Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Vijayadashami 2024: അറിവ് കൊണ്ട് സമ്പന്നരാവുന്നവര്, സമ്പാദിക്കാം ലക്ഷങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്
ഇന്ന് വിജയദശമി, നന്മയുടെ ഇരുട്ടില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നാം ഓരോരുത്തരും കാലെടുത്ത് വെക്കുന്ന സുദിനം. ഇന്നത്തെ ദിവസം ജീവിതത്തില്‍ പലര്‍ക്കും പുതിയ തുടക്കങ്ങള്‍ തന്നെയായിരിക്കും. കുരുന്നുകള്‍ നാവില്‍ ആദ്യാക്ഷരം കുറിക്കുന്ന ഈ ദിനം നാം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ക്കെല്ലാം ഓരോ അര്‍ത്ഥമുണ്ട്.
വിജയദശമി ദിനത്തില്‍ ഭാഗ്യം കൂടെയുള്ള ചില നക്ഷത്രക്കാരുണ്ട്. ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും അറിവും സമ്പത്തും എല്ലാം ഇവര്‍ക്ക് ലഭിക്കുന്നു. സമ്പത്തിലൂടെ സമ്പന്നതയിലേക്ക് കുതിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. വിജയദശമി ദിനത്തില്‍ അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് അവരുടെ ഗുണഫലങ്ങള്‍ എന്നും നമുക്ക് നോക്കാം.

ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാരുടെ ജീവിതത്തില്‍ സൗഭാഗ്യവും സന്തോഷവും ഒരുപോലെ നല്കുന്നു നവരാത്രിക്കാലം. ഇന്ന് വിജയദശമി ദിനം മുതല്‍ ഇവരുടെ നല്ല കാലം ആരംഭിച്ചു എന്ന് തന്നെ പറയാം. ഭഗവത് ചൈതന്യം ഇവരുടെ ജീവിതത്തില്‍ നിലനില്ക്കുന്നു, തടസ്സങ്ങള്‍ക്കെല്ലാം അവസാനം കുറിക്കുകയും കടങ്ങളും പ്രശ്നങ്ങളും എല്ലാം ഇല്ലാതാവുകയും ചെയ്യുന്നു. അറിവിലൂടെ ഇവര്‍ ഉയരങ്ങള്‍ കീഴടക്കുന്നു. ജീവിതത്തില്‍ സമ്പത്തിലേക്കുള്ള വഴി അറിവിലൂടെയാണ് എന്ന് ഇവരുടെ ജീവിതത്തിലുടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് എല്ലാമുണ്ടെങ്കിലും അതിലൂടെ അറിവ് സ്വന്തമാക്കുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. അറിവ് തന്നെയാണ് ഇവരുടെ സമ്പത്തിന് അടിസ്ഥാനവും. കഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ മാറ്റി മറിക്കാവുന്ന നക്ഷത്രക്കാരാണഅ ഇവര്‍. ജീവിതത്തില്‍ ദേവിയുടെ അനുഗ്രഹം അങ്ങോളം നിലനില്ക്കുന്നു. അത്രയധികം നേട്ടങ്ങള്‍ ഇവരെ കാത്തിരിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സമ്പത്തിനെന്ന പോലെ അറിവിനായും ഇവര്‍ തേടുന്നു.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അവരുടെ കുറ്റപ്പെടുത്തലും പരിഹാസവും അവസാനിക്കുന്ന സമയം എന്ന് പറയുന്നത് വിജയദശമിയോടെയാണ്. ഇവരുടെ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും കയറി വരുന്നു. ലക്ഷ്മിദേവിയും ദുര്‍ഗ്ഗാ ദേവിയും ഒരുപോലെ അനുഗ്രഹിക്കുന്നു പൂരാടം നക്ഷത്രക്കാരെ. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും തൊഴില്‍ നേട്ടം, സാമ്പത്തിക പുരോഗതി എന്നിവയും ഇവര്‍ക്കുണ്ടാവുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ലക്ഷ്മീ സാന്നിധ്യവും അനുഗ്രഹവും വിജയദശമി ദിനം മുതല്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള സൗഭാഗ്യവും സന്തോഷവും ഇവരെ തേടി എത്തുന്ന സമയമാണ്. പലപ്പോഴും ജീവിതത്തിലെ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ഒരു ദിനമാണ് വിജയദശമി മുതലുള്ള ദിവസങ്ങള്‍. അത്രയധികം അനുകൂല സമയമാണ് ഇവര്‍ക്കുണ്ടാവുന്നത്. ഉത്രം നക്ഷത്രക്കാരില്‍ നിങ്ങള്‍ അറിവിലൂടെ ഉയരങ്ങളിലേക്ക് എത്തുന്നു എന്നത് സുനിശ്ചിതമാണ്.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മനക്ഷത്രത്തിന്റെ സ്വഭാവത്തോടെ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകളുണ്ടാവും. നല്ല മാറ്റങ്ങള്‍ ജീവിതത്തെ ഗുണപ്രദമാക്കി മാറ്റുകയും അറിവിലൂടെ ഉയരങ്ങളിലേക്ക് പറക്കുകയും ചെയ്യും ഇവര്‍. ഒരു തരത്തിലും ഇവരുടെ കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് അങ്കലാപ്പിന്റെ ആവശ്യം വരുന്നില്ല. ജീവിതം തന്നെ മാറി മറിയുന്നതിന് വിജയദശമി ഒരു തുടക്കം മാത്രമാവും. അത്രയധികം ഗുണപ്രദമായ ഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കാന്‍ ഈ വിജയദശമി കാരണമാകുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
