Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ
Shukra gochar 2024: ഇന്ന് വൈകുന്നേരം 6.37 മുതല്‍ 18 നക്ഷത്രക്കാരുടെ കണക്ക് കൂട്ടലുകള്‍ തെറ്റും
ശുക്രന്റെ രാശിമാറ്റത്തിന് ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. പലപ്പോഴും ശുക്രന് എന്നത് ഒര ശുഭഗ്രഹമായതിനാല് ശുക്രന്റെ ഓരോ മാറ്റവും നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. ഇന്ന് വൈകുന്നേരം 6.37-നാണ് ശുക്രന് മിഥുനം രാശിയില്‍ പ്രവേശിക്കുന്നത്. ഇത് ചില നക്ഷത്രക്കാരില്‍ പ്രതികൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഇത്തരം മാറ്റങ്ങളെ വേണ്ട രീതിയില്‍ നിങ്ങള്‍ കൈകാര്യം ചെയ്യാത്തത് സാഹചര്യങ്ങള്‍ മോശമാക്കും.
എന്നാല്‍ ശുക്രന്റെ സംക്രമണം പലപ്പോഴും മോശമായി ബാധിക്കുക എന്നത് എത്രത്തോളം നിങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കണം. നിങ്ങളുടെ ഈ സമയം 18 നക്ഷത്രക്കാരിലാണ് ശുക്രന് അതിന്റെ മോശം സമയത്തെ പ്രദാനം ചെയ്യുന്നത്. അവര്‍ ആരൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ മിഥുനം രാശി സംക്രമണം പലപ്പോഴും ഗുരുതരമായ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. പലപ്പോഴും പല കാര്യങ്ങളും നിങ്ങളെ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. പഠന കാര്യങ്ങളില്‍ ആശയക്കുഴപ്പം നിലനില്ക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കും. അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളിയില്‍ എത്തിക്കും.
കന്നിക്കൂറ്
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ സംക്രമണം പ്രതികൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഏറ്റെടുത്ത പല ജോലികളും ഇവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയില്ല. പലപ്പോഴും കാര്യങ്ങളെല്ലാം തന്നെ കൈവിട്ട് പോവുന്ന അവസ്ഥയുണ്ടാവുന്നു. കുടുംബാന്തരീക്ഷത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രതീക്ഷിക്കാത്ത സമയത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. നിലപാടുകളില്‍ മാറ്റം വരുകയും അത് ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കണം എന്നില്ല. ജോലി സ്ഥലത്ത് നിങ്ങള്‍ ആഗ്രഹിച്ചത് പോലെയൊരു മാറ്റം വരണം എന്നില്ല. ഇതെല്ലാം നിങ്ങളെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നു. ജീവിതം മാറി മറിയുന്ന അവസ്ഥകള്‍ നിങ്ങളെ പ്രതിസന്ധിയിലാക്കും. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മോശം ഫലങ്ങള്‍ ആരംഭിക്കുന്ന ഒരു സമയമാണ് ഇന്ന് വൈകുന്നേരും 6.37-ന് ശേഷം.
ധനുക്കൂറ്
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പല ജോലികളും പകുതിയില്‍ നിര്‍ത്തേണ്ട അവസ്ഥയുണ്ടാവുന്നു. പലപ്പോഴും സഹപ്രവര്‍ത്തകരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ നിങ്ങളെ ബാധിക്കുകയും അതിന്റെ പൂര്‍ണ ഉത്തരാവാദിത്വം നിങ്ങളെ ബാധിക്കുന്നു. കുടുംബത്തില്‍ സാധാരണ അവസ്ഥകള്‍ മാറ്റം വരുകയും സംഘര്‍ഷത്തിലേക്ക് എത്തുകയും ചെയ്യുന്നു. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂലാവസ്ഥകള്‍ നിറക്കുന്നു.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും അവരുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുന്നു. എടുത്ത് ചാടി ഒരു കാര്യവും ചെയ്യരുത്. എല്ലാ കാര്യത്തിലും മിതത്വം പാലിക്കേണ്ടി വരുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് ഈ സമയം നഷ്ടങ്ങളായി മാറുന്നു. എല്ലാവരുടേയും വികാരങ്ങളെ കൃത്യമായി പരിഗണിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
മകരക്കൂറ്
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും മോശം ഫലങ്ങള്‍ ശുക്രന്റെ സംക്രമണം നല്കുന്നു. കേസുകളും മറ്റും നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും പല കാര്യങ്ങളിലും കാലതാമസം സംഭവിക്കുന്നു. ഈ പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളുയര്‍ത്തുന്നു. സാമ്പത്തിക നിലയില്‍ ഉണ്ടാവുന്ന തകര്‍ച്ച നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
