കോടീശ്വര യോഗം ആരംഭിച്ചു: ശുക്രന്‍ മീനത്തില്‍, 27 നക്ഷത്രത്തിനും ഗുണദോഷ ഫലങ്ങള്‍

ശുക്രന്‍ തന്റെ ഉച്ചക്ഷേത്രമായ മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ. ഏകദേശം 25 ദിവസത്തോളം ശുക്രന്‍ മീനം രാശിയില്‍ തുടരുന്നു. ഇതിന്റെ ഫലം 27 നക്ഷത്രക്കാരിലും സ്വാധീനം ചെലുത്തുന്നു. ഒരു ഗ്രഹം അതിന്റെ ഉച്ചരാശിയില്‍ എത്തുമ്പോള്‍ അതിന്റെ ശക്തി പൂര്‍ണമാവുന്നു. ഇത് ഫലം നല്‍കുന്നതും അതേ പൂര്‍ണതയില്‍ ആയിരിക്കും. അതുകൊണ്ട് തന്നെ അനുകൂല മാറ്റങ്ങള്‍ പ്രതികൂല മാറ്റങ്ങള്‍ എല്ലാം ഉണ്ടാവുന്ന ചില നക്ഷത്രക്കാരുണ്ട്.

കലയുടെ ഗ്രഹമാണ് ശുക്രന്‍, അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങളാണ് കൂടുതല്‍ ഉണ്ടാവുന്നത്. എന്നാല്‍ മീനം രാശിയില്‍ പാപഗ്രഹങ്ങളായ സൂര്യനും രാഹുവും ശുക്രനോടൊപ്പം സംഗമിക്കുന്നതിന്റെ ഫലമായി ശുക്രന്റെ മാറ്റങ്ങള്‍ അല്‍പം ദോഷം നല്‍കുമെങ്കിലും നക്ഷത്രഫലത്തെക്കുറിച്ച് നമുക്ക് നോക്കാം.

Astrological Prediction

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാം പാദം)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പന്ത്രണ്ടാം രാശിയിലാണ് ശുക്രന്‍ സംഗമിക്കുന്നത്. ഇത് ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ നല്‍കുന്നു. കടങ്ങള്‍ ബാക്കി നില്‍ക്കുന്നത് തിരിച്ച് കിട്ടുന്നു. കലാകാരന്‍മാര്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ സ്ഥിതി മെച്ചപ്പെടും. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ലഭിക്കുന്നു.

ഇടവക്കൂറ് (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)
ഈ മൂന്ന് നക്ഷത്രക്കാര്‍ക്ക് വന്‍നേട്ടങ്ങളാണ് ശുക്രന്‍ നല്‍കുന്നത്. പല വിധത്തിലുള്ള തടസ്സങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. സംഗീതം, ചിത്രകല എന്നിവയില്‍ നിങ്ങളെ തേടി അംഗീകാരം വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു.

മിഥുനക്കൂറ് (മകയിരം അവസാ പകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍)
നിങ്ങള്‍ക്ക് ദോഷഫലങ്ങള്‍ മുന്നിട്ട് നില്‍ക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ചിലരില്‍ നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിക്കണം. വായ്പ സംബന്ധമായ കാര്യങ്ങളില്‍ പ്രതിസന്ധികള്‍ നേരിടാം. വീട് പണി പകുതിയിലാവുന്നതിനുള്ള സാധ്യതയുണ്ട്. മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ജോലിയില്‍ അല്‍പം ശ്രദ്ധിക്കണം. ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകക്കൂറ് (പുണര്‍തം നാലാംപാദം, പൂയ്യം, ആയില്യം)
ശുക്രന്റെ രാശി മാറ്റം കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. തൊഴില്‍ രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. അസംതൃപ്തിയില്‍ പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് വേണ്ടി പണം ചിലവാക്കേണ്ടി വരുന്നു. മറ്റുള്ളവര്‍ നിങ്ങളെ അംഗീകരിക്കുന്നു. കുടുംബത്തിന്റെ പിന്തുണ പല കാര്യങ്ങള്‍ക്കും പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ശുക്രന്റെ രാശി മാറ്റം മൂലം സംഭവിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വിവാഹാലോചനകള്‍ അനുകൂലമായി മാറുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപത്തിന് തുടക്കമിടുന്നു.

കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രണയ പരാജയം സംഭവിക്കുന്നു. ഇത് ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ജീവിത പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. പല കാര്യങ്ങളില്‍ നിന്നും നിങ്ങള്‍ പിന്‍വാങ്ങുന്നു. ബിസിനസ് യാത്രകള്‍ ധാരാളം നടത്തേണ്ടി വരുന്നു. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ നിങ്ങളില്‍ അടുത്ത സമയം തന്നെ മാറി മറിഞ്ഞ് വരുന്നു. യാത്രകള്‍ അല്‍പം ശ്രദ്ധിക്കണം. അപകടാവസ്ഥകള്‍ക്കുള്ള സാധ്യതയുണ്ട്.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ശത്രുക്കളുടെ കാര്യത്തില്‍ തീരുമാനമാവുന്നു. ഇണക്കവും പിണക്കവും നിങ്ങളുടെ ദാമ്പത്യത്തില്‍ സാധാരണമാവുന്നു. ആത്മാര്‍ത്ഥമായ കാര്യങ്ങള്‍ക്ക് വേണ്ടി അതികഠിനമായി പരിശ്രമിക്കണം. സാമ്പത്തിക ലാഭം കുറവായിരിക്കും. കുടുംബബന്ധങ്ങളില്‍ വിള്ളലുകളുണ്ടാവും.

വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ ശുക്രന്റെ മാറ്റം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ സംഭവിക്കുന്നു. ജോലി സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ ഫലം ലഭിക്കുന്നു. എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം കരിയറില്‍ ഉയര്‍ച്ചയുണ്ടാവും. പാരിതോഷികങ്ങള്‍ ലഭിക്കുകയും അംഗീകാരം തേടി എത്തുകയും ചെയ്യുന്നു,

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. അമ്മയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. പൂരാടം നക്ഷത്രക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ ജോലിക്കായി വന്നു ചേരും. ധനുക്കൂറുകാരില്‍ സാമ്പത്തികമായി കൂടുതല്‍ മെച്ചമുണ്ടാവുന്നത് പൂരാടം, ഉത്രാടം നക്ഷത്രക്കാര്‍ക്കായിരിക്കും.

മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപകുതി)
ഭാഗ്യാനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാഹസികമായ പല കാര്യങ്ങള്‍ക്കും താല്‍പ്പര്യം വര്‍ദ്ധിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. കലാകാരന്‍മാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വളര്‍ച്ച കരിയറില്‍ ഉണ്ടാവുന്നു. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കണം. കൃഷി സംബന്ധമായ കാര്യങ്ങള്‍ക്ക് നേട്ടം കൊയ്യാം. സാമ്പത്തികമായി നിങ്ങളെ തേടി മികച്ച മാറ്റങ്ങള്‍ സംഭവിക്കും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മത്സങ്ങളില്‍ ശോഭിക്കാന്‍ ശുക്രന്‍ ഫലം നല്‍കുന്നു. പല വിധത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ഇത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മീനക്കൂറ് (പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. അലങ്കാരത്തോടും ആഢംബരത്തോടും ഭ്രമം കൂടുതലായിരിക്കും. വിരുന്നുകളില്‍ പങ്കെടുക്കുന്നതിനും അന്നദാനം നടത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സ്‌നേഹവും നിലനില്‍ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. യാത്ര ചെയ്യുന്നതിനുള്ള അവസരം ഉപയോഗപ്പെടുത്തുക വഴി അത് സാമ്പത്തിക ലാഭം നല്‍കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, March 27, 2024, 20:56 [IST]
X
Desktop Bottom Promotion