Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
2025-ല്‍ ശുക്രന് 10 തവണ രാശി മാറും, പത്ത് തവണയും നേട്ടം മൂന്ന് രാശിക്ക്, കോടികള്‍ കയ്യില്‍ വരും
ജീവിതത്തില്‍ സന്തോഷവും സമാധാനവും സമ്പത്തും വേണമെങ്കില്‍ ശുക്രന്റെ അനുഗ്രഹം കൂടിയേ തീരൂ. ശുക്രനോട് ആളുകള്‍ക്ക് ഇത്രയേറെ ഇഷ്ടം തോന്നാനുള്ള പ്രധാനകാരണം ശുക്രന് നല്കുന്ന സുഖസൗഭാഗ്യങ്ങളും അഡംബരജീവിതവുമാണ്.സാധാരണഗതിയില്‍ ഒരു മാസം കൂടുമ്പോള്‍ ശുക്രന് രാശിമാറ്റം നടത്തുന്നുണ്ട്. പക്ഷേ വക്രഗതി അനുസരിച്ച് ചിലപ്പോഴിത് 23-60 ദിവസം ആകാറുണ്ട്. ഓരോ രാശിമാറ്റങ്ങളും ആളുകളുടെ ജീവിതത്തില്‍ പ്രതിഫലിക്കാറുമുണ്ട്.

2025ല്‍ ശുക്രന് പത്ത് തവണയാണ് രാശി മാറുന്നത്. ഈ രാശിമാറ്റത്തിലൂടെ പലതവണ ശുക്രന് സ്വരാശിയിലും ഉച്ചരാശിയിലും എത്തുന്നുണ്ട്. ശുക്രന്റെ ഓരോ രാശിമാറ്റവും 12 രാശികളെയും പലതരത്തിലാണ് സ്വാധീനിക്കുക. പക്ഷേ, ഈ പത്ത് രാശിമാറ്റങ്ങളും സൗഭാഗ്യമാകുന്ന മൂന്ന് രാശികള്‍ ഉണ്ട്. ഓരോ രാശിമാറ്റത്തിലും ഇവര്‍ക്ക് സവിശേഷമായ നേട്ടങ്ങള്‍ ശുക്രന് നല്‍കും. ഇവര്‍ക്ക് അടുത്ത വര്‍ഷം സമ്പത്തും ധനയോഗവും വന്നെത്തും. ആ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് അറിയാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുക്രന്റെ പത്ത് രാശിമാറ്റങ്ങളും നേട്ടമാകും. പ്രത്യേകിച്ച് ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് വരുംവര്‍ഷം സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ ഉണ്ടാകും. ജോലി അന്വേഷകരായ മേടം രാശിക്കാര്‍ക്ക് വരുംവര്‍ഷം ജോലി ലഭിക്കും. ആരോഗ്യകാര്യത്തില്‍ യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല. ആരോഗ്യപ്രശ്നങ്ങള്‍ മാറും. അവിവാഹിതരായ ആളുകള്‍ക്ക് വിവാഹത്തിന് അനുകൂലമായ വര്‍ഷമാണ് 2025. ഉദ്യോഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണയും സഹകരണവും ലഭിക്കും. പ്രമോഷനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം സംജാതമാകും.
വൃശ്ചികം
ശുക്രന്റെ പത്ത് രാശിമാറ്റങ്ങളും വൃശ്ചികം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ലാഭകരമായിരിക്കും. ഈ കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ക്ക് ഒന്നിലധികം വരുമാനമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് നിരവധി നേട്ടങ്ങളും സാമ്പത്തികമായി അഭിവൃദ്ധിപ്പെടാനുള്ള അവസരങ്ങളും വന്നെത്തും. തടഞ്ഞുവെക്കപ്പെട്ട പണം തിരിച്ചുകിട്ടും. കടം കൊടുത്ത പണവും തിരിച്ചുകിട്ടും. ബന്ധങ്ങളില്‍ കൂടുതല്‍ ദൃഢമാകുകയും ഊഷ്മളമാകുകയും ചെയ്യും. പ്രണയ ജീവിതത്തില്‍ അവിസ്മരണീയമായ സുന്ദരനിമിഷങ്ങള്‍ വന്നെത്തും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സിംഗിള്‍ ആയിട്ടുള്ളവര്‍ക്ക് യോജിച്ച പങ്കാളിയെ ലഭിക്കും. ആഗ്രഹങ്ങളെല്ലാം പൂവണിയും.
ധനു
ധനു രാശിക്കാര്‍ക്ക് ശുക്രന്റെ പത്ത് രാശിമാറ്റങ്ങളും ശുഭഫലദായകമായിരിക്കും. ഈ കാലയളവില്‍ പാരമ്പര്യസ്വത്ത് കൈവശം വന്നുചേരാം. ഉദ്യോഗസ്ഥരായ ആളുകള്‍ക്ക് ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കും. പ്രമോഷനും ശമ്പളവര്‍ധനയ്ക്കും അനുകൂലമായ വര്‍ഷമാണ് 2025. കുടുംബത്തോടൊപ്പം യാത്രകള്‍ പോകാനിടയുണ്ട്. മുമ്പ് അലട്ടിയിരുന്ന അസുഖങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കും. ആരോഗ്യം അഭിവൃദ്ധിപ്പെടും. കര്‍മ്മരംഗത്ത് കൂടുതല്‍ ഉയര്‍ച്ചയുണ്ടാകും. പുതിയ വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയും. കിട്ടാനുണ്ടായിരുന്ന പണം തിരികെ കിട്ടും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications