Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കഷ്ടകാലത്തിന് ശേഷം സൗഭാഗ്യങ്ങളേകുന്ന വിപരീത രാജയോഗം, വ്യാഴത്തിന്റെ അനുഗ്രഹം ഇവര്‍ക്ക്
വേദ ജ്യോതിഷത്തിലെ വളരെ സങ്കീര്‍ണ്ണമായ രാജയോഗങ്ങളില്‍ ഒന്നാണ് വിപരീത രാജയോഗം. വിപരീതം എന്ന വാക്ക് എതിരായത് എന്നാണല്ലോ അര്‍ത്ഥമാക്കുന്നത്. അതുകൊണ്ടുതന്നെ ഗ്രഹചലനങ്ങളുടെ ഭാഗമായി രൂപം കൊള്ളുന്ന ഫലങ്ങള്‍ നെഗറ്റീവ് ഭാവങ്ങള്‍ കൊണ്ട് ഇല്ലാതാകുന്ന ഒരു യോഗമാണ് വിപരീത രാജയോഗം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പ്രതികൂല ഭാവങ്ങളുടെ അധിപന്മാരുടെ ദോഷങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന ഒരു യോഗമാണിത്. കഷ്ടതകളും ദുരിതങ്ങളും പലതരം ജീവിതനഷ്ടങ്ങളും നൈരാശ്യവുമെല്ലാം ഈ യോഗത്തിന്റെ ഫലങ്ങളാണ്.

വിപരീത രാജയോഗത്തിന്റെ നേട്ടങ്ങള്‍
അതേസമയം വിപരീത രാജയോഗം വളരെ ശക്തമായ, വാഗ്ദാനം നല്കുന്ന രാജയോഗങ്ങളില്‍ ഒന്നാണുതാനും. പലതരം വെല്ലുവിളികള്‍ക്ക് ശേഷം ജീവിതത്തില്‍ പൂര്‍ണ്ണവിജയം കൈവരിക്കാന്‍ ഈ യോഗം സഹായിക്കുന്നു. ജീവിത പ്രതിസന്ധികള്‍ക്ക് ശേഷം ദൗര്‍ഭാഗ്യം ജീവിതത്തില്‍ വലിയ വിജയം കൊണ്ടുവരുമെന്നാണ് ഈ യോഗം അര്‍ത്ഥമാക്കുന്നത്. പക്ഷേ ഈ യോഗത്തിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നതിന് മനബോലം ഉണ്ടാകേണ്ടതുണ്ട്.
വിപരീത രാജയോഗം നല്ലതാണോ?
തീര്‍ച്ചയായും. വിപരീത രാജയോഗം ജീവിതത്തില്‍ ശുഭഫലങ്ങള്‍ നല്കുന്ന യോഗം തന്നെയാണ്. പക്ഷേ കഷ്ടതകള്‍ക്ക് ശേഷമേ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാനാകൂ. ഹര്‍ഷ, സരള, വിമല എന്നിങ്ങനെ വിപരീത രാജയോഗങ്ങള്‍ മൂന്നുതരത്തിലുണ്ട്.
ഇടവത്തില്‍ വിപരീതരാജയോഗം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങളും നിശ്ചിതസമയത്തിന് ശേഷം രാശിമാറുമല്ലോ. ഇതിന്റെ ഫലമായി വിവിധതരത്തിലുള്ള ശുഭ, അശുഭഫലങ്ങള്‍ രൂപം കൊള്ളുന്നു. ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും അനുഭവപ്പെടും. ദേവഗുരുവായ വ്യാഴം ഇടവം രാശിയിലേക്ക് സംക്രമിച്ചിരിക്കുകയാണ്. ഇതിലൂടെ ഇടവത്തില്‍ വിപരീത രാജയോഗം ഉണ്ടായിരിക്കുന്നു. എല്ലാ രാശികളിലും ഇതിന്റെ പ്രഭാവം കാണാമെങ്കിലും മൂന്ന് രാശികള്‍ക്ക് പ്രത്യേകിച്ച് ഇടവത്തിലെ വിപരീത രാജയോഗം നേട്ടമായി ഭവിക്കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
തുലാം
വിപരീത രാജയോഗം തുലാംരാശിക്കാര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ നല്‍കും. തുലാംരാശിക്കാരുടെ ജാതകത്തിലെ മൂന്ന്, ആറ് ഭാവങ്ങളുടെ അധിപനാണ് വ്യാഴം. നിലവില്‍ ഇഇവരുടെ എട്ടാമത്തെ ഭാവത്തിലാണ് വ്യാഴം കുടികൊള്ളുന്നത്. ഇവിടെ ശനിയുടെ കേന്ദ്രീയ പ്രഭാവവും അനുഭവപ്പെടുന്നുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് ആകസ്മികമായ ധനലാഭം, ഭൗതികസുഖങ്ങള്‍ എന്നിവയ്ക്ക് യോഗമുള്ള കാലമാണ് മുന്നിലുള്ളത്. എല്ലാ മേഖലകളിലും അഭിവൃദ്ധി പ്രകടമാകും. പ്രത്യേകിച്ച് തൊഴില്‍രംഗത്തും ബിസിനസിലും നേട്ടങ്ങള്‍ ഉണ്ടാകും.
ധനു
ധനു രാശിക്കാര്‍ക്കും ഇടവത്തിലെ വിപരീതരാജയോഗം നേട്ടമാകും. കാരണം വ്യാഴത്തിലൂടെ ധനുരാശിയില്‍ കേന്ദ്രീയ പ്രഭാവം ലഭിക്കുന്നുണ്ട്. കൂടാതൈ കേതുവിന്റെ സ്വാധീനവും ഈ രാശിക്ക് മേലുണ്ട്. അപ്രതീക്ഷിത ധനലാഭം, ലോട്ടറി ഭാഗ്യം, ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് ലാഭം എന്നിവയെല്ലാം ലഭിക്കാനിടയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന് ലഭിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങിക്കാനിടയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് വിപരീത രാജയോഗം നേട്ടമാണ്. ഈ രാശിയുടെ ആറ്, പതിനൊന്ന് ഭാവങ്ങളിലാണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. സൂര്യന്റെയും കേതുവിന്റെയും സ്വാധീനം കൂടി കര്‍ക്കിടകം രാശിക്ക് മേലുണ്ട്. ഈ കാലയളവില്‍ വരുമാനത്തില്‍ അഭിവൃദ്ധി പ്രകടമാകും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കപ്പെടും. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സന്തോഷം പ്രകടമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
