈ ഭാവങ്ങള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധം രൂപപ്പെട്ടാല്‍ അത് അശുഭഫലങ്ങള്‍ നല്‍കും. ഉദാഹരണത്തിന് ഈ ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങളുടെ സംയോഗം വിപരീത രാജയോഗത്തിന് കാരണമാകും.
അശുഭമെങ്കിലും ശുഭം
വേദ ജ്യോതിഷം അനുസരിച്ച് ആളുകള്‍ ഏറ്റവും ഭയക്കുന്ന ഭാവങ്ങളാണ് ഈ രാജയോഗത്തിന് കാരണമാകുന്നതെങ്കിലും അപാരമായ ശുഭഫലങ്ങള്‍ നല്കാന് വിപരീത രാജയോഗത്തിന് സാധിക്കും. വിജയം, ആത്മീയ വളര്‍ച്ച, അപ്രതീക്ഷിത സമ്പത്ത് എന്നിവ ഈ യോഗത്താല്‍ വരാം. ഈ അശുഭ ഭാവങ്ങളുടെ ഭാവാധിപന്മാര് ഒന്ന് മറ്റൊന്നിന്റെ ഭാവത്തില്‍ എത്തുമ്പോള്‍ അവിടെ ദോഷങ്ങള്‍ ഗുണമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. അതിലൂടെ വലിയ നേട്ടങ്ങള്‍ ഉണ്ടാകുന്നു.
ഹര്‍ഷ രാജയോഗം, സരള രാജയോഗം, വിമല രാജയോഗം എന്നിങ്ങനെ മൂന്ന് തരം വിപരീത രാജയോഗങ്ങള്‍ ഉണ്ട്.
വിപരീത രാജയോഗം ഗുണഫലങ്ങള്‍
ജാതകത്തില്‍ വിപരീത രാജയോഗയുള്ളവര്ക്ക് ജീ വിതത്തില്‍ ആഡംബരവും ഐശ്വര്യവും ഉണ്ടാകും. ഈ രാജയോഗത്താല്‍ ഒരു രാജാവിനെ പോലെ ജീവിക്കാനുള്ള സാഹചര്യം ജീവിതത്തില്‍ വന്നുചേരും. അതുകൂടാതെ, സാമ്പത്തിക നേട്ടങ്ങളും അത്മീയമായ പുരോഗതിയും ജീവിതത്തില്‍ ഉണ്ടാകും.
സാധാരണക്കാരായി ജീവിതം തുടങ്ങുന്നവരാണെങ്കിലും ജീവിതത്തില്‍ സമ്പന്നരാകാനും അധികാരസ്ഥാനത്ത് എത്താനും വലിയ സ്വാധീനമുള്ളവരായി തീരാനും ഇവര്‍ക്ക് സാധിക്കും. എതിരാളികള്‍ക്ക് ഇവരെ ജയിക്കാനാകില്ല. രാഷ്ട്രീയത്തില്‍ തിളങ്ങാനും ജനപ്രിയരാകാനും ഇവര്‍ക്ക് കഴിവുണ്ടാകും.
കരിയറില്‍ പ്രമോഷനും ശമ്പളക്കയറ്റത്തിനും ഇവര്‍ക്ക് സാധ്യതകള്‍ കൂടുതലാണ്. ജീവിതത്തിന്റെ പല മേഖലകളിലും ഇവര്‍ വിജയം നേടും. മുന്‍കൂട്ടി കാണാനുള്ള കഴിവും ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന ശീലവും ഇവര്‍ക്ക് നേട്ടമാകും. അപാരമായ ചിന്താശേഷിയായിരിക്കും ഇക്കൂട്ടര്‍ക്ക്.
കഠിനാധ്വാനത്തിലൂടെ സമ്പത്ത് നേടാനും അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും ഇവര്‍ക്ക് സാധിക്കും. ദരിദ്രരായി ജനിച്ചാല്‍ പോലും ഇവര്‍ അതിസമ്പന്നരായി മാറും.
ജാതകത്തില്‍ വിപരീത രാജയോഗം ശക്തമാണെങ്കില്‍ അവര്‍ക്ക് ഉന്നതമായ പദവികള്‍ അലങ്കരിക്കാനാകും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications