Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
4 മാസത്തോളം ശുക്രന്‍ മീനത്തില്‍ ഉച്ചസ്ഥിതിയില്‍: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം
മീനം രാശിയില്‍ ശുക്രന്റെ സഞ്ചാരത്തിന് ഈ വര്‍ഷം വളരെയധികം പ്രാധാന്യമുണ്ട്. കാരണം ശുക്രന്‍ ഉച്ചസ്ഥിതിയിലാണ് മീനത്തില്‍ നില്‍ക്കുന്നത്. ജ്യോതിഷ പ്രകാരം ഉച്ചസ്ഥിതിയില്‍ ഒരു ഗ്രഹം നില്‍ക്കുകയാണെങ്കില്‍ അതിന് വളരെയധികം പ്രാധാന്യം ഉണ്ട്. മാത്രമല്ല ഈ വര്‍ഷം നാല് മാസത്തോളം കാലം ശുക്രന്‍ മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. സാധാരണ അവസ്ഥയില്‍ ഏകദേശം ഒരു മാസത്തോളം സമയമാണ് ശുക്രന്‍ ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഈ വര്‍ഷം ഏകദേശം 120 ദിവസവും ശുക്രന്‍ മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നു.
ജനുവരി 28 മുതല്‍ മേയ് 31 വരെയാണ് ശുക്രന്‍ മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നത്. നിലവില്‍ ശുക്രന്‍ കൂംഭം രാശിയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഈ സമയം ശുക്രന്റെ രാശിമാറ്റം 12 രാശിക്കാരിലും എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്തൊക്കെയാണ് ഗുണഫലങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ ദോഷഫലങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്നു, എന്തൊക്കെയാണ് പരിഹാരം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം പ്രയാസം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ പല വൈകാരികമായ ഉയര്‍ച്ച താഴ്ചകള്‍ക്കും സാധ്യതയുണ്ട്. പലപ്പോഴും പല കാര്യങ്ങളിലും അനിശ്ചിതത്വം തോന്നിയേക്കാം. ഇതിന് രിാഹരം എന്ന് നിലക്ക് തിടുക്കത്തില്‍ എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങള്‍ ഒഒഴിവാക്കുക. കൂടാതെ ധ്യാനം ചെയ്യുന്നത് മനസ്സിന് ആരോഗ്യവും സന്തോഷവും നല്‍കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ രാശിയെ ഭരിക്കുന്നത് ശുക്രനാണ്. ഈ സമയം പല വിധത്തിലുള്ള ഗുണഫലങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. കൂടാതെ സാഹചര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കും. അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ പല പ്രശ്‌നങ്ങളും എളുപ്പത്തില്‍ പരിഹരിക്കാം. പരിഹാരത്തിന് വേണ്ടി ചെമ്പ് നിറത്തിലുള്ള വസ്തുക്കള്‍ ധരിക്കാവുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ ഈ സമയം വളരെയധികം ഏകാന്തത ആഗ്രഹിക്കുന്നു. പലപ്പോഴും ആത്മപരിശോധന നടത്തേണ്ട ഒരു സമയം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കരിയറിന്റെ കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പങ്ങള്‍ക്ക് സാധ്യതയുണ്ട്. വെള്ളി ധരിക്കുന്നത് നിങ്ങളുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും വീട്, കുടുംബം എന്നീ അവസ്ഥയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. വൈകാരികമായി പല ബന്ധങ്ങളിലും ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. വീട്ടീല്‍ പൂക്കളും ചെടികളും നട്ടു പിടിപ്പിക്കുന്നതും യോഗ ചെയ്യുന്നതും നല്ലതാണ്. കൂടാതെ പ്രാര്‍ത്ഥന മുടക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. പലപ്പോഴും ജോലിയില്‍ പ്രശ്‌നങ്ങളുണ്ടായിരിക്കാം. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. ജോലിക്ക് തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കാം. ആത്മവിശ്വാസം കുറയുന്നതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കാവുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ശുക്രന്‍ നല്‍കുന്നു. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ശുക്രന്‍ ഇവരുടെ ജീവിതം മൊത്തത്തില്‍ മാറ്റി മറിയ്ക്കും. സന്തോഷകരമായ പല നേട്ടങ്ങളും ഈ സമയം സംഭവിക്കും. ആഗ്രഹിച്ച് തൊഴില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിന് വേണ്ടി മണ്ണിന്റെ നിറമുള്ള വസ്തുക്കള്‍ ധരിക്കുക.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ സംക്രമണം കുടുംബത്തെയാണ് ബാധിക്കുന്നത്. ഇത് നിങ്ങളുടെ കുടുംബത്തില്‍ ഐക്യവും പിന്തുണയും നല്‍കുന്നു. കൂടാതെ വൈകാരികമായ പല മാറ്റങ്ങളും നിങ്ങളുടെ ഈ സമയം നിങ്ങള്‍ക്ക് ലഭിക്കുന്നു. ഗുണനിലവാരമുള്ള സമയം ചിലവഴിക്കുന്നതിനുള്ള സമയമാണ്. വീട്ടില്‍ സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടി പ്രാര്‍ത്ഥന സ്ഥിരമാക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആശയവിനിമയ സംബന്ധമായ പ്രശ്‌നങ്ങള്‍ പലതും ഉണ്ടാവുന്നു. പലപ്പോഴും യാഥാര്‍ത്ഥ്യബോധത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. വ്യക്തമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വൈകാരിക സ്ഥിരതയും ദോഷഫലങ്ങളെ ചെറുക്കുന്നതിനും വേണ്ടി നമുക്ക് സ്ഥിരമായി സൂര്യഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക സ്ഥിതി മികച്ചതാണ്. ചിലവുകള്‍ വര്‍ദ്ധിക്കുമെങ്കിലും അതിന് അനുസരിച്ച് വരുമാനം ഉണ്ടാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കാം. പല കാര്യങ്ങളിലും പ്രലോഭനം ഉണ്ടാവും. സാമ്പത്തിക സ്ഥിതിയില്‍ ഉയരത്തിലെത്തുന്നതിന് വേണ്ടി വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് വരുന്ന സമയം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. എന്നാല്‍ ആത്മീയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുണ്ടാവുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എങ്കിലും ചെറിയ ചില ഏറ്റക്കുറച്ചിലുകള്‍ ജീവിതത്തില്‍ ഉണ്ടാവും. ശുക്രനുദിക്കുന്ന സമയമാണ് ഇവര്‍ക്ക് എന്നതില്‍ സംശയം വേണ്ട. ഇന്ദ്രനീലം ധരിക്കുന്നത് നല്ലതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ മാറ്റം വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ സമ്പത്തും സൗഭാഗ്യവും എല്ലാം നിറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് വേണ്ടി വ്യാഴാഴ്ച ദിനത്തില്‍ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പല കാര്യങ്ങളിലും ആശയക്കുഴപ്പം സംഭവിക്കുന്നു. ഇതെല്ലാം തന്നെ പല വിധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. കരിയറില്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. ജോലിയിലും ഇതെ മാറ്റം സംഭവിക്കുന്നു. പലപ്പോഴും അത് നിങ്ങളുടെ ദീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. പരിഹാരത്തിന് വേണ്ടി ലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications