അപൂര്‍വ്വ ധനയോഗത്തില്‍ ഈ വര്‍ഷത്തെ വിജയദശമി: 5 രാജയോഗങ്ങളില്‍ 12 രാശിക്കും ഫലങ്ങള്‍ ഇപ്രകാരം

ഈ വര്‍ഷത്തെ വിജയദശമി ദിനത്തിന് ജ്യോതിഷപരമായി വളരെയധികം പ്രാധാന്യമാണ് ഉള്ളത്. അതില്‍ അഞ്ച് രാജയോഗങ്ങളാണ് ഈ ദിനത്തില്‍ സംഭവിക്കുന്നത്. അപൂര്‍വ്വമായ ധനനേട്ടങ്ങളും ധനയോഗങ്ങളുമാണ് ഈ നവരാത്രിയെ വ്യത്യസ്തമാക്കുന്നത്. അതില്‍ ബുധാദിത്യ രാജയോഗം, ധനയോഗം, ഭദ്ര രാജയോഗം, സമ യോഗം, വരിഷ്ഠ യോഗം എന്നിങ്ങനെയാണ്. ഇവയാകട്ടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളിലേക്കും കൊണ്ട് വരുന്നതാണ്.

നവരാത്രി ദിനത്തില്‍ തുലം രാശിയില്‍ ചൊവ്വയുടേയും ചന്ദ്രന്റേയും സംയോജനമാണ് ധനയോഗത്തിന് കാരണമാകുന്നത്. കന്നിയില്‍ ബുധനും സൂര്യനും ചേരുന്നത് വഴി അത് ബുധാദിത്യ രാജയോഗവും കൊണ്ട് വരുന്നു. എന്നാല്‍ ബുധന്‍ ത്രികോണ രാശിയില്‍ അതായത് കന്നിയില്‍ നിലനില്‍ക്കുന്നതിനാല്‍ അത് ഭദ്രരാജയോഗവും രൂപീകരിക്കുന്നു. അത് കൂടാതെ സമയോഗവും വരിഷ്ഠയോഗവും ഈ ദിനത്തില്‍ തന്നെ രൂപം കൊള്ളുന്നു. ഇത് 12 രാശിക്കാരിലും ഈ വിജയദശമിയെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം.

Vijayadashami 2025
Photo Credit: Wise Generated

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ വിജയദശമി ദിനം അനുകൂലമായ ഫലങ്ങളുണ്ടാവുന്നു. ധനയോഗം നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപിക്കുന്ന പണമെല്ലാം തന്നെ ഗുണകരമായി മാറുന്നു. എന്നാല്‍ ഓരോ പണവും കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം. ഉത്തരവാദിത്വങ്ങള്‍ എല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

ഇടവം രാശി
ശുക്രനാണ് ഇടവം രാശിക്കാരെ ഭരിക്കുന്നത്. ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം ഇവര്‍ക്ക് എപ്പോഴും ലഭിക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തെ മികച്ച രീതിയില്‍ സ്വാധീനിക്കുകയും ചെയ്യുന്നു. എല്ലാ പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ചെയ്യുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഭദ്രരാജയോഗം നിങ്ങളുടെ രാശിയില്‍ രൂപപ്പെടുന്നത് പല വിധത്തിലുള്ള സൗകര്യങ്ങള്‍ തേടി എത്തും. ജോലിയില്‍ സമാധാനവും സന്തോഷവും തേടി എത്തും. മനസമാധാനത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.

കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് വിജയദശമി ദിനത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. പല ആഗ്രഹങ്ങളും സഫലീകരിക്കപ്പെട്ടേക്കാം. ബന്ധങ്ങളെല്ലാം ഗുണകരമായി മാറുന്നു. പുതിയ ജോലികള്‍ ആരംഭിക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ തേടി എത്തുന്നതിനും യോഗം കാണുന്നു. തൊഴില്‍ ലഭിക്കാത്തവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ ദിനമാണ് കാത്തിരിക്കുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരെ ഭരിക്കുന്നത് സൂര്യനാണ്. സൂര്യന്റെ ജ്വാല പോലെ തിളങ്ങുന്നു ചിങ്ങം രാശിക്കാര്‍ വിജയദശമി ദിനത്തില്‍ . സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിതി മികച്ചതാവുകയും ചെയ്യുന്നു. ദൈവാനുഗ്രഹം നിങ്ങള്‍ക്കൊപ്പം നിലനില്‍ക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വിജയ ദശമി ദിനത്തില്‍ രണ്ട് രാജയോഗമാണ് ഒരുമിച്ച് രൂപം കൊള്ളുന്നത്. അതില്‍ ബുധാദിത്യ രാജയോഗവും ഭദ്ര രാജയോഗവും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. അത് കൂടാതെ പ്രശസ്തിയും സന്തോഷവും നിങ്ങളെ തേടി എത്തും. സമൂഹത്തില്‍ അംഗീകാരവും സന്തോഷവും തേടി എത്തുന്നു. നിങ്ങളുടെ അറിവ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

Vijayadashami 2025
Photo Credit: AI Generated

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് നവരാത്രി സമയത്തും വിജയദശമി ദിനത്തിലും ധാരാളം ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. കരിയറില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. കൂടാതെ ജീവിതത്തിലെ ഏറ്റവും മികച്ച വഴിത്തിരിവാകുന്ന ഒരു ദിനമാണ് വിജയദശമി ദിനം. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങള്‍ക്ക് മറ്റുള്ളവരെ കാര്യമായി തന്നെ സഹായിക്കാന്‍ സാധിക്കും. നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വിജയദശമി ദിനത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ധനയോഗവും തേടി എത്തുന്നു. തൊഴില്‍പരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. എല്ലാ കാര്യങ്ങളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ദാമ്പത്യത്തിലും ഈ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് വിജയദശമി ദിനത്തില്‍ രൂപം കൊള്ളുന്ന രാജയോഗങ്ങള്‍ പലപ്പോഴും പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. സാമ്പത്തിക പുരോഗതി നിങ്ങളെ തേടി എത്തുന്നു. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും.

മകരം രാശി
മകരം രാശിക്കാരെ ഭരിക്കുന്നത് ശനിയാണ്, എന്നാല്‍ ശനി അതിന്റെ ഗുണാനുഭവങ്ങളാണ് ഈ ദിനത്തില്‍ പ്രദാനം ചെയ്യുന്നത്. ചൊവ്വയുടെ തുലാം രാശി സഞ്ചാരവും ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. ബിസിനസ് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വിജയദശമി ദിനം ശുഭകരമായ പല മാറ്റങ്ങളും നല്‍കുന്നു. പലപ്പോഴും തൊഴില്‍പരമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. എല്ലാ കാര്യങ്ങളിലും വിജയക്കൊടി പാറിക്കാന്‍ സാധിക്കുന്നു. മത്സരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വരുമാനം ഇരട്ടിയാവുന്നതിനുള്ള യോഗം കാണുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് വിജയദശമി ദിനത്തില്‍ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹത്തില്‍ ധാരാളം ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ഗുണകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. തൊഴില്‍ ഇല്ലാത്തവര്‍ക്ക് പുതിയ ജോലിക്കുള്ള അവസ്ഥയും തേടി എത്തുന്നു എന്നതാണ് സത്യം. തൊഴില്‍ രഹിതര്‍ക്ക് എല്ലാ വിധത്തിലുള്ള ഉത്തരവാദിത്വങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ പുതിയ വരുമാന സ്രോതസ്സുകളും നിങ്ങളെ തേടി എത്തും.

X
Desktop Bottom Promotion